PRAVASI

യുദ്ധങ്ങള്‍ അവസാനിക്കുമോ?

Blog Image

സമാധാനം അനുഭവവും, ജീവിതം സുരക്ഷിതവുമാകണമെന്ന് ആഗ്ര ഹിക്കുന്നവര്‍, യുദ്ധങ്ങളെ ഇഷ്ടപ്പെടുമോ? കഷ്ടനഷ്ടങ്ങളും ജീവഹാനിയും ദു:ഖദുരിതങ്ങളുമാണ് യുദ്ധങ്ങളുടെ ദുഷ്ഫലങ്ങളെന്ന് അറിയാത്തവരില്ല. വന്‍തോതിലുണ്ടായ ഭൂതകാലയുദ്ധങ്ങളുടെ പരിണതഫലങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവു മായ തലങ്ങളില്‍ ഉണ്ടായ ദുരന്തസംഭവങ്ങളെ ഓര്‍ക്കുന്നവരും, രാഷ്ട്രിയ സംഘര്‍ഷങ്ങളെ എങ്ങനെ പരിഹരിക്കാമെന്നു ജാഗ്രതയോടെ ചിന്തിക്കു ന്നവരും, അന്വേഷിക്കുന്നവരും വര്‍ദ്ധിച്ചു. അംഗഹീനതയോടും, അനാരോ ഗ്യത്തോടും, കഷ്ടതകളോടും കു‌ടി, നിരാശരും ദുഖിതരുമായി ജീവിക്കേണ്ടി വരുന്ന വിമുക്ത ഭടന്മാരുടെ വസ്തുതാപരമായ തിക്താനുഭവങ്ങളും, രണഭൂമിയിലെ ദാരുണപീഡനങ്ങളും, മറ്റ് തകര്‍ച്ചകളും ആവര്‍ത്തിക്കപ്പെ ടരുതെന്നു ആഗ്രഹിക്കുന്നവര്‍, യുദ്ധങ്ങളെ പൂര്‍ണ്ണമായി വെറുക്കുന്നു.          
   ഇപ്പോള്‍, ആയുധനിര്‍മ്മാണരംഗങ്ങളിലുള്ള ചൂട്പിടിച്ച മത്സരങ്ങളും, യുദ്ധങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന വമ്പിച്ച സാമ്പത്തികപിന്തുണയും, യുദ്ധഭീഷണിയും സമാധാനസ്നേഹികളെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നിട്ടും, യുദ്ധങ്ങള്‍ ദൈവക്രോധപ്രകടനങ്ങളാണെന്നു കരുതുന്നവരും ജനകോടികളെ  കൊന്നൊടുക്കിയ രക്തദാഹികളായ ദൈവങ്ങളുടെ വീരകഥകളെഴുതിയ മനുഷ്യനിര്‍മ്മിത ഗ്രന്ഥങ്ങള്‍ വായിച്ചു പുളകംകൊള്ളുന്നവരും, ഇന്നത്തെ മനുഷ്യസമൂഹത്തിലുണ്ട്. യുദ്ധങ്ങള്‍ ദൈവേഷ്ടപ്രകാരം നടത്തപ്പെടുന്നുവെ ന്നു വിശ്വസിക്കുന്നവര്‍ വേറിട്ടുനില്‍ക്കുന്നു. മനുഷ്യാവകാശങ്ങളെ ആംഗീ കരിക്കുന്നതിനും, വിഭാഗീയത വെടിയുന്നതിനും, മറ്റുള്ളവരോട് സഹകരി ച്ചു പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്ക് താല്‍പര്യവുമില്ല. തല്‍സമയം, ദേശീ യവിപത്ത് ഇഷ്ടപ്പെടാത്തവരും, മനുഷ്യജീവിതവും സംസ്ക്കാരങ്ങളും കാ ലാനുസൃതം നവീകരിക്കണമെന്നു ആവശ്യപ്പെടുന്നവരുമുണ്ട്. അഭ്യന്തരകല ഹങ്ങളെയും ലോകയുദ്ധങ്ങളെയും പൂര്‍ണ്ണഹൃദയത്തോടെ എതിര്‍ക്കുന്നവ രും, ദൈനംദിനസംഭവങ്ങളെ ശ്രദ്ധിക്കാതെ ജീവിക്കുന്നവരും വര്‍ദ്ധിക്കുന്നു.          
