കരയേണ്ട, കരയേണ്ട, മനുജാ നീ
കാരുണ്യ നാഥൻ ഉയർത്തെല്ലോ!
കാൽവരി ക്രൂശതിൽ നമുക്കായി
ജീവനെ നൽകിയ നാഥനവൻ!
കല്ലറക്കുള്ളിൽ ഒതുങ്ങാത്ത
കാരുണ്യ നാഥനാം കർത്താവ്!
കാത്തിരിയ്ക്കുന്നവൻ എന്നെന്നും
കാരുണ്യമോടങ്ങ് ചേർത്തിടുവാൻ!
മരണത്തെ ജയിച്ചവൻ മാനവർക്കായ്
മന്നവൻ നമുക്കെന്നും മാതൃകയായ്!
പാപവും രോഗവും മാറ്റുവാനായ്
യാഗമായ് തീർന്നൊരു ത്യാഗമയൻ!
പുനരുദ്ധാനത്തിൻ ദിനമല്ലോ
പുതുമയോടവൻ ഇതാ വന്നെല്ലോ!
പുതുജീവൻ തരുമവൻ എന്നാളും
പുതിയതായ് മറാം നാം അവനായി!
ഉയർപ്പിന്റെ ദിനമല്ലോ നമുക്കിന്ന്
ഉണർന്നിടാം, ഉയർന്നിടാം അവനൊപ്പം.
സ്നേഹത്തെ നൽകിയ സ്നേഹമയൻ
സ്നേഹമായ് മാറാം നാം അവനായി!!!
==========================
ഉഷ നായർ,ഡാളസ്

