KERALA

അപ്പൻ മറവിയിലാണ്

Blog Image
അപ്പച്ഛാ എന്നാണ് വിളിക്കാറ്  പക്ഷേ കുറച്ച് നാളായി ഞാൻ പറയുമ്പോഴും എഴുതുമ്പോഴും പലപ്പോഴും അപ്പൻ എന്നാകും  അപ്പച്ഛൻ അപ്പച്ഛൻ്റെ അപ്പനെ അപ്പാ എന്നാണ് വിളിച്ചിരുന്നത്  അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്  വലുതാകുമ്പോൾ എല്ലാവരും അങ്ങിനെ ആയിരിക്കാം വിളിക്കേണ്ടത് എന്ന് !! 

അപ്പച്ഛാ എന്നാണ് വിളിക്കാറ് 
പക്ഷേ കുറച്ച് നാളായി ഞാൻ പറയുമ്പോഴും എഴുതുമ്പോഴും പലപ്പോഴും അപ്പൻ എന്നാകും 
അപ്പച്ഛൻ അപ്പച്ഛൻ്റെ അപ്പനെ അപ്പാ എന്നാണ് വിളിച്ചിരുന്നത് 
അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത് 
വലുതാകുമ്പോൾ എല്ലാവരും അങ്ങിനെ ആയിരിക്കാം വിളിക്കേണ്ടത് എന്ന് !! 
1959 May 25 ന് ആയിരുന്നു അപ്പൻ്റെയും അമ്മെടെയും  വിവാഹം 
അമ്മ Baby  
Baby Lawrence 
4 മക്കൾ 
2 ആൺമക്കൾ
2 പെൺമക്കൾ 
Adv Sajeev
Engr Suja 
Adv Abraham
Designer Asha 
പരൂക്ഷ എഴുതിയിരുന്നു എങ്കിൽ എൻ്റെ പേരിൻ്റെ മുന്നിലും Adv വയ്ക്കാമായിരുന്നു 
അപ്പൻ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞത് LLB എഴുതി എടുക്കാത്തതിന് ആയിരുന്നു 
4 വർഷം മുന്നേ പോലും പറഞ്ഞു !!
"നീ LLB എഴുതിയിലല്ലോ" എന്ന് 
അന്ന് ഞാൻ പറഞ്ഞു 
ഞാൻ Designing Course ചെയ്തല്ലോ അപ്പച്ഛാ എന്ന് 
LLB എഴുതിയിരുന്നു എങ്കിലും എൻ്റെ ജീവിതത്തിൽ നടക്കേണ്ടിയിരുന്ന കാര്യങ്ങൾ നടക്കുമായിരുന്നല്ലോ 
എന്ന് പറഞ്ഞപ്പോൾ
പറഞ്ഞു 
ഇനിയും എഴുതി എടുക്കാൻ ശ്രമിക്ക് എന്നാണ് 
അപ്പൻ 10 th Class വരെ പഠിച്ചു 
St Aberts School 
Market Rd ലെ Muslim School 
അപ്പന് വിദ്യാഭ്യാസം കുറവായിരുന്നു എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല 
അത്ര മാത്രം അറിവുകൾ ഉണ്ടായിരുന്നു 
സ്വയം വായിച്ച് പഠിച്ചത് 
പക്ഷേ പിൽക്കാലത്ത് 
Qualification ഉള്ളത് നല്ലതാണ് എന്ന് തോന്നി 
Distance Education ലൂടെ MA Politics ന് ചേർന്നു 
പഠനവും തുടങ്ങി 
ഞങ്ങൾക്ക് എല്ലാം വലിയ സന്തോഷം ആയിരുന്നു 
പക്ഷേ തുടങ്ങിയത് പോലെ പഠനം നിന്നു 
നിന്നതല്ല നിർത്തി
ഒരു ദിവസം രാത്രി വീട്ടിൽ വന്ന അപ്പൻ പറഞ്ഞു 
 "MA പഠനം നിർത്തുന്നു  "
ഞങ്ങൾ എല്ലാവരും  
ചോദിച്ചപ്പോൾ പറഞ്ഞു 
" VS ന് ഇഷ്ടമാവില്ല 
