അമേരിക്കയുടെ പ്രസിഡണ്ടായി വമ്പിച്ച ഭൂരിപക്ഷത്തോടെ എതിരാളികളെ സ്തംഭിച്ചും നിശബ്ദരാക്കിയും കൊണ്ട് ലോകചരിത്രത്തിന് ഒരു പുതിയ തുടക്കം കുറിച്ച ട്രംപിന്റെ ഭരണചക്രം തിരിയുവാൻ ഇനിയും കേവലം മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്നു. മെതിവണ്ടി പോലെ എതിരാളികൾ ചവിട്ടി മെതിച്ച പ്രസിഡൻറ് ട്രംപിനെയും പുതിയ ഭരണകൂടത്തെയും എതിരേൽക്കുവാൻ അമേരിക്ക പുളകമണിയുകയാണ് നൃത്തത്തിന്റെ ചുവടുകൾ വയ്ക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ട്രംപ് ഡാൻസ് ഒരു പുതിയ പ്രഭാതത്തെയും ഇരുട്ട് നീങ്ങി എന്നുള്ള സന്തോഷത്തിന്റെയും പ്രതിധനിയായി മാറുകയാണ് ഈ നൃത്തം പെട്ടകത്തിനു മുമ്പിൽ നിസാറിനെ പോലെ നൃത്തം ചെയ്യുന്ന ഇസ്രയേലിനെ രാജാവായ ദാവീദിനോട് ഉപമിക്കുന്നതിൽ തെറ്റുണ്ടോയെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല . കോളേജ് ക്യാമ്പസുകളിലും, കളിക്കളത്തിലും ട്രംപ് ഡാൻസ് വൈറലായി കൊണ്ടിരിക്കുന്നത് മറ്റൊന്നുമല്ല ഇതൊരു വിജയത്തിൻറെയും സുരക്ഷിതത്വത്തിന്റെയും നന്മയുടെയും ദിവസങ്ങൾ മുന്നിൽ കടന്നു വരുന്നു എന്നുള്ള ആത്മവിശ്വാസമത്രേ.
പിടിക്കപ്പെട്ട പെട്ടകം തിരികെ പിടിച്ചപ്പോഴും അപഹരിച്ചതിനെ മടക്കിക്കൊണ്ടുവന്നപ്പോഴും നൃത്തം ചെയ്തു അവർ ദൈവത്തെ മഹത്വപ്പെടുത്തി ഇരുട്ടിൻറെ അധികാരത്തിൽ നിന്നുള്ള വിടുതലും അധാർമികതയുടെ കൊടുംചുഴിയിൽ നിന്നുള്ള രക്ഷയും കണ്ടുകൊണ്ട് അമേരിക്ക നൃത്തം ചവിട്ടുകയാണ് നിഷ്ക്കരണം കൊന്നൊടുക്കുന്ന ഗർഭസ്ഥശിശുക്കളുടെ ശവക്കുഴിയായ അമേരിക്ക തീർന്നു കൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ ഒരു പുതിയ ജീവൻറെ കിരണം മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തലമുറകളെ തേജോവധം ചെയ്തുകൊണ്ട് ഒരു പ്രാന്താലയം സൃഷ്ടിച്ച ഭരണകൂടത്തിന്റെ അടിത്തറ ഇളകി മാറി .
സ്വവർഗരതിക്കും മ്ലേച്ഛതക്കും പരവതാനികരിച്ച ഭരണകൂടത്തിന്റെ നങ്കൂരം ഇളകിയാടി. കുടുംബ ശിഥിലീകരണവും വ്യക്തിസ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങും സൃഷ്ടിച്ച സാധാരണ പൗരന്റെ ഉറക്കം കെടുത്തിയ, അസമാധാനത്തിന്റെ അരങ്ങേറ്റം അനധികൃത കുടിയേറ്റത്തിലൂടെ സുനാമി കണക്ക് അഴിച്ചുവിട്ടു നിലവിലുള്ള ഭരണകൂടം അമേരിക്കൻ ജനതയ്ക്ക് ലജ്ജയായി മാറിയപ്പോൾ ജനകോടികൾ അതിനെ ചവിട്ടു കൊച്ചിയിലേക്ക് വലിച്ചെറിഞ്ഞു.
വർഗീയതയും സോഷ്യലിസവും കുത്തിവെച്ചുകൊണ്ട് നാടുചുറ്റിയ കുബേര കുമ്പരന്മാരായ ഒബാമ തുടങ്ങി ജോർജ് സോറോസ്, ഓപ്പറ വിൻ ഫ്രീ, കമലാ, നാൻസി നെട്ടോട്ടമോടി എങ്കിലും തിരിച്ചറിഞ്ഞ അമേരിക്കൻ പൗരന്മാർ ഇവർ ഇവർ കേവലം കുഞ്ഞാടിന്റെ മുഖംമൂടിയണിഞ്ഞ കൊടിയ ചെന്നായി എന്നുള്ള അവബോധം ഉള്ളിൽ ആളിക്കത്തിയപ്പോൾ പുസ്തകത്തിൻറെ താള് മറിച്ചു.
