ഫിലാഡല്‍ഫിയ: 2024 ജൂലൈ 18 മുതല്‍ 21 വരെ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തില്‍ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു. സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിള്‍ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണു ദാനിയേലച്ചന്‍. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന്‍ അവസാനഘട്ടത്തിലേക്കു കടക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. ഇനി ഏതാനും സീറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ലഘുഭക്ഷണമുള്‍പ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാള്‍ക്ക് 75 ഡോളര്‍ ആണു രജിസ്ട്രേഷന്‍ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതല്‍ വൈകുന്നേറം 4:30 വരെയാണു ധ്യാനം.
ധ്യാനശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ڇനിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുംڈ (യോഹന്നാന്‍ 8:32) എന്നതാണു ധ്യാനവിഷയം.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പള്ളിയുടെ വെബ്സൈറ്റിലുള്ള ലിങ്കില്‍ ക്ലിക്ക്ചെയ്ത് ഓണ്‍ലൈനിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജമ്യുമഹ, ഢലിാീ വഴിയും, നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ രജിസ്റ്റ്രേഷന്‍ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണു.
പബ്ലിക് റിലേഷന്‍സ് & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.
ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ബാബു മഠത്തിപ്പറമ്പില്‍, വികാരി 773 754 9638
ഷൈന്‍ തോമസ്, സെക്രട്ടറി 445 236 6287
സോന ശങ്കരത്തില്‍, രജിസ്റ്റ്രേഷന്‍ കോര്‍ഡിനേറ്റര്‍ 267 701 0559