എന്തെങ്കിലും ഒക്കെ പറയും
ഇപ്പോൾ ഇതിൻ്റെ ആവശ്യം എന്തെന്ന്"
പറയുന്നവർ പറയട്ടെ പഠിക്ക് എന്ന് അമ്മയും മക്കളും നിർബന്ധിച്ചു 
അപ്പൻ തുടർന്നില്ല 
English സ്വയം പഠിച്ച് എടുത്തതാണ് 
തമിഴ് പഠിക്കാൻ ശ്രമിച്ചു 
ജയിലിലെ ജീവിതത്തിന് ഇടയിൽ
അപ്പന് ഏറ്റവും ഇഷ്ടം മൽസ്യവും പച്ചകറികളും ആണ് 
എരിവ് പുളി  മധുരം ഇതൊന്നും ഒരിക്കൽ പോലും കൂടുതൽ ഇഷ്ടമല്ല 
രാത്രി എത്ര വൈകി വന്നാലും പുലർച്ച എഴുന്നേൽക്കും 
കൃഷി ആയൂർവേദം  ഹോമിയോ യോഗ  ഇഷ്ടം 
ദേഷ്യം🙄🙄 കൂടുതൽ 
പാർട്ടിയിലെ സംഘർഷങ്ങൾ കഴിഞ്ഞ് വരുമ്പോൾ 
ഒന്നും പറയണ്ട 
ഞങ്ങൾക്ക് ഒന്നും പറയാൻ സംസാരിക്കാൻ തോന്നില്ല 
വീട്ടിൽ വരുമ്പോൾ കുടുംബം അല്ലേ അല്ലറ ചില്ലറ പരാതികൾ പരിഭവങ്ങൾ ഉണ്ടാവുമല്ലോ 
അപ്പന് അതൊന്നും ഇഷ്ടമാവില്ല 
അപ്പൻ പൊട്ടിതെറിക്കും 
അതോടെ ഞങ്ങളും മൗനത്തിലാവും 
ഇതൊക്കെ പ്രശ്നങ്ങൾ തന്നെ ആണ് ആർക്കും 
എവിടെ പോയാലും എന്തെങ്കിലും കൊണ്ട് വരും 
മട്ടാഞ്ചേരി പോയാൽ ഗാട്ടിയ 
Delhi യിൽ നിന്ന് Sweets 
Ekm City യിൽ തന്നെ ആണെങ്കിൽ 
പഴം , പൊട്ട് വെള്ളരിക്ക .
അമ്മ ഞങ്ങളെ കളിയാക്കും 
അപ്പൻ്റെ കൈയിലോട്ട് ആണ് ആദ്യ നോട്ടം എന്ന് 
ഒരു പ്രായത്തിൽ എല്ലാവരും അങ്ങനെ തന്നെ അല്ലേ? 
സ്നേഹം ദേഷ്യം  ഇഷ്ടം വഴക്ക്  
തർക്കം എല്ലാമായി മുന്നോട്ട് പോകുമ്പോൾ 
അപ്പന് തിരക്ക് കൂടി കൂടി വരുന്നു 
തിരക്കിൽ അമ്മ നട്ടം തിരിയുന്നു
മക്കൾ വിവാഹിതരാവുന്നു
ജീവിതം മാറി മറിയുന്നു
കാഴ്ച്ചപാടുകൾ മാറുന്നു 
 ചില പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ ആവുന്നു 
ചിലരെല്ലാം അസ്സലായി അവസരങ്ങൾ മുതലെടുത്തു 
അപ്പൻ ചിലരുടെ Custody യിൽ ആയി 
പ്രായം ആകുമ്പോൾ 
പലർക്കും സംഭവിക്കാവുന്ന കാര്യമാണ് 
അപ്പനെ കൊണ്ട് കാര്യ സാധങ്ങൾ നേടേണ്ടവർ അപ്പനെ കൊണ്ട് പലതും നേടി 
മധുര വാക്കുകൾ
അതി വിനയം
അങ്ങിനെ പലതും  അവർ നന്നായി ആടി തകർത്തു
അവരുടെ കാര്യങ്ങൾ കഴിഞ്ഞപ്പോൾ തിരക്കുകളും കഴിഞ്ഞു 
Ekm City യിൽ അപ്പനെ പോലെ തല ഉയർത്തി പിടിച്ച് നെഞ്ച് വിരിച്ച്  കൈവീശി ഉറച്ച കാലടികളോടെ നടന്ന ആരും ഉണ്ടാവില്ല 
പാർട്ടിയെ വളർത്താൻ രാപകൽ ഇല്ലാതെ ഓടി നടന്നു 
കൊടിയ പൊലീസ് മർദ്ദനം ഏറ്റു
കൊച്ചി കായൽ നീന്തിയ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 
