തോമസ് ചാഴികാടന്‍ ഭൂരിപക്ഷത്തിലും ചാമ്പ്യനാവുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി .യുഡിഎഫ് ക്യാമ്പ് നിര്‍ജീവമായത് കോട്ടയത്ത് വോട്ടിംഗ് ശതമാനം കുറയാന്‍ ഇടയായി. മധ്യതിരുവതാംകൂറില്‍ ഇടതുമുന്നണി നേട്ടം കൊയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിങ് കുത്തനെ കുറഞ്ഞ കോട്ടയത്ത് 2019ല്‍ ആകെ 75.44% വോട്ടായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ആകെ 65.60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ഏറ്റവും കുറഞ്ഞത് യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ്. 71.68 ശതമാനത്തോടെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് വൈക്കത്താണ്. 62.28 ശതമാനത്തോടെ കടുത്തുരുത്തിയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയത്.
അതേസമയം മധ്യകേരളത്തില്‍ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ആകാംക്ഷയോടെയാണ് മുന്നണി നേതൃത്വങ്ങള്‍ കാണുന്നത്. തങ്ങളുടെ വോട്ടുകളെല്ലാം പോളിംങ് ബൂത്തില്‍ എത്തിയെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. അതേസമയം പോളിങ്ങിലുണ്ടായ കുറവ് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് യു ഡി എഫ് നേതൃത്വം.