   ഈ കാലഘട്ടത്തില്‍, അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാത ശത്രുക്കള്‍ ഭീകരാക്രമണം നയിക്കുന്നവരാണ്‌. അവര്‍ മതവിശ്വാസികളോ രാഷ്ട്രിയക്കാരോ ആവാം. ആവുന്നത്ര ആയുധങ്ങള്‍ ശേഖരിക്കുക, അങ്ങനെ  പരമാവധി ശക്തിയാര്‍ജ്ജിക്കുക, മറ്റുള്ളവരെ നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നീ ഉദ്ദേശങ്ങളാണ് എല്ലാ രാജ്യങ്ങള്‍ക്കും ഉള്ളതെന്നുകരുതാം. യുദ്ധങ്ങ ളില്‍നിന്നു വിമുക്തവും, ലോകസമാധാനത്തിലും സ്വാതന്ത്ര്യത്തിലും അധി ഷ്ഠിതവും, നീതിനിഷ്ഠവുമായ ഗവണ്‍മെന്‍റുകള്‍ സ്ഥാപിക്കപ്പെടണമെന്ന്    ആത്മാര്‍ത്ഥമായി അഭിലഷിക്കുന്ന സഹൃദയരും ലോകമെങ്ങും വര്‍ദ്ധിക്കു ന്നു. അതേസമയത്ത്, തലമുറകളിലൂടെ കടന്നുവന്ന യുദ്ധമുറകളെ നവീക  രിച്ചു കൂടുതല്‍ മാരകമാക്കുന്ന വസ്തുത അറിയാത്തവരും ജീവിക്കുന്നു.  
   പണ്ട്, എപ്പോള്‍ എവിടെ യുദ്ധം ഉണ്ടാകുമെന്നു മുന്നറിയിപ്പുകള്‍ കൊടുക്കുന്നതിനു പ്രയാസങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, യുദ്ധസാഹചര്യങ്ങ ളെക്കുറിച്ച് മുന്‍കൂര്‍ സന്ദേശം നല്‍കുവാനും, തല്‍ക്ഷണം പ്രതിരോധനടപ ടികള്‍ സ്വീകരിക്കുന്നതിനും, അപകടസാധ്യത ഒഴിവാക്കുന്നതിനും ബൗദ്ധിക   സാങ്കേതികവിദ്യയുണ്ട്. ഓരോ രാജ്യത്തിന്‍റെയും രഹസ്യവും പരസ്യവുമാ യ പ്രവര്‍ത്തനരീതികള്‍, ആയുധശക്തി, സാമ്പത്തികശേഷി, രഹസ്യത്താവള ങ്ങള്‍, പിന്തുണക്കുന്ന സഖ്യരാജ്യങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും മനസ്സി ലാക്കാനുള്ള സാങ്കേതികമാര്‍ഗ്ഗങ്ങള്‍, തുല്യമായിട്ടല്ലെങ്കിലും, എല്ലാ രാജ്യങ്ങ ളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. എങ്കിലും, നിവസിതഭൂമി ഒരു ദണ്ഡനസ്ഥലമാ  യി മാറ്റപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നവരും, മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും കുറച്ചല്ല.     
   യുദ്ധം ചെയ്യുന്നതിന് ഉത്തരവ്നല്‍കുന്ന അധികാരികളും ഭരണകര്‍ത്താ   ക്കളും, യുദ്ധം അഭ്യസിച്ചവരോ, യുദ്ധഭൂമിയിലെ രക്തചൊരിച്ചിലും കൂട്ട മരണവും മറ്റ് ദുരിതങ്ങളും കണ്ടിട്ടുള്ളവരോ ആയിരിക്കണമെന്നില്ല. ആധു നിക യുദ്ധങ്ങളില്‍ ആയുധങ്ങള്‍കൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും വ്യക്തമായിട്ടുണ്ട്. അതിനാല്‍, പുതിയ യുദ്ധതന്ത്രങ്ങള്‍ നീതിയും ധര്‍മ്മവു  മില്ലാതെ ഉപയോഗിക്കുന്നുമുണ്ട്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളും വേണ്ടവി ധം പാലിക്കപ്പെടുന്നില്ല. വിശ്വാസവഞ്ചനയും, വ്യാജവാര്‍ത്തകളും പുതിയ  യുദ്ധമുറകളുടെ ഭാഗമായി.     