കൊച്ചി കോർപ്പറേഷൻ കണ്ടിജൻസി ജീവനകാരോട് ആയിരുന്നു അപ്പന് ഏറ്റവും കൂടുതൽ കരുതൽ 
പാർട്ടി ആയിരുന്നു ജീവനും ജീവിതവും 
എപ്പോഴോ എറണാകുളം ജില്ലാ കമ്മറ്റിയും ആയി അകൽച്ചയിൽ ആയി 
സഖാവ് വി.എസ് പക്ഷം ആയിരുന്നു 
എറണാകുളം ജില്ലാ കമ്മറ്റി 
അപ്പൻ ഒറ്റ പെടാൻ തുടങ്ങി 
സ്വന്തം കുടുംബത്തിൽ നിന്ന് വരുന്ന എതിർപ്പുകൾ ആണല്ലോ ഒരു വ്യക്തിയെ  ഏറ്റവും കൂടുതൽ തളർത്തുന്നത്? 
അത് പോലെ ആയി അപ്പൻ്റെ പാർട്ടി ജീവിതം 
വളർത്തി കൊണ്ട് വന്ന പാർട്ടിയിൽ ഒറ്റപെടുക 
M A യൂസ്ഫലിക്ക് എതിരെ അപ്പൻ പരാതികൾ കൊടുത്തപ്പോൾ 
ആദ്യം കൂടെ നിന്ന എറണാകുളം ജില്ലാ കമ്മറ്റി മലക്കം മറിഞ്ഞു 
പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം ആയിരുന്നു 
യൂസഫലിക്ക് എതിരെ നിൽക്കണ്ടാ എന്ന്
അപ്പൻ ഒറ്റപ്പെടുക ആയിരുന്നു 
യൂസഫലിമാരെ , കോടീശ്വരൻമാരെ  ആണല്ലോ 
പാർട്ടിക്ക് ആവശ്യം 
അല്ലാതെ പാർട്ടിക്ക് ജീവനും ജീവിതവും കൊടുത്ത സഖാക്കളെ അല്ലല്ലോ
തെരഞ്ഞെടുപ്പുകളിൽ 
അപ്പനെ നിർത്തും പാർട്ടി 
പാർട്ടി തന്നെ തോൽപ്പിക്കും 
അപ്പൻ ഉയർന്ന്  വരരുത് എന്ന് പാർട്ടിയിലെ ചിലർക്ക് നിർബന്ധം ആയിരുന്നു 
വി.എസ്. സഖാവ് അതിന് മുൻപിൽ നിന്നു 
അവർ ഇരുവരും ഒരിക്കലും ചേർന്ന് പോയിട്ടില്ല 
ഒരു കാര്യത്തിലും 
അപ്പന് പാർട്ടിയിൽ ഏറെ ആത്മ ബന്ധം ഉണ്ടായിരുന്നത് 
സഖാവ് ഇ.എം എസിനോടാണ്
അപ്പൻ പാർട്ടിയിൽ കൊണ്ട് വന്ന് വളർത്തിയവർ 
അപ്പനെ ചവിട്ടി താഴ്ത്തി PB വരെ എത്തി 
സഖാവ് SRP
അപ്പനെ സ്വന്തം  സഖാക്കൾ തന്നെ
 വെട്ടി നിരത്തി 
തരം താഴ്ത്തി 
ഒറ്റപ്പെടുത്തി
അപമാനിച്ചു 
അപ്പൻ ഒരു മൊതലാളിയോടും  ചേർന്ന് നിന്ന് തൊഴിലാളികളെ വഞ്ചിച്ചിട്ടില്ല 
ഒരു പേന പോലും രഹസ്യമായി ഞങ്ങൾക്ക് കൊണ്ട് വന്ന് തന്നിട്ടില്ല 
പാർട്ടി ആയിരുന്നു എല്ലാം 
പാർട്ടിയോട് പറയാതെ ഒന്നും ചെയ്യാത്ത അപ്പൻ 
പാർട്ടിയിൽ മുൻകൂട്ടി പറയാതെ 
എടുത്ത തീരുമാനം 
LDF കൺവീനർ സ്ഥാനം രാജിവച്ചതാണ് 
സ്വന്തം സഖാക്കൾ വെട്ടിനിരത്തിയതിന് ശേഷം എടുത്ത തീരുമാനം 
പത്ര സമ്മേളനത്തിൽ ആണ് പറയുന്നത് 
സ്ഥാനം രാജിവച്ചതിന് ശേഷം അപ്പൻ ആദ്യം പോയി കണ്ടത് 
സഖാവ് ഇ.എം . എസ്സിനെ 
സഖാവ് അപ്പനോട് പറഞ്ഞു 
"നന്നായി, അല്ലായിരുന്നുവെങ്കിൽ അവർ പുറത്താക്കുമായിരുന്നു" എന്നാണ്!!
