ഫിലാഡല്‍ഫിയാ, യു.എസ്.എ.: ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റായി അഭിഷേകം ചെയ്യപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്‍റെ അരമണിക്കൂറിലധികം ദീര്‍ഘിച്ച ഉദ്ഘാടന പ്രസംഗത്തില്‍ ലോക സമാധാനം പരിരക്ഷിയ്ക്കുവാനുള്ള ഉദ്യമം ലോകരാഷ്ട്രങ്ങളെല്ലാം ശക്തമായും ഐക്യതയായും കൈക്കൊള്ളണമെന്നുകൂടി അപേക്ഷ രൂപത്തിലും ഉപരിയായി ഗൗരവകരമായിട്ടോ ആജ്ഞയായിട്ടോ പറയാമായിരുന്നു. സമാധാന സൃഷ്ടാവായും ഐക്യത ദൂതനായും അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് പദവി വിനിയോഗിയ്ക്കുമെന്ന് ഈ പ്രത്യാശ പല ശ്രോതാക്കളിലും തോന്നിയ്ക്കുവാനുള്ള സാദ്ധ്യതകള്‍ അഭാവം അല്ല.
അനധികൃത കുടിയേറ്റം നിശേഷം നിറുത്തുന്നതിനോടൊപ്പം 110 ലക്ഷം, ഏകദേശം 3.3 ശതമാനം അമേരിക്കന്‍ ജനതധി യാതൊരുരേഖയും ഇല്ലാതെ വിദേശ രാജ്യങ്ങളില്‍നിന്നും ഇരുട്ടിന്‍റെ മറവിലോ കള്ളക്കപ്പല്‍ മുഖാന്തിരം എത്തിയവര്‍ അമേരിക്കയില്‍ ഉള്ളതായി 2022-ലെ സെന്‍സസ് ബ്യൂറോ രേഖാനുസരണം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം വിപുലമായ ജനസഞ്ചയത്തെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കുക സാദ്ധ്യമോ അസാദ്ധ്യമോ എന്നുള്ള മൗനദൃഢ സംശയം സാധാരണ പൗരന്മാരിലുണ്ട്.
ജന്മാവകാശ പൗരത്വം നിറുത്തല്‍ ചെയ്യണമെന്നും നിയമ വിരുദ്ധമായി അമേരിയ്ക്കയില്‍ കുടിയേറിയവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കണമെന്ന ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഭരണഘടന വിരുദ്ധമാണെന്ന് യു. എസ്. ജഡ്ജ് താത്കാലികമായി ബ്ലോക്ക് ചെയ്തു. ഗര്‍ഭിണികളായ വിദേശയുവതികള്‍ അമേരിക്കയില്‍ എത്തിപ്രസവിച്ചശേഷം നവജാതശിശു അമേരിക്കന്‍ പൗരനാണെന്ന ഉറപ്പോടെ സകലവിധമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും സ്ഥിരവാസാനുമതിയായ ഗ്രീന്‍കാര്‍ഡും ക്രമേണ പൗരത്വവും സ്വീകരിയ്ക്കുന്ന യുഗങ്ങള്‍ നീണ്ടപ്രവണതയ്ക്ക് അന്ത്യവിരാമം കൊടുത്തുള്ള ജനുവരി 20-ലെ ഓര്‍ഡര്‍ 70 ശതമാനം അമേരിക്കന്‍ പൗരന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് ന്യൂസ് ഏജന്‍സി നടത്തിയ പോളിംഗില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്‍ഡ്യ അടക്കമുള്ള വിദേശ സൗഹൃദരാജ്യങ്ങളില്‍നിന്നും എച്ച്-വണ്‍ ബി. വിസയില്‍ എത്തുന്ന സമൃദ്ധരും അഭ്യസ്തവിദ്യരുമായവരുടെ അമേരിക്കന്‍ ആഗമനത്തെ അംഗീകരിയ്ക്കുകയും പെര്‍മനെന്‍റ് വിസ നല്‍കുന്നതിനെ സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചതായി വിവിധ ട്രാവല്‍ ഏജന്‍സി വക്താക്കള്‍ പറയുന്നു. ജന്മാവകാശ പൗരത്വവും സ്ഥിരവാസാനുമതിയും നല്‍കുന്ന ഏകരാജ്യം അമേരിയ്ക്ക മാത്രമാണെന്ന ഭരണഘടനയിലെ 14-ാമത്തെ അമന്‍റ്മെന്‍റിനെ കോട്ട് ചെയ്തു ട്രംപ് പ്രസംഗവേളയില്‍ പ്രസ്താവിച്ചു.
പ്രസിഡന്‍റ് ഇലക്ഷന്‍ പ്രചാരണവേദികളില്‍ ഹര്‍ഷാരവത്തോടെ വിളമ്പരം ചെയ്ത 100-ല്‍പരം എക്സിക്യൂട്ടീവ് ഓര്‍ഡേഴ്സ് ട്രംപ് സൈന്‍ ചെയ്തു നിയമപരിധയില്‍പ്പെടുത്തി. കൈയ്യൊപ്പ് ഇട്ടതായ കടലാസിലെ മഷി ഉണങ്ങുന്നതിന് മുന്‍പായിതന്നെ ട്രംപ് വിരുദ്ധ വിമര്‍ശകര്‍ പരസ്യമായി ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്നതായിട്ടുള്ള കുറ്റാരോപണങ്ങള്‍ ആരംഭിച്ചതായി എ. പി. റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍ത്ത് അമേരിക്കയുടെ തെക്കുവശത്തായും മെക്സിക്കോയുടെ പടിഞ്ഞാറുഭാഗത്തായും ഉള്ള സമുദ്രാതിര്‍ത്തി പ്രദേശത്തെ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന നാമകരണത്തെ പരിഷ്കരിച്ച് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന പുതിയ പേര് നിര്‍ദ്ദേശിച്ചതായും ട്രംപ് മേധാവിത്വസംഘം പറയുന്നു.
അനധികൃത അഭയാര്‍ത്ഥികള്‍ക്ക് താത്കാലികമായി ബൈഡന്‍ ഭരണകാലം അമേരിക്കന്‍ വാസത്തിന് അനുമതി നല്‍കിയ ഉത്തരവ് പുതിയ ഭരണകൂടം നിറുത്തല്‍ ചെയ്തു. ഡിപൊര്‍ട്ടേഷന്‍ ആരംഭിയ്ക്കുവാനുള്ള തിരക്കിലാണിപ്പോള്‍ ട്രംപ് ഭരണസമിതി. സുധീര്‍ഘമായ 4 വര്‍ഷകാലയളവില്‍ ഉണ്ടാകുവാനുള്ള ട്രംപിന്‍റെ പ്രവര്‍ത്തന ശൈലിയും പരിവര്‍ത്തനങ്ങളും നിഗമനത്തിലും അതീവമായി തുടക്കത്തില്‍ തന്നെ അനുഭവപ്പെടുന്നു.
കോര ചെറിയാന്‍