ശശി തരൂർ പാർലിമെന്റ് എക്സ്റ്റെനൾ അഫയേഴ്സ്സ്റ്റാൻഡിങ് കമ്മറ്റി ചെയറാണ്. അതിൽ ഉള്ള അംഗങ്ങളാണ് ബ്രിട്ടാസും മറ്റുള്ളവരും. അതു കൊണ്ടു തന്നെ പാർലിമെന്റ് ഡെലിഗെഷൻ ഒരു വിദേശ പര്യടനത്തിനോ മിഷനോ പോകുമ്പോൾ ആ കമ്മിറ്റിയെ ലീഡ് ചെയ്യേണ്ടത് അതിന്റെ ചെയർമാനാണ് എന്നത് സ്വാഭാവികം.
ഇന്ത്യൻ പാർലിമെന്റ് അംഗങ്ങൾ ഔദ്യോഗികമായി വിദേശത്തു പ്രതിനിധികരിക്കുന്നത് ഇന്ത്യ മഹാരാജ്യത്തേയും അതിന്റെ സർക്കാരുനെയുമാണ് എന്ന് ആദ്യം അറിയുക.
എതൊരു ഓഫീഷ്യൽ വിദേശ മിഷനിലും ദേശീയ കക്ഷി രാഷ്ട്രീയത്തിലുപരി രാജ്യത്തിന്റെ പൊതു താല്പര്യങ്ങളാണ് പ്രധാനം.
ഇന്ത്യയിലെ കക്ഷി രാഷ്ട്രീയത്തിന്റെ ബാഗേജുമായല്ല ഇന്റർനാഷണൽ ഡിപ്ലോമസിക്കു പോകുന്നതോ യു എന്നിൽ പ്രസംഗിക്കുന്നതോ എന്ന പ്രാഥമിക തത്വം അറിയാത്തവരാണ് ശശി തരൂരിന് എതിരെ കൈ ചൂണ്ടുന്നത്.
ഇപ്പോഴുള്ള എല്ലാ പാർട്ടിയിലുമുള്ള പാർലിമെന്റ് അംഗങ്ങളിൽ വേൾഡ് ക്ലാസ് കമ്മ്യുണികേറ്റർ ശശി തരൂർ തന്നെയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് നന്നായി സംസാരിക്കും. സ്പാനിഷ് വഴങ്ങും. ഇന്റർനാഷണൽ റിലേഷൻസ് ഡിപ്ലോമസിയില്ലാണ് എം എ യും പി ച് ഡി. മുപ്പതു വർഷത്തെ ഡിപ്ലോമസി അനുഭവം. ഇന്ത്യയുടെ മുൻ വിദേശകാര്യ സഹമന്ത്രീ. കോഫി അണ്ണൻ സെക്രട്ടറി ജനറൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ടീമിൽ എല്ലാ അന്താരാഷ്ട്ര ഡിപ്ലോമാറ്റിക് മിഷനിൽ ഉണ്ടായിരുന്നയാൾ.അങ്ങനെ ബാക് ഗ്രൗണ്ട് ഉള്ള എത്ര പാർലിമെന്റ് അംഗങ്ങളുണ്ട്?
അതു കൊണ്ടു തന്നെ പാർലിമെന്റ് എക്സ്റ്റെനൽ അഫയേഴ്സ്കമ്മറ്റി എന്നതിൽ ഉപരി ഈ രംഗത്ത് ഏറ്റവും കൂടുതൽ കോർ കൊമ്പിറ്റൻസ് ഉള്ളത് ശശി തരൂരീനാണ് എന്നത് വസ്തുതയാണ്.
എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷെ വിദേശത്ത് ഞാൻ ഇന്ത്യക്കാരനാണ്.അന്താരാഷ്ട്ര വേദികളിലും ആസ്യൻ, യു എൻ വേദികളിൽ സംസാരിക്കുമ്പോഴും ഇന്ത്യക്കാരൻ എന്ന് അഭിമാനത്തോടെ പറയും. അവിടെ കക്ഷി രാഷ്ട്രീയ ബാഗേജ് കൊണ്ടു പോകാറില്ല

ജെ.എസ് .അടൂർ

