PRAVASI

സാഹിത്യരചനകളുടെ തലക്കെട്ടുകൾ തകിടം മറിയുമ്പോൾ

Blog Image

ഞാൻ( ജോൺ ഇളമത) രചിച്ച ചരിത്ര നോവലാണ് ‘ കഥ പറയുന്ന കല്ലുകൾ’,2023 ൽ, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്ത ചരിത്ര നോവൽ. എന്നാൽ അതൊക്കെ കഴിഞ്ഞ് ഈയിടെ പുറത്തിറങ്ങിയ ഒരു സഞ്ചാര യാത്ര,അതെ ശീർഷകത്തിൽഅതെ അറിഞ്ഞോ അറിയാതെയോ   പുറത്തുവന്നത് വളരെ പ്രൗഢമായി ഈമലയാളിയിൽ പ്രസിദ്ധീകരിക്കുന്നത് കണ്ടു.അത് തീർത്തും അറിയാതെയാണ് എന്ന്എങ്ങനെ കരുതാനാകും. ഇങ്ങനെ  കരുതിയാൽ അത് തീർത്തും വിലകുറഞ്ഞ പ്രഖ്യാപനമാണ്..വിശ്വവിഖ്യാത ശില്പിയായ  മൈക്കിൾ ലാഞ്ചലോയുടെ ജീവിത കഥയാണ് ഞാൻ നോവലിലേക്ക് കൈപിടിച്ച് ഉയർത്തിയത്.അത് തീർച്ചയായും അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ എഴുത്തുകാരായ മലയാളികൾക്കും വായനക്കാർക്കും നേരിട്ട് അറിവുള്ളതാണ്. അതിനെപ്പറ്റിയുള്ള പരസ്യങ്ങളും വിമർശനങ്ങളും, കൂടാതെ യൂട്യൂബിൽ ഫിലിം പോലും വന്നിട്ട്  അത് ആർക്കും അറിയില്ല എന്ന് ധരിപ്പിച്ച് കണ്ണടച്ച് ഇത്തരം തരംതാണ വിദ്യകൾ കാണിക്കുന്നത് തറ പരിപാടി തന്നെ..  ഇതൊക്കെ പോട്ടെ അത് വീണ്ടും പാത്രങ്ങളിൽ പ്രസിദ്ധീകരിപ്പിച്ചു ഇല്ലാത്ത ഒരു ഇമേജ് ഉണ്ടാക്കുന്നത് എത്രയോ കഷ്ടം!

                   പേരുകൾ ഈ ലോകത്തിൽ ധാരാളമില്ലേ?   ഈ ലോകത്തിൽ എത്രയോ പേരുകളുണ്ട് പറ്റിയ പേരുകൾ അത് തിരഞ്ഞെടുക്കേണ്ടത് എഴുത്തുകാരന്റെ ചുമതലയാണ്. അല്ലാതെ മറ്റൊരാൾ എഴുതിവെച്ച് ശീർഷകം ചുളുവിൽ തട്ടിക്കൊണ്ടുപോകുന്നത്,പച്ച മലയാളത്തിൽ പറഞ്ഞാൽ  തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ടു പോയി എന്ന പ്രകാരമാണെന്ന് ആ എഴുത്തുകാരൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.തലക്കെട്ടിൽ ആയാൽ തന്നെ സ്വന്തം മികവ് പ്രകടിപ്പിക്കാതെനടക്കുന്നവർ എന്തുതന്നെ സമാധാനം പറഞ്ഞാലും അത് പ്രസക്തമല്ല. എത്ര മോശമായ കാര്യമാണ് ഇത്തരം പ്രവണതകൾ .ശീർഷകത്തിലും അല്ലെങ്കിൽ എഴുത്തുകാരന്റെ പേരിലും, ഒക്കെ പ്രയോഗിക്കുന്ന സൂത്രം വളരെ തരംതാഴ്ത്തതാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.മലയാളിക്ക് മാത്രമേ ഇത്തരം കൂർമ്മ ബുദ്ധി ഉള്ളൂ എന്ന് എനിക്ക് തോന്നിപോകുന്നു. കഷ്ടം, ലജ്ജാവഹം!ഇത് കോപ്പിറൈറ്റിനെയും പുസ്തകത്തെയും ഒക്കെ ബാധിക്കുന്ന വളരെ ക്രിമിനൽ ആയ പ്രവർത്തിയാണെന്ന് ഇനിയെങ്കിലും ഓർക്കുക. ദയവായി തലക്കെട്ട് മാറ്റി ഇത്തരം ദുരിതങ്ങൾ ഒഴിവാക്കുക, മാന്യനായി, മാന്യമായി ജീവിക്കുക!

 

 ജോൺ ഇളമത

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.