PRAVASI

തിരുവനന്തപുരം പ്രസ് ക്ലബ്ബ് വജ്രജൂബിലി വേദിയിൽ തിളങ്ങി WMF; ജേണലിസം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു; പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം

Blog Image

തിരുവനന്തപുരം പ്രസ് ക്ലബ്ബ് വജ്രജൂബിലി വേദിയിൽ തിളങ്ങി WMF; ജേണലിസം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു; പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം.

കേരളത്തിന്റെ മാധ്യമ പാരമ്പര്യത്തിൽ സുവർണ്ണ അധ്യായം രചിച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തലസ്ഥാന നഗരിയിൽ പ്രൗഢഗംഭീരമായ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുക്കരായ ജേണലിസം വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) പിന്തുണയോടെ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി ഔദ്യോഗികമായി കൈമാറി. 2026 നവംബർ 3 ചൊവ്വാഴ്ച കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന്റെ നേതൃത്വത്തിൽ ഒന്നരലക്ഷം രൂപയുടെ സ്കോളർഷിപ്പ് ചെക്ക് പ്രസ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി.

കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ വജ്രജൂബിലി ആഘോഷങ്ങളുടെയും ഫാമിലി മീറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന ഈ ചരിത്രവേദിയിൽ WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ ഭദ്രദീപം കൊളുത്തി. തുടർന്ന് ചടങ്ങിൽ വെച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്രജൂബിലി ഉപഹാരം നേതാക്കൾ അദ്ദേഹത്തിന് സമ്മാനിച്ചു. WMF ഗ്ലോബൽ ട്രഷറർ ശ്രീ. വി. എം. സിദ്ദിഖ്, ഗ്ലോബൽ ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീ. റഫീഖ് മരക്കാർ, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശ്രീ. ടി. ബി. നാസർ , കേരള സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി ഹാഫിസ് വലിയപറമ്പത്ത്‌, തിരുവനന്തപുരം ജില്ലാ കൌൺസിൽ പ്രസിഡന്റ് സൗമ്യ സുകുമാരൻ‌ എന്നിവരും ചടങ്ങിൽ സംഘടനയെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പിന്തുണയ്ക്കൊപ്പം, പ്രവാസി സമൂഹത്തിന്റെ അതിപ്രധാനമായൊരു ആശങ്ക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഈ വേദി സാക്ഷ്യം വഹിച്ചു. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ ഉയർന്ന പ്രീമിയം വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് നേരിട്ട് നിവേദനം സമർപ്പിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും ന്യായമായ ആവശ്യങ്ങൾക്കും സംഘടന നൽകുന്ന ഉയർന്ന മുൻഗണന മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ഇടപെടലിലൂടെ സാധിച്ചു.

മാധ്യമ രംഗത്തിന്റെ മുന്നേറ്റത്തിന് അടിത്തറ പാകുന്ന ഭാവി തലമുറയെ ചേർത്തുപിടിക്കാനും, അതേസമയം തന്നെ ആഗോള മലയാളി സമൂഹത്തിന്റെ സങ്കടങ്ങൾ ഭരണനേതൃത്വത്തിന് മുന്നിൽ ശക്തമായി എത്തിക്കാനും സാധിച്ചതിൽ വേൾഡ് മലയാളി ഫെഡറേഷന് ഇത് അഭിമാനകരവും അർത്ഥപൂർണ്ണവുമായ ഒരു ചരിത്ര മുഹൂർത്തമായി മാറി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.