   അതിപുരാതന കാലങ്ങളില്‍ നടത്തപ്പെട്ട പലയുദ്ധങ്ങളെയും ധര്‍മ്മയു ദ്ധങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷേ, അവയില്‍ ധര്‍മ്മവും, നീതി യും, നിഷ്പക്ഷതയും ഇല്ലായിരുന്നുവെന്നാണ് ആധുനിക അഭിപ്രായം.  മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും വിരുദ്ധവിശ്വാസങ്ങളും, സമാന്തരസിദ്ധാ  ന്തങ്ങളും, നിലനില്‍ക്കുന്ന കാലത്തോളം; യുദ്ധങ്ങളെ ഒഴിവാക്കാന്‍ സാദ്ധ്യ മല്ലെന്ന് വാദിക്കുന്നവര്‍ എല്ലാ ജനവിഭാഗങ്ങളിലുമുണ്ട്. പിതാവാം ദൈവം  തന്‍റെ സൃഷ്ടിയായ മനുഷ്യനു നല്‍കിയ ഭുമിയാണ്, ചില ആധുനിക യുദ്ധ ങ്ങള്‍ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. ഇത് തെളിയിക്കുന്നതിന്, ഒരു  ആംഗീകൃത ദാനാധാരമൊ ധനനിച്ഛയാധാരമോ ഇല്ല. ഏതാനും മതങ്ങളുടെ, വിവര്‍ത്തനം ചെയ്ത വേദവചനങ്ങള്‍ മാത്രമാണ് ആശ്രയം. മനുഷ്യന്‍ ദൈവസൃഷ്ടിയും, അവന്‍റെ അധിവാസത്തിനു മുഴുഭൂമിയും നല്കപ്പെട്ടതു മാണെങ്കില്‍, സഹോദരങ്ങളെ കൊല്ലുന്നതും, അവരുടെ ഭുമി ആക്രമിച്ചു കൈവശപ്പെടുത്തുന്നതും മാപ്പ് കിട്ടാത്ത, അപരാധമല്ലേ?        
   ശക്തിരാഷ്ട്രങ്ങള്‍, അവരവരുടെ സുരക്ഷക്കുവേണ്ടി, ആവശ്യമായ   നുതനമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ദേശീയദുരന്തങ്ങളും, യുദ്ധങ്ങളും മറ്റും  ഉണ്ടാകുമ്പോള്‍ സേവനം ചെയ്യുന്നതിന്, യോഗ്യതയുള്ളവരെ തെരഞ്ഞെടു ത്തു പരിശീലനം നല്‍കി സന്നദ്ധരാക്കി നിര്‍ത്തുന്ന മുന്‍കരുതല്‍, എല്ലാ രാജ്യങ്ങളിലുമെത്തി. നിര്‍ബന്ധസൈനിക സേവകര്‍, സന്നഗ്ധസൈനിക സേവകര്‍, ദേശീയ സേവകര്‍, രഹസ്യാന്വേഷകര്‍, ചാരസംഘങ്ങള്‍ എന്നി  ങ്ങനെ പല വിഭാഗങ്ങള്‍ പ്രതിരോധവകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത്‌ ദുര്‍ഘട സാഹചര്യത്തിലും, അച്ചടക്കത്തോടും, പൗരധര്‍മ്മബോധ ത്തോടുംകു‌ടി ജോലിചെയ്യാന്‍, സന്നദ്ധതയുള്ളവരെയാണ് അധികാരികള്‍ തെരഞ്ഞെടുക്കുന്നത്. ആയുധനിര്‍മ്മാണം നിര്‍ത്താനും, യുദ്ധങ്ങളെ ഒഴിവാ ക്കാനും ഒരു രാജ്യവും വേണ്ടത്ര പരിശ്രമിക്കുന്നുമില്ല.            
