PRAVASI

കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസ്സിൽ വിൻസെന്റ് ഡി പോൾ ദിനാഘോഷം

Blog Image

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിൻസെന്റ് ഡി പോൾ ദിനവും നടുതലത്തിരുന്നാളും സംയുക്തമായി ആഘോഷിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി ചെയ്ത നന്മകൾ ജോൺ
വാരിയെത്ത്  ഇടവക ജനത്തിന് വിവരിച്ചു. വിൻസെന്റ് ഡി പോൾ ദിനമായ ഞായറാഴ്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ കാഴ്ചവെപ്പ് സമർപണം നടത്തപ്പെട്ടു. അന്നത്തെ വി.ബലിയർപ്പണത്തിന് സൊസൈറ്റി അംഗങ്ങൾ നേതൃത്വം നൽകി. ചാരിറ്റി ഫണ്ട് ധനശേഖരണാർത്ഥം നടുതലത്തിരുന്നാൾ ഒപ്പം  ആഘോഷിച്ചു. പച്ചക്കറികൾ കൊണ്ട് വന്ന് നല്കി വിറ്റ് ലഭിച്ച തുകകൾ അനേകർക്ക് ആശ്വാസകരമായി മാറും എന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരിൽ പറഞ്ഞു. സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ നന്മയുടെ ഉത്സവമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു.ഏവരുടെയും സഹായ സഹകരണങ്ങൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ നന്ദി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.