കണ്ണേ കരളേ വി എസ്സെ എന്ന മുദ്രാവാക്യം ചരിത്രത്തിന് കൈമാറി വി എസ് കടന്നു പോയി. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരട്ടങ്ങളിലും ചൂഷണങ്ങൾക്കെതിരെയുമുള്ള തൻ്റെ സമര ജീവിതം ചരിത്രത്തിന് വിട്ടു കൊടുത്തുകൊണ്ട്, സമരം തന്നെ ജീവിതം എന്ന തൻ്റെ ആത്മകഥാ നാമത്തെ അന്വർത്ഥമാക്കി തൻ്റെ അവസാന ശ്വസം വരെ പ്രാവർത്തികമാക്കിയ സമര പോരാളിയുടെ വേർപാടിൽ ആദരാജ്ഞലികളർപ്പിക്കുവാൻ ചിക്കാഗോ പൗരാവലി ചിക്കാഗോ എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ 7/23/2025 ബുധനാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ചർച്ച് ഹാളിൽ വൈകുന്നേരം 7.30 ന് കൂടുന്നു.

മുൻ മുഖ്യമന്ത്രി സ. വി എസിന് ആദരാജ്ഞലികൾ അർപ്പിക്കുവാൻ എത്തി ചേരണമെന്ന് എല്ലാ മലയാളി സുഹൃത്തുക്കളേയും എൽ ഡി എഫ് നേതാക്കളായ പീറ്റർ കുളങ്ങര , കിരൺ ചന്ദ്രൻ, ഐപ്പ് പരിമണം, സാം ജോർജ്, ജെയ്ബു കുളങ്ങര, ജോൺ പട്ടപതി, ബിജോയ് കാപ്പൻ, റോയി മുളകുന്നം തുടങ്ങിയവർ ,ആഭ്യർത്ഥിക്കുന്നു.

