PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന 10-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉത്‌ഘാടനം ചെയ്തു

Blog Image
ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന 10-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉത്‌ഘാടനം ചെയ്തു .ചിക്കാഗോ സെന്‍റ് മേരീസ് പള്ളി അസി. വികാരി ഫാ. ജിതിന്‍ വല്ലാര്‍ക്കാട്ടിലിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

ചിക്കാഗോ :  ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന 10-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉത്‌ഘാടനം ചെയ്തു .ചിക്കാഗോ സെന്‍റ് മേരീസ് പള്ളി അസി. വികാരി ഫാ. ജിതിന്‍ വല്ലാര്‍ക്കാട്ടിലിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തദവസരത്തില്‍ ഫാ. ബിന്‍സ് ചേത്തലില്‍, സിസ്റ്റര്‍ സില്‍വേരിയോസ്, സാബു കട്ടപ്പുറം (ട്രസ്റ്റി) എന്നിവരും സന്നിഹിതരായിരുന്നു.  പ്രസിഡന്റ്  സിബി കദളിമറ്റം  ടൂർണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിൽ , വൈസ് പ്രസിഡന്റ് ജെസ്സ്‌മോൻ  പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി .ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയി നെടിയ കാലായില്‍ സ്പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് & ടോണി കിഴക്കേക്കുറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് മംഗല്യ ജൂവല്ലറി സ്പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.



Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.