PRAVASI

വട്ടവടയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ദുരന്തം; രണ്ട് പേർക്ക് ദാരുണാന്ത്യം

Blog Image

ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് ദുരന്തം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരിയുമാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. അപകടസമയത്ത് വീട്ടിനുള്ളിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.