കണക്ടിക്കട്ട്: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലം(70) അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് ജേക്കബ് തോമസ് . മക്കൾ: വീണ , സപ്ന.
സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും ആയിരുന്നു.കഥകൾ നോവൽ , ലേഖനങ്ങൾ , യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതിയിരുന്നു ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്‌നേഹഭൂമി,കേരളാ എക്സ്പ്രസ് ,ഇ മലയാളി , പുഴ.കോം, ചിന്ത.കോം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിചാരിതം (നോവല്‍) .2010 ലെ ചെറുകഥാ സമാഹാരത്തിനുള്ള ‘നോര്‍ക്ക റൂട്ട്‌സ്’ പ്രവാസി പുരസ്‌കാരം,2014 ല്‍ ഫോമയുടെ സാഹിത്യ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്
കേരളാ എക്സ്പ്രസ്സിന്റെ ആദരാഞ്ജലികൾ
റീനി മമ്പലം