PRAVASI

റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി

Blog Image

ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു  സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം മുമ്പ് ആരംഭിച്ചിട്ടുള്ള ചാരിറ്റബിൾ ഓർഗനൈസഷനാണ് റിലീഫ് കോർണർ.(RELIEF CORNER INC) ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജീവിത പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ഓൺലൈൻ വെബിനാർ എല്ലാ മാസവും നടത്തപ്പെടുന്നു.

ആദ്യമാസത്തെ വെബിനാറിൽ കൗണ്സലിങ്ങിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും സംബന്ധിച്ച് ഡോ. സോളിമോൾ കുരുവിള വളരെ വിശദമായി എടുത്ത ക്ലാസ് വളരെ ഫലപ്രദവും നൂതനമായ വിജ്ഞാനം
പകരുന്നതുമായിരുന്നു.

ശ്രീ. പാട്രിക് എം. കല്ലട നയിച്ച രണ്ടാമത്തെ വെബിനാർ കൗൺസിലിംഗിന്റെ ഗുണങ്ങളെപ്പറ്റിയും അത് ജീവിതത്തിൽ വരുത്താവുന്ന നല്ല വ്യതിയാനങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ പങ്കെടുത്തവർക്ക് നൽകി.

ഡോ. ബോബി വർഗീസ് നേതൃത്വം നൽകിയ ഈ വർഷത്തെ ആദ്യ വെബിനാർ വിഷയം Know the Narcissistic personality എന്നതായിരുന്നു. ഈ വിഷയത്ത്തിന്റെ പ്രാധാന്യത്തെയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെയും സംബന്ധിച്ചു വളരെ ആഴത്തിൽ തന്നെ മനസിലാക്കാൻ പങ്കെടുത്തവർക്ക് കഴിഞ്ഞു.

മുൻ പദ്ധതിപ്രകാരം പ്രായപൂർത്തി ആയവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ളവർക്കും വേണ്ടി ആഴ്ചകൾതോറുമുള്ള Spoken English ക്ലാസ് ജനുവരി 25നു ആരംഭിച്ചു. പരിമിതമായ Spoken English അറിയുന്നവർക്കുള്ള ഈ ക്ലാസ്, ഇംഗ്ലീഷ് ഭാഷ പഠിക്കാനും സംസാരിക്കാനും 
അവസരമൊരുക്കുന്നു. കൂടാതെ, ഈ സംരംഭം സമൂഹത്തെ സഹായിക്കാൻ നാനാവിധത്തിലുള്ള  അടിസ്ഥാന സംഗീത വിദ്യാഭ്യാസം, Life Coaching ക്ലാസ്, Comedy Club. തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. ഈ സേവനങ്ങൾ എല്ലാം തികച്ചും സൗജന്യവും എല്ലാവർക്കും പങ്കെടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.reliefcorner.org/ website സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

ഡോ. സജി മത്തായി
214-499-2971

Dr. Bobby Varghese

Dr. Solymole Kuruvila

Patric M. Kallada

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.