PRAVASI

ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോൽഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും വർണാഭമായി

Blog Image

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോൽഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും ഫിലാഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പെൺസിൽവാനിയ, ഡെലവർ ന്യൂ ജേഴ്‌സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ നേതൃത്യത്തിൽ 2024 ഓഗസ്റ് 31 നു ഫിലാഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികൾക്ക് "ആരവം 2024" എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ ഗംഭീര നടത്തിപ്പിനായി ജോബി ജോർജ് ഓണാഘോഷ ചെയർമാനും, വിൻസെൻറ്റ് ഇമ്മാനുവേൽ പ്രോഗ്രാം കോർഡിനേറ്ററുമായ വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ടി കെ എഫ് ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു. എന്നും പുതുമകൾ കൊണ്ട് വേറിട്ടു നിൽക്കുന്ന ടി കെ എഫ് ഓണം ഇത്തവണയും വൈവിധ്യമാർന്ന പരിപാടികളെ കൊണ്ട് സമ്പുഷ്‌ടം ആക്കും എന്ന് ഓണാഘോഷ ചെയർമാൻ ജോബി ജോർജ് പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ എന്നിവർ സംയുക്ത പ്രെസ്താവനയിലൂടെ അറിയിച്ചു.

ഓണാഘോഷത്തിൻറ്റെ ഭാഗമായി എല്ലാ വർഷവും നൽകി വരുന്ന ടി കെ എഫ് അവാർഡിനായി നാമ നിർദേശം നല്കാൻ ഇത്തവണ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹിക രംഗത്തോ ബിസിനസ് രംഗത്തോ തനതായ വ്യെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കൻ മലയാളികളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക. ഓഗസ്റ് മാസം 15 ആം തീയതി വരെയാണ് നാമ നിർദേശം സ്വീകരിക്കപ്പെടുന്നതെന്നു അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസ് അറിയിച്ചു.

വിൻസെൻറ്റ് ഇമ്മാനുവേൽ, ജോബി ജോർജ്ജോ, ജോർജ് നടവയൽ, സാജൻ വർഗീസ്, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ, സുരേഷ് നായർ, അലക്സ് തോമസ്, സുധാ കർത്താ, സുമോദ് നെല്ലിക്കാല ഉൾപ്പെടെ ഫൊക്കാനാ, ഫോമാ, ഐ പി  സി എൻ എ ഭാരവാഹികൾ ആശംസ അറിയിച്ചു. ടി കെ എഫ് ജനറൽ സെക്രട്ടറി ബിനു മാത്യു സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞതയും അറിയിച്ചു.

പി ആർ ഓ: സുമോദ് തോമസ് നെല്ലിക്കാല

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.