   യുദ്ധങ്ങളെ നേരിടുന്നതിനു എപ്പോഴും തയ്യാറായിനില്‍ക്കുന്ന നിലപാട് മാറ്റി, യുദ്ധങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുവേണ്ട സത്വരനടപടികളെയാണ്, ശാശ്വതലോകസമാധാനം ആഗ്രഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഒരിക്കലും മാറ്റാനാവാത്ത, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന, ഒരു മാരകശത്രുവാ ണ് യുദ്ധമെന്ന് കരുതുന്നവരുണ്ട്. യുദ്ധദാഹികളും സ്വേച്ഛാധിപതികളുമായ രാഷ്ട്രനേതാക്കളെ, സംഘടിതശക്തിയാല്‍ ഒറ്റപ്പെടുത്തുകയും നിരായുധരാക്കു  കയും ചെയ്യുന്നതിലൂടെ, നിത്യസമാധാനത്തിലും സന്തോഷത്തിലും എത്താ മെന്നാണ് അവരുടെ അഭിപ്രായം. ഐക്യരാഷ്ട്രസംഘടനയെ ശക്തിപ്പെടുത്തു ക, ആഗോളവ്യാപകമായി വ്യാപാരങ്ങളെ നിയന്ത്രിക്കുക, എല്ലാ രാജ്യങ്ങ ളുടെയും സൈനികശ ക്തി പരിമിതപ്പെടുത്തുക, അസമത്വം ജാതിചിന്ത  ദാരിദ്ര്യം വംശഹത്യ എന്നിവ ഒഴിവാക്കുക, സകലര്‍ക്കും മെച്ചപ്പെട്ട ജീവി  തസൗകര്യം നല്‍കുക, എന്നിവയിലൂടെ യുദ്ധരഹിതമായ ഭാവി കെട്ടിപ്പടു ക്കാമെന്നു വിശ്വസിക്കുന്നവരും പുതു തലമുറയിലുണ്ട്.       
   സകല മനുഷ്യര്‍ക്കും ഭൂമുഖത്ത് ജീവിക്കുവാന്‍ മൗലികാവകാശം ഉണ്ടായിരിക്കേ, മതാടിസ്ഥാനത്തിലോ, യുദ്ധശക്തി ഉപയോഗിച്ചോ, ക്ഷീണ രാജ്യങ്ങളെ അടിച്ചമര്‍ത്തി നിരാലമ്പരും അഭയാര്‍ത്ഥികളുമാക്കി, അവരുടെ അവകാശങ്ങളും ഭൂസ്വത്തും കവര്‍ന്നെടുക്കുവരെ പരാജയപ്പെടുത്തിയാല്‍,  മറ്റ് രാജ്യങ്ങള്‍ക്ക് സമാധാനത്തിലും പരസ്പരസഹകരണത്തിലും, ഏകോ പനത്തിലും എത്താന്‍ കഴിയുമത്രേ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍, അവ രുടെ പിന്‍തലമുറകള്‍ക്കു കൈവശംവച്ച് അനുഭവിക്കുവാന്‍ കാത്തുസൂ ക്ഷിക്കുന്ന ഭൂമി, മറ്റുള്ളവര്‍ അക്രമത്തിലൂടെ പിടിച്ചെടുക്കുന്ന രീതി, പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന് ആഗ്രഹിക്കുന്നവരും, എല്ലാ ജനവിഭാഗ ങ്ങളിലും ഉണ്ട്. അത് മനുഷ്യത്വപരമായ നുതനപരിവര്‍ത്തനത്തിനുളള തുടക്കമാവാം. മടിപ്പില്ലാതെ, മനുഷ്യരക്തം ചൊരിഞ്ഞു ദുഷ്ടതയോടെ ജീവിക്കുന്നവര്‍, തങ്ങളുടെ മൃഗീയസ്വഭാവം വെടിഞ്ഞ്, ജീവരക്ഷാകരമായ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഇപ്രകാരം, അവിചാരിതമായ അനുകൂലഫലങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും, ദേശീയചിന്ത യും, വിശ്വാസഭിന്നതയും, വംശീയവിദ്വേഷവും ഒഴുകിപ്പോകാതെ, അനീതി യും അക്രമവും വാഴുന്ന ജനസമൂഹത്തില്‍ തളംകെട്ടി നില്‍ക്കുന്നു. ദൈവ നാമം മഹത്വപ്പെടുത്തിക്കൊണ്ടുതന്നെ, സഹോദരജനതയെ നിഷ്ക്കരുണം കൊന്നൊടുക്കുന്ന നാടകീയകര്‍മ്മങ്ങളും തുടരുന്നുണ്ട്.    