ജയത്തിന്റെയും ഉല്ലാസത്തെയും ഘോഷം ഭക്തന്മാരുടെ കൂടാരങ്ങളിൽ മുഴങ്ങുന്നതിനു തുല്യമായി അമേരിക്കയുടെ മണ്ണിൽ ജയത്തിന്റെ ആർപ്പുവിളി മുഴങ്ങുകയാണ് എന്നാൽ ഭീകരവാദികളുടെയും അക്രമികളുടെയും ഒളിത്താവളങ്ങളിൽ ഇരുട്ടുമൂടുകയാണ് നടുക്കവും പരിഭ്രാന്തിയുടെയും അങ്കലാപ്പുകൾ മുഴങ്ങുകയാണ് ദൈവത്തെയും ദൈവവചനത്തെയും പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞ് സോതോമ്യ പാപത്തിന് ചുക്കാൻ പിടിക്കുന്ന സാമ്രാജ്യ ശക്തികൾ എത്ര വലുതെന്ന് തോന്നിയാലും ദൈവം എന്നും മൗനം ആയിരിക്കില്ല
ഭരണപക്ഷമോ പ്രതിപക്ഷമോ ആയിക്കൊള്ളട്ടെ വലതോ ഇടതോ ആയിക്കൊള്ളട്ടെ വചനം വിട്ടു പോകുന്നവനെ അവൻ വിലങ്ങിടുക തന്നെ ചെയ്യും ദേശത്തിന്റെ പാപവും ദേശത്തിൻറെ നിലവിളിയും അനവധി തവണ ദൈവസന്നിധിയിൽ എത്തിയിട്ടുള്ളത് തിരുവചനത്തിൽ ഉടനീളം കാണുവാൻ കഴിയും അതിൻറെ നടുവിൽ എന്നും ദൈവം മൗനമായിരുന്നില്ല. വരൾച്ച മാറുന്ന ദിവസങ്ങൾ ഇതാ മുന്നിൽ എത്തിക്കഴിഞ്ഞു സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും വെള്ളക്കൊടി ഇതാ ഉയരുകയാണ് പരിഭ്രാന്തിയുടെയും അനിശ്ചിതത്വത്തിന്റെയും ദിനങ്ങൾ ഒരു ചരിത്രമായി മാറി കഴിഞ്ഞു. കൊള്ള കണ്ടുകിട്ടിയവരെ പോലെയുള്ള സന്തോഷം അമേരിക്കയുടെ മണ്ണിൽ നൃത്തമാടിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്തീയ മൂല്യങ്ങളുടെയും രാജ്യസ്നേഹത്തിന്റെയും ചോർന്നുപോയ മുത്തുകൾ ഒരു ട്രംപ് ഡാൻസിലൂടെ അമേരിക്കൻ ജനത പെറുക്കി എടുക്കുകയാണ് ഇത് കാണുമ്പോൾ എതിരാളി വെറളി പൂണ്ട് തലങ്ങും വിലങ്ങും ഓടുകയാണ്. പ്രതീക്ഷയുടെയും പ്രവർത്തിയുടെയും ദിനങ്ങൾ ആണ് മുൻപിലുള്ളത്. നിങ്ങളിൽ നല്ല പ്രവർത്തി ആരംഭിച്ചവൻ അവസാന ത്തോളം അതിനെ തികക്കും എന്ന് ദൈവം അരുളി ചെയ്തെങ്കിൽ അമേരിക്കയുടെ നല്ല ദിനങ്ങൾ ഇതാ വാതുക്കൽ നിൽക്കുന്നു. ദാവീദ് നൃത്തമോ ട്രംപ് നൃത്തമോ ആയിക്കൊള്ളട്ടെ നമുക്കതിനെ സന്തോഷത്തോടെ വരവേൽക്കാം. കൈപ്പത്തി പോലെ ഒരു മേഘം നമ്മുടെ കണ്ണുകളിൽ തെളിയട്ടെ മഞ്ഞും മഴയും ദേശത്ത് ദൈവമയക്കട്ടെ ആകാശം ചെമ്പായും ഭൂമി ഇരുമ്പായും മാറാതിരിക്കട്ടെ, ദേശം പുകഴ്ചയ്ക്കും കീർത്തിക്കും മാനത്തിനും ഒരു മുഖാന്തരമായി തീരട്ടെ
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്