PRAVASI

വേദപാഠ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു

Blog Image

സാൻ ഹോസെ , കാലിഫോർണിയ : അമേരിക്കയിലെ പടിഞ്ഞാറൻ തീര സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ ഹോസെ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ നാമധേയത്തിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വേദപാഠ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു . രണ്ടു ദിവസം നീണ്ടു നിൽക്കുന്ന  ഇന്‍റെൻസീവ് ക്യാറ്റിക്കിസം ആയിട്ടാണ്   ഈ കിക്കോഫ് പരിപാടി നടത്തപ്പെട്ടത് . സെപ്റ്റംബര്‍ 20 ,21 എന്നീ തീയ്യതികളിൽ നടത്തപ്പെട്ട ഈ പരുപാടിയിൽ കിൻഡർ ഗാർഡൻ മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾ ആണ് പങ്കെടുത്തത് . 
ഫാ. .അഖിൽ പച്ചിക്കരയും വിസിറ്റേഷൻ കോൺഗ്രിഗേഷൻ സിസ്റ്റേഴ്സും ആണ് കുട്ടികൾക്കായി ക്ലാസുകൾ എടുത്തത് . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേർന്നു .  വേദപാഠത്തിന്‍റെ ആവശ്യകതെയെക്കുറിച്ചും , ക്രിസ്റ്റീയ മൂല്യങ്ങളെക്കുറിച്ചും നടന്ന ക്ലാസുകൾ ഏറെ വിജ്ഞാനപ്രദവും ഒപ്പം രസകരമായ ഗെയിമുകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് കൂടുതൽ ആനന്ദകരവുമാക്കി .
ഞായറാഴ്ച  21 ആം തിയതി ക്യാത്തികിറ്റിക്കൽ  സൺ‌ഡേക്കു  മുന്നോടിയായി നടത്തപ്പെട്ട വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ജെമി പുതുശ്ശേരിയും , പ്രിൻസിപ്പൽ ജെയ്സൺ നടക്കുഴക്കലും ചേർന്ന് വേദപാഠ അധ്യാപകരെ ആദരിക്കുകയും അതോടൊപ്പം നന്ദി അറിയിക്കുകയും ചെയ്തു . കുട്ടികൾക്കായി വൈകിട്ട് നടത്തപ്പെട്ട കുർബാനയോടു കൂടി ഈ കിക്കോഫിനു സമാപനം കുറിച്ചു .കുർബാനയ്ക്കു ശേഷം ബൈബിൾ വായനാ മത്സരത്തിൽ വിജയിച്ച കുട്ടികളെ ആദരിച്ചു .

വേദപാഠ അദ്ധ്യാപകർ വികാരി ഫാ . ജെമി പുതുശ്ശേരിക്കൊപ്പം

ബൈബിൾ റീഡിങ് മത്സര വിജയികൾ ഫാ. അഖിൽ പച്ചിക്കരക്കും , വേദപാഠ പ്രിൻസിപ്പാൾ ജെയ്സൺ നടക്കുഴക്കലിനോടും ഒപ്പം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.