PRAVASI

ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആദരവ്

Blog Image
അമേരിക്കൻ മലയാളി കവിയും , സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദരവ്. ഭരണഭാഷാ  വാരാഘോഷത്തോടനുബന്ധിച്ച്   മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആർ ഡി , തുഞ്ചത്തെഴുത്തച്ഛൻ  മലയാളം സർവ്വകലാശാല, മുഖം ഗ്ലോബൽ മാഗസിൻ,മുഖം ബുക്സ്   എന്നിവ സംയുക്തമായി മലയാള സർവ്വകലാശലയിൽ " ഭരണഭാഷയും സാമൂഹ്യ നീതിയും " എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.

തിരൂർ: അമേരിക്കൻ മലയാളി കവിയും , സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദരവ്. ഭരണഭാഷാ  വാരാഘോഷത്തോടനുബന്ധിച്ച്   മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആർ ഡി , തുഞ്ചത്തെഴുത്തച്ഛൻ  മലയാളം സർവ്വകലാശാല, മുഖം ഗ്ലോബൽ മാഗസിൻ,മുഖം ബുക്സ്   എന്നിവ സംയുക്തമായി മലയാള സർവ്വകലാശലയിൽ " ഭരണഭാഷയും സാമൂഹ്യ നീതിയും " എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്. മലയാളം അമേരിക്കയിൽ എന്ന വിഷയത്തിൽ ജോസഫ് നമ്പിമഠം സംസാരിച്ചു.മലയാളത്തെ ഏറ്റവും കൂടുതൽ ആദരിക്കുന്നതും നെഞ്ചേറ്റുന്നതും ഞങ്ങൾ പ്രവാസിമലയാളികൾ ആണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നും നിരവധി എഴുത്തുകാരെയും, പത്ര പ്രവർത്തകരേയും അമേരിക്കൻ മലയാളികൾ അമേരിക്കയിലെ വിവിധ വേദികളിൽ എത്തിച്ച് മലയാള ഭാഷയെ ആദരിക്കുമ്പോൾ  അമേരിക്കൻ പ്രവാസി എഴുത്തുകാർക്കും , പത്ര പ്രവർത്തകർക്കും ജന്മനാട്ടിൽ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല.ഇത് പ്രവാസി എഴുത്തുകാർ നേരിടുന്ന ഒരു പ്രശ്നമാണ് .കേരളത്തിലെ എഴുത്തുകാരെ പോലെ തന്നെ നിരവധി എഴുത്തുകാർ അവരുടെ ജീവിതത്തിരക്കിനിടയിലും സമയം കണ്ടെത്തി എഴുത്തു മേഖലയിൽ സജീവമാണ് .മലയാളത്തെ ആദരിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ സംഭാവനയാണ് .അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൂട്ടായ്‌മയായ ലാന അമേരിക്കയിൽ നടത്തുന്ന സാഹിത്യ പ്രവർത്തനങ്ങൾ വലിയ മാതൃകയാണ് .ഇവയെല്ലാം മലയാളത്തിന് ഞങ്ങൾ നൽകുന്ന ഹൃദയം നിറഞ്ഞ സ്നേഹമാണ് . മലയാളം സർവ്വകലാശാല തൻ്റെ അൻപത് വർഷത്തെ കാവ്യജീവിതത്തെ ആദരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു. മലയാളത്തെ കേരളം മറന്നാലും ഞങ്ങൾ പ്രവാസിമലയാളികൾ മറക്കുകയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ആദ്ധ്യക്ഷ്യം വഹിച്ച പരിപാടി തിരൂർ സബ് കളക്ടർ  ദിലീപ് പി കൈനിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് ആമുഖ  പ്രഭാഷണവും ,  നോവലിസ്റ്റ് ഐ. ആർ പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. കവിയും  എഴുത്തുകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സുഷമ മൊമെൻ്റോ നൽകി.എഴുത്തുകാരായ കെ.പി. രാമനുണ്ണി,ബി. ഹരികുമാർ, അനിൽ പെണ്ണുക്കര , ഡോ . ബാബുരാജൻ .കെ, ഡോ. എം. ജി മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി ലക്ഷ്മി മോഹൻ ജോസഫ് നമ്പിമഠത്തിൻ്റെ തുഞ്ചൻ്റെ കിളിമകൾ എന്ന കവിത വേദിയിൽ അവതരിപ്പിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.