2025 ആഗസ്റ്റ് 1, 2, 3 തീയതികളിൽ കോട്ടയം കുമരകം ഗ്രാന്റ് റിസോർട്ടിൽ (ഡോ.അനിരുദ്ധൻ നഗർ ) നടക്കുന്ന ഫൊക്കാന കേരളാ കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആൻറണി പറഞ്ഞു . നാളിതുവരെ ഫൊക്കാന നടത്തിയ കേരളാ കൺവൻഷനിൽ നിന്ന് വ്യത്യസ്‌തമായി ഒരു കേരളാ പ്രവേശം സംഘടിപ്പിക്കുമ്പോൾ സന്തോഷത്തോടൊപ്പം ദുഃഖവും ഉണ്ട്. ഫൊക്കാനയുടെ കേരളപ്രവേശം എന്ന ആശയത്തിന് തുടക്കമിട്ട ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ്റ് ഡോ. അനിരുദ്ധൻ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തി ന്റെ സ്‌മരണകൾക്ക് മുൻപിൽ ഓർമ്മ പൂക്കൾ സമർപ്പിച്ചുകൊണ്ടാണ് ഈ കൺവൻഷന് തിരികൊളുത്തുക.
ഫൊക്കാന മലയാളി മനസ്സിൽ തലയു യർത്തി നിൽക്കാൻ തുടങ്ങിയിട്ട് 42 വർഷമാകുന്നു. 42 വർഷത്തെ സംഘടനാ ചരിത്രത്തിൻ്റെ പശ്ചാത്തലത്തിലാണ് 2024-2026 ഫൊക്കാനയുടെ പ്രവർത്ത നങ്ങൾ മുന്നോട്ട് പോകുന്നത്. ഫൊക്കാന മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സംഘടനാ പ്രവർത്തനങ്ങ ൾക്കും, പദ്ധതികൾക്കും അടുക്കും ചിട്ടയും ഉണ്ടാകുവാൻ തുടക്കംമുതൽ ഒരു പ്രവർത്തന രീതി അവലംബിച്ചി രുന്നു. ഡ്രീം ടീം പ്രഖ്യാപിച്ച പദ്ധതി കൾ സമയബന്ധിതമായി നടപ്പിലാക്കു വാൻ സാധിച്ചു എന്നതാണ് എന്റെ
കമ്മിറ്റിയുടെ വിജയം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി വയനാട് സഹായം, കേരളത്തിൽ ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം, അതിവിപുലമായ കേരളാ കൺവൻ ഷൻ സംഘാടനം, അമേരിക്കയിലും
കേരളത്തിലുമായി വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി ഇതുവരെ നടപ്പിലാക്കിക്കഴിഞ്ഞു. വീടില്ലാത്തവർക്ക് വീട്, വൈദ്യസഹായം വേണ്ടവർക്ക് അത്തരത്തിൽ ലഭ്യമാകാവുന്ന സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, ഭാഷയ്ക്കൊരു ഡോളർ, നേഴ്‌സ് സ്കോ ഉർഷിപ്പ്, സാഹിത്യ സാംസ്‌കാരിക മേഖലയ്ക്ക് ആദരവ് തുടങ്ങി നിരവധി പ്രവർത്തന പദ്ധതികളാണ് ഈ കേരളാ കൺവൻഷനിൽ നടപ്പിൽ വരുന്നത് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി സാന്നിദ്ധ്യങ്ങളുടെ ഒത്തു ചേരൽ എന്നതിലുപരി ഒരു ആഗോള മലയാളികളുടെ കൂട്ടായ്‌മയായി ഫൊക്കാന കേരളാ കൺവൻഷനെ മാറ്റുവാനാണ് ശ്രമം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളിലെ നിരവധി പ്രഗത്ഭരെ അണിനിരത്തുന്ന ഈ ഒത്തുചേരലിൽ എം ബിസ്സിനസ് രംഗത്തിനും വലിയ പ്രാധാന്യം നൽകുന്നു. 2026-ൽ ന്യൂജേഴ്‌സിയിൽ നടക്കുന്ന അന്തർദ്ദേശീയ ഫൊക്കാന കൺവൻഷനുകളുടെ കിക്കോഫുകൾ ഇതിനോടകം കൊണ്ടിരിക്കുകയാണ്. അതി വിപുലമായ അന്തർദ്ദേശീയ കൺവൻഷൻ നടത്തുക എന്നതാണ് ലക്ഷ്യം. ഫൊക്കാനയുടെ നാളിതുവരെ യുള്ള യശസ്സ് കാത്തുകൊണ്ട് വരും തലമുറയ്ക്ക് പ്രചോദനമായി ഫൊക്കാനയെ മാറ്റുക എന്നതാണ് എൻ്റെ ലക്ഷ്യം എല്ലാ പ്രിയപ്പെട്ടവരേയും ഫൊക്കാന കേരളാ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സജിമോൻ ആന്റണി കേരളാ എക്സ് പ്രസിനോട് പറഞ്ഞു .

ഡോ.സജിമോൻ ആൻറണി,ഫൊക്കാന പ്രസിഡന്റ്

