"ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജേഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് വൻ വിജയമായി.പ്രസിഡന്റ് ഡോ സോഫി വിൽസൺന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിക്നിക് , ജനപങ്കാളിത്വത്തിലൂടെയും , കുട്ടികളെയും, മുതിർന്നവരേയും ഒരുമിച്ചു ആസ്വദിപ്പിച്ച മികവാർന്ന പരിപാടികളിലൂടെയും ശ്രദ്ധേയമായി.
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. ഹൂസ്റ്റൺ 2 നോർത്ത് പോയിൻ്റ് ഡ്രൈവിൽ ആരംഭിച്ച ബിസിനസ് സെന്റർ ഉദ്ഘാടനം പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഓഫിസ് ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ സ്വാഗത പ്രസംഗം നടത്തി. ജഡ്ജ് ജൂലി മാത്യു മുഖ്യ പ്രഭാഷണം നടത്തി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാൻ സുനിൽ കൂഴംപാല, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് സക്കറിയ കോശി, ഹൂസ്റ്റൺ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് അനീഷ് ജോസഫ്, അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് റൈന സുനിൽ എന്നിവർ പ്രസംഗിച്ചു. അമേരിക്കയിലെ വിവിധ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
യോഗത്തിൽ മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, സുനിൽ കൂരംപാല, ജേക്കബ് കുടശ്ശനാട്, ജീമോൻ റാന്നി, സാമൂഹിക പ്രവർത്തകൻ ജോൺ ഡബ്ല്യു വർഗീസ് എന്നിവരെ ആദരിച്ചു