   സകലരും സഹോദരങ്ങളാണെന്ന ആദരണീയസിദ്ധാന്ധം, ജാതിചിന്തയെ  ന്ന ചാപല്യം ആംഗീകരിക്കുന്നില്ല. എന്നാലും, ലോകവിസ്ത്രിതിക്കുള്ളില്‍ ജീവിക്കുന്ന വിവിധമതസ്ഥരുടെ ഉടമാവകാശങ്ങളും, ജീവിതാവശ്യങ്ങളും പിടിച്ചെടുത്ത് പുഷ്ടിപ്പെടുന്ന പ്രവണതയും അവസാനിപ്പിക്കണമെന്ന ആവശ്യബോധവും ജനങ്ങളില്‍ പൂര്‍വ്വാധികം ശക്തിപ്പെട്ടു. ഇന്നോളം നടത്തപ്പെട്ട ലോകയുദ്ധങ്ങളില്‍ അധികവും, ദൈവജനത്തിനുവേണ്ടിയും  ദൈവനേതൃത്വത്തിലും നടത്തപ്പെട്ടുവെന്നു വിശ്വസിക്കുന്നവര്‍, ഇപ്പോള്‍ ന്യുനപക്ഷമായി.       
   ആഗോളവ്യാപകമായ സമാധാനം യാഥാര്‍ഥ്യമാക്കുന്നതു സംബന്ധിച്ചു, സര്‍വ്വജനത്തിനും ചേര്‍ച്ചയുള്ള ഒരു മഹാപദ്ധതി ഉണ്ടാകണമെന്ന ആശയം പൊന്തിവന്നെങ്കിലും, ഫലിച്ചില്ല. മതപരപിന്തുണയുള്ള രാഷ്ട്രങ്ങളുടെ രഹ സ്യനീക്കം അതിനെ നിനിശ്ശബ്ദമാക്കിയത്രെ. ഇപ്പോള്‍ നിലവിലുള്ളതിനേ ക്കാള്‍ കൂടുതല്‍ നശീകരണശേഷിയുള്ള യുദ്ധായുധങ്ങളും, യുദ്ധതന്ത്രങ്ങളും കണ്ടെത്താനുള്ള നിഗൂഢനീക്കങ്ങളാണ് നിരവധി രാജ്യങ്ങളില്‍ പുരോഗമി  ക്കുന്നത്‌. അതിന് അവശ്യമുള്ള പിന്‍താങ്ങല്‍ നല്കുന്നത് ശാസ്ത്രമാണെന്നു പരാതിയുണ്ട്. അത് ശരിയല്ലെന്നും, മതാധിഷ്ഠിത വീക്ഷണമാണെന്നും മറ്റൊരു അഭിപ്രായം. ജനനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സുപ്രധാന അനു കൂലശക്തി ശാസ്ത്രമാണെന്നും, അതില്‍ സാങ്കല്‍പികദൈവങ്ങള്‍ ഇല്ലെന്നു മാണ് നിഷ്പക്ഷ നിഗമനം. 
   ആയുധനിയന്ത്രണത്തിനുപയോഗിച്ച ആധുനികനയതന്ത്രങ്ങള്‍ പരാജയ പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആയുധനിര്‍മ്മാണം ഉപേക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളും ഇണങ്ങിച്ചേരണം. ആ നീക്കത്തിന്, അനുകൂലമായ ഉണര്‍വ് സമയം ആസന്നമായെന്നും, 2700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധ്വനിച്ച, ക്രിസ്തീയവേദപുസ്തക വചനം,  (nation shall not lift up sword against nation, neither shall they learn war any more – Isaiah. 2 :4) നിറവേറുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നിട്ടും, മതവിശ്വാസിങ്ങളായ ചില രാഷ്ട്രങ്ങള്‍, അവരുടെ യുദ്ധക്കളങ്ങ ളില്‍, സഹോദരരക്തം ചൊരിയുന്നുണ്ട്.  
   ഒരിക്കലും യുദ്ധം ഉണ്ടാക്കാത്തതും, നിത്യനുതനമായ ലോകസമാധാ നം നിലനിര്‍ത്തുന്നതുമായ ഭാവിലോകമാണ് സ്ഥാപിക്കേണ്ടത്. അതില്‍, സഖിത്വത്തോടെ സന്തുഷ്ടരായി ജീവിക്കുന്നതിനു സര്‍വ്വജനത്തിനും സാധിക്കണം. അധര്‍മ്മപ്രവര്‍ത്തിയും, പകയും, പോരും, ശത്രുതയും ഉപേക്ഷിക്കണം. അതിലേക്ക്, സകലരേയും സ്വാഗതം ചെയ്യുന്ന ദൌത്യം നിറവേറ്റാന്‍, സമാധാനം ഇഷ്ടപ്പെടുന്നവര്‍, സ്നേഹത്തോടെ സംഘടിച്ചു പ്രവര്‍ത്തിക്കട്ടെ!        
  

ജോണ്‍ വേറ്റം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.