കോട്ടയം അതിരൂപതയുടെ കീഴിലുള്ള പടമുഖം ഫൊറോനാ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പടമുഖം ഫൊറോനയിലെ എല്ലാ പള്ളികളിൽ നിന്നുള്ളവർക്കും കാരിത്താസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണവും കാരിത്താസ് ഹോസ്പിറ്റൽ ഡോക്ടർമാരെയും നേഴ്സുമാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹെൽത്ത് കമ്മ്യുണിറ്റി രൂപീകരണവും സംഘടിപ്പിച്ചു.
കോട്ടയം അതിരൂപതയുടെ കീഴിലുള്ള പടമുഖം ഫൊറോനാ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പടമുഖം ഫൊറോനയിലെ എല്ലാ പള്ളികളിൽ നിന്നുള്ളവർക്കും കാരിത്താസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണവും കാരിത്താസ് ഹോസ്പിറ്റൽ ഡോക്ടർമാരെയും നേഴ്സുമാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹെൽത്ത് കമ്മ്യുണിറ്റി രൂപീകരണവും സംഘടിപ്പിച്ചു. കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ചടങ്ങിന്റെ ഉദ്ഘടനകർമ്മം നിർവ്വഹിച്ചു. ഇടുക്കി രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്ന് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇനി മുതൽ കാരിത്താസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് ഉള്ള ഫെറോന അംഗങ്ങൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടോടുകൂടി ചികിത്സയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. ക്നാനായ കത്തോലിക്ക സഭയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ പടമുഖം ഫെറോനയ്ക്ക് ഒരു സമ്മാനമെന്ന നിലയ്ക്കാണ് കാരിത്താസ് ഹോസ്പിറ്റൽ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .