തൃശ്ശൂര്‍ ചാവക്കാട് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. ഒരുമനയൂര്‍ സ്വദേശി ഷെഫീക്കാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി.
തൃശ്ശൂര്‍ ചാവക്കാട് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. ഒരുമനയൂര്‍ സ്വദേശി ഷെഫീക്കാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി.
ഇന്ന് ഉച്ചയോടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികള്‍ എത്തിയപ്പോള്‍ സ്ഥലത്ത് പുക ഉയരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി. പരിശോധനയില്‍ വെളുത്തനിറത്തിലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി. വെളുത്ത തുണിയില്‍ ഗുണ്ടും കുപ്പിച്ചില്ലുകളും പൊതിഞ്ഞാണ് സ്ഫോടകവസ്തു നിര്‍മിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കസ്റ്റഡിയിലുള്ള ഷെഫീക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന നാടന്‍ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.