PRAVASI

ഫൊക്കാന കൺവൻഷൻ വാഷിംഗ്ടൺ ഡിസിയിലേക്ക് ഏവർക്കും സ്വാഗതം ഡോ. ബാബു സ്റ്റീഫൻ

Blog Image
. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഡോ. ബാബു സ്റ്റീഫൻ കേരളാ എക്സ്പ്രസിനോട് പറഞ്ഞു.

ചിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ നടക്കുന്ന വാഷിംഗ്ടണിലേക്ക് എല്ലാ അമേരിക്കൻ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഡോ. ബാബു സ്റ്റീഫൻ കേരളാ എക്സ്പ്രസിനോട് പറഞ്ഞു.
ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ഫൊക്കാന വാഷിംഗ്ടൺ റീജിയൻ്റെ

ആതിഥേയത്വത്തിലാകും നടക്കുക. തുടർന്ന് നടക്കുന്ന ഉദ്ഘാടനത്തിലും  മറ്റ് പരിപാടികളിലും കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി എം.പി മാരായ ജോൺ ബ്രിട്ടാസ്, ഫ്രാൻസിസ് ജോർജ് എം.പി, എം മുകേഷ് എം. എൽ. എ, മാധ്യമ പ്രവർത്തകൻ എം. വി. നികേഷ് കുമാർ, കവി മുരുകൻ കാട്ടാക്കട , നടൻ അനീഷ് രവി, ഗായകൻ വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.


മീഡിയ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, സാഹിത്യ സമഗ്രസംഭാവന പുരസ്കാരം, അമേരിക്കൻ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര വിതരണം, മിസ് ഫൊക്കാന , മലയാളി മങ്ക, ബിസിനസ് സെമിനാർ, മീഡിയ സെമിനാർ, വിവിധ കലാപരിപാടികൾ തുടങ്ങിയവയും നടക്കുമെന്ന് ഡോ . ബാബു സ്റ്റീഫൻ പറഞ്ഞു. കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ്റെയും ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി ,ട്രഷറർ ബിജു ജോൺ കൊട്ടാരക്കര ,വിമൻസ് ഫോറം ചെയർപേഴ്സൺ  ഡോ.. ബ്രിജിറ്റ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘാടന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
കൺവർഷൻ്റെ രണ്ടാം ദിവസത്തിലാണ് ഫൊക്കാന തെരഞ്ഞെടുപ്പ് നടക്കുക. ഫൊക്കാന ജനറൽ സെക്രട്ടറിയായ ഡോ. കല ഷഹി , മുൻ ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആൻ്റണി , ഫൊക്കാനയുടെ പ്രിയപ്പെട്ട വനിത നേതാവ് ലീലാ മാരേട്ട് എന്നിവർ ഫൊക്കാന പ്രസിഡൻ്റ് പദത്തിനായി മത്സരിക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ 81 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നു . മുൻപെങ്ങും ഇല്ലാത്ത വിധം പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഫൊക്കാനയുടെ കൺവൻഷൻ്റെ ഏറ്റവും വലിയ അരങ്ങ് കൂടിയാണ് ഫൊക്കാന തെരഞ്ഞെടുപ്പും.

2022 - 2024 കാലയളവിൽ ഡോ ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും , കേരളത്തിലെ ജീവകാര്യണ്യ രംഗത്ത് ഫൊക്കാന നിരവധി സഹായങ്ങൾ നൽകുകയും ചെയ്തത് ഫൊക്കാനയ്ക്ക് ജനകീയ മുഖം നൽകി. തിരുവനനന്തപുരം ജില്ലയിൽ നിരവധി ഇടങ്ങളിൽ വീടില്ലാത്ത കുടുംബങ്ങൾക്ക് ഡോ. ബാബു സ്റ്റീഫൻ തണൽ ഒരുക്കി . വ്യക്തിപരമായി ഈ ലേഖകനെ സപ്ർശിച്ച പ്രവർത്തനം കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ സഹായമാണ്. ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭ നാലാം സമ്മേളന വേദിയിൽ രണ്ട് ലക്ഷം രൂപവീതം പ്രഖ്യാപിച്ച സഹായം ആ കുടുംബങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നു എന്നത് ഏറ്റവും ശ്ലാഘനീയം തന്നെ . ഇവിടെയെല്ലാം സന്മനസ്സോടെ മനുഷ്യൻ്റെ പ്രശ്നങ്ങളെ നോക്കിക്കാണുവാൻ ഡോ. ബാബു സ്റ്റീഫനും ഫൊക്കാനയ്ക്കും കഴിഞ്ഞു എന്നതാണ് പ്രധാനം. ഒരു പക്ഷെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമായി ഇത് മാറും എന്നതിൽ സംശയമില്ല. ഡോ. ബാബു സ്റ്റീഫനും ഫൊക്കാനയ്ക്കും ആശംസകൾ.

ഡോ. കല ഷഹി

ബിജു ജോൺ കൊട്ടാരക്കര

ജോൺസൺ തങ്കച്ചൻ 

ഡോ.. ബ്രിജിറ്റ് ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.