അതിന് ശേഷം അപ്പൻ  
സഖാവ് ഇ.എം എസ്സിൻ്റെ കാറിലാണ് വീട്ടിലേയ്ക്ക് വരുന്നത് 
കുറെ ഏറെ പുസ്തക കെട്ടുകൾ 
2-3 ജോഡി വസ്ത്രങ്ങൾ 
ആയുർ വേദ മരുന്നുകൾ 
ഹോമിയോ മരുന്നുകൾ 
ഇതായിരുന്നു 
AKG Centre ൽ നിന്ന് അപ്പൻ പടിയിറങ്ങി പോന്നപ്പോൾ കൊണ്ട് വന്നത് 
പിന്നീട് അതേ AKG Centre ൽ അപ്പൻ കയറി ചെല്ലുന്നത് 
സഖാവ് ഇ.എം.എസിനെ അവസാനമായി കാണാൻ ചെല്ലുമ്പോൾ 
അന്ന് സഖാവിൻ്റെ ഭൗതിക ശരീരത്തിന് അരികിൽ എറെ ഓർമകളോടെ അതിലേറെ സങ്കടത്തോടെ അവസാന യാത്ര പറയാൻ നിന്ന അപ്പനെ 
MA BABY ഉന്തി തള്ളി മാറ്റി 
ഇക്കാര്യം അന്ന് വൈകി വീട്ടിൽ വന്ന അപ്പൻ പറഞ്ഞത് ഏറെ സങ്കടത്തോടെ
ഇത്ര സങ്കടപ്പെട്ട് അപ്പനെ സഖാക്കൾ വെട്ടി നിരത്തിയപ്പോൾ പോലും കണ്ടിട്ടില്ല 
MA BABY ഉന്തി തള്ളി മാറ്റിയ കാര്യം അപ്പൻ പലരോടും  Phone ലൂടെ പറയുന്നുണ്ടായിരുന്നു 
കൺവീനർ ആയിരുന്നപ്പോൾ 
മുഖ്യമന്ത്രി സഖാവ് ഇ.കെ നായനാർ 
സഖാവ് എം വി രാഘവൻ്റെ  "ബദൽ രേഖയ്ക്ക്" തുടക്കം മുതൽ പിന്തുണ കൊടുത്ത സഖാവ് ഇ.കെ നായനാർ ഒടുക്കം അതിൽ നിന്ന് മാറി 
സഖാവ് എം.വി രാഘവൻ ചതിക്കപ്പെട്ടു 
കൺവീനർ എന്ന നിലയിൽ 
പാർട്ടി തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത് സഖാവ് എം.എം ലോറൻസ് 
എന്നും മുഖ്യമന്ത്രിടെ Phone calls വരും 
അല്ലെങ്കിൽ അങ്ങട് വിളി പോകും 
വർഷങ്ങൾ അങ്ങിനെ സംസാരിച്ചിരുന്നവർ 
കൺവീനർ സ്ഥാനം രാജിവച്ച ആഴ്ച  കോട്ടയത്ത് ഒരു വിവാഹത്തിന് വച്ച് കണ്ടപ്പോൾ 
മുഖ്യമന്ത്രി ഇ.കെ നായനാർ 
അപ്പനെ കണ്ടഭാവം നടിക്കാതെ പോയതും അപ്പൻ പറഞ്ഞിട്ടുണ്ട് 
സഖാവ് ഇ.കെ. നായനാർ നെ മുഖ്യമന്ത്രി ആക്കാൻ മുൻകൈ എടുത്തവരിൽ  ഒരാൾ അപ്പൻ ആയിരുന്നു!! 
