എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 41-ാമത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ തോമ്മാശ്ലീഹാ സീറോമലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charles Rd, Bellwood) വെച്ച് നടത്തപ്പെടുന്നു
ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 41-ാമത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ തോമ്മാശ്ലീഹാ സീറോമലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charles Rd, Bellwood) വെച്ച് നടത്തപ്പെടുന്നു. 5 മണിയോടെ ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രൊസഷനുശേഷം ആരാധനയും പൊതുസമ്മേളനവും എക്യുമെനിക്കല്‍ കൗണ്‍സിലിലെ അംഗങ്ങളായ 17 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവകളും അരങ്ങേറും. 17 ദേവാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യുമെനിക്കല്‍ ക്വയര്‍ പ്രത്യേക ഗാനങ്ങള്‍ ആലപിക്കും.
ക്രിസ്മസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് റവ.ഫാ. ഹാം ജോസഫ് (ചെയര്മാന്), ആന്റോ കവലയ്ക്കല്‍ (കണ്‍വീനര്‍), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), കൂടാതെ 20 പേര് അടങ്ങുന്ന ഒരു കമ്മിറ്റിയും അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജേക്കബ് കെ. ജോര്‍ജ് (ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍), ജോണ്സണ് കണ്ണൂക്കാടന്‍, റോഡ്നി സൈമണ്‍, ജോര്‍ജ് മാത്യു, സാറാ വര്‍ഗീസ്, ഏബ്രഹാം ജോര്‍ജ്, ജോയ്സ് ചെറിയാന്, സിബി മാത്യു, ഷീബ ഷാബു (സ്റ്റേജ്), ആഗ്നസ് തെങ്ങുമ്മൂട്ടില്‍, സുശീല ജോണ്സണ്, സിബിള്‍ ഫിലിപ്പ്, സിനില്‍ ഫിലിപ്പ്, മഞ്ജു ബേബി, കാര്‍മല്‍ തോമസ് (ഗ്രീന്‍ റൂം), ജെയിംസ് പുത്തന്‍പുരയില്‍, സൈമണ്‍ തോമസ് (ഫുഡ്), മാത്യു മാപ്ലേട്ട്, വര്‍ഗീസ് ഫിലിപ്പ് (വോളന്റിയര്‍ ക്യാപ്റ്റന്‍സ്) തുടങ്ങിയവര്‍ സബ് കമ്മിറ്റികളുടെ വിവിധ തലങ്ങളില്‍ നേതൃത്വം നല്കുന്നു.
അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവും എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളാണ്. വെരി റവ. സഖറിയ തേലാപ്പിള്ളില് കോര്‍ എപ്പിസ്കോപ്പ (പ്രസിഡണ്ട്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസിഡണ്ട്), പ്രേംജിത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്രട്ടറി), ജേക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു.
ക്രിസ്മസ് ആഘോഷം കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായ പദ്ധതി, യുവജനങ്ങള്‍ക്കുള്ള ക്രിക്കറ്റ്, ബാസ്കറ്റ്ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, വനിതാ വിഭാഗം നടത്തുന്ന വിനോദസഞ്ചാര യാത്രകള്‍, സണ്ഡേസ്കൂള് കലാമേള, ടാലന്റ് നൈറ്റ്, വേള്‍ഡ് ഡേ പ്രെയര്‍, കുടുംബസമ്മേളനം, യൂത്ത് റിട്രീറ്റ്, എക്യുമെനിക്കല്‍ കണ്വന്ഷന് തുടങ്ങിയവയും എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനമേഖലകളില്‍ ഉള്‍പ്പെടുന്നു.
ഏവരെയും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു. വിവരങ്ങള്‍ക്ക്: വെരി റവ. സഖറിയ തേലാപ്പിള്ളില് കോര്‍ എപ്പിസ്കോപ്പ (224 217 7846), റവ.ഫാ. ഹാം ജോസഫ് (708 856 7490), പ്രേംജിത് വില്യം (847 962 1893), ആന്റോ കവലയ്ക്കല്‍ (630 666 7310), ഏലിയാമ്മ പുന്നൂസ് (224 425 6510).