സഖാവ് ഇ.എം എസ്സിനെ അവസാനമായി കാണാൻ 
സഖാവ് എം. വി രാഘവനും എ.കെ.ജി സെൻ്ററിൻ്റെ പടികൾ കയറി
അന്ന് അവിടെ വച്ച് 
അപ്പനും സഖാവ് എം.വി ആറും 
വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടി 
രണ്ട് പേരും കൈകൾ പിടിച്ച് പരസ്പരം നോക്കി നിന്നത് അന്നത്തെ മലയാള മനോരമയിൽ വായിച്ചു 
അപ്പനോട് ഞാൻ ചോദിച്ചു 
സഖാവ് MVR എന്താ അപ്പനോട് പറഞ്ഞത് 
" ഒന്നും പറഞ്ഞില്ല" എന്നായിരുന്നു മറുപടി
സഖാവ് MVR  ൻ്റെ  പാർട്ടിക്കാർ Hospital Rd ൽ കൂടി പ്രകടനം നടത്തി പോകുമ്പോൾ  College ൽ നിന്ന് ഞാൻ നടന്ന് വീട്ടിലേക്ക് വരുന്നു 
Hospital Rd ൻ്റെ അറ്റത്തെ Thottekattu Rd എത്തിയപ്പോൾ 
 സഖാവ് MVR ൻ്റെ പാർട്ടിക്കാർ 
അപ്പന് എതിരെ ഉറക്കെ ഉറക്കെ മുദ്രവാക്യം വിളിക്കുന്നു 
കണ്ണ് നിറഞ്ഞാണ് ഞാൻ വീട്ടിൽ എത്തിയത് 
അപ്പനോട് പറഞ്ഞില്ല പറയണ്ട എന്നായിരുന്നു തീരുമാനം 
കൂടുതൽ സങ്കർഷം ഉണ്ടാവണ്ട എന്ന് കരുതി തന്നെ 
ഒരിക്കൽ Abi സൈക്കളിൽ Hospital Rd ലെ  KPCC Office ൻ്റെ മുന്നിലൂടെ വരുമ്പോൾ 
Domenic Presentation ൻ്റെ നേതൃത്വത്തിൽ Youth Congress ഭീഷണിപെടുത്തുകയും എന്തോ ഒക്കെ മോശമായി പറയുകയും ചെയ്തു 
അപ്പൻ അന്നത്തെ Congress നേതാവിനെ വിളിച്ച് പറഞ്ഞു 
"രാഷ്ട്രീയ വിരോധം എന്നോടാവാം 
എൻ്റെ മക്കളോട് വേണ്ട 
സമ്മതിക്കില്ല"  !!എന്ന്  
അപ്പൻ്റെ ഉറച്ച  വാക്കുകൾ ഞങ്ങൾക്ക് തന്ന ധൈര്യം ചില്ലറ അല്ലായിരുന്നു 
Domenic Presentation അമ്മടെ ബന്ധു 
പിൽക്കാലത്ത് അപ്പന് അദ്ദേഹത്തോട് വാൽസല്യം മാത്രം 
ആദ്യമൊക്കെ എനിക്കും Abiക്കും കണ്ടാൽ തന്നെ ദേഷ്യം 
ഇപ്പോൾ കണ്ടാൽ സ്നേഹം മാത്രം 
Congress CPIM തെരഞ്ഞെടുപ്പ് സ്നേഹം പോലത്തെ സ്നേഹമല്ല 
ആത്മാർത്ഥത ഉള്ള കരുതൽ സ്നേഹം
15 വയസ്സിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം
അപ്പനോട്  ലോക്സഭ തിരഞ്ഞടുപ്പ് ഫലം വരുന്ന കാര്യം പറഞ്ഞു
അപ്പൻ മയക്കത്തിലായിരുന്നു
ഇന്ന് അപ്പന് ജൻമദിനം 
1929 June 15 
അപ്പൻ Ekm Medical Trust Hospital ൽ ആണ് 
അപ്പൻ മറവിയിലാണ് 

ആശാ ലോറൻസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.