PRAVASI

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്ലാന്റായിൽ; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ

Blog Image
ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 - മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും.

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 - മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണർവ് പ്രഭാഷകനുമായ പാസ്റ്റർ കെ.ജെ തോമസ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും.

സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) രാവിലെ 8.30 ന് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പൊതുയോഗം ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കും. പ്രെയ്സ് ആന്റ് വർഷിപ്പിന് റീജിയൻ ക്വയർ നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതൽ 12.30 വരെ ഉണ്ടായിരിക്കും. സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ) സഹോദരി സമ്മേളനത്തിൽ പ്രസംഗിക്കും.

റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. നിബു വെള്ളവന്താനം സ്വാഗതവും ഏബ്രഹാം തോമസ് നന്ദിയും അർപ്പിക്കും.  ഫ്ളോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും.

റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്),പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി),
നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ), പാസ്റ്റർ ഡോ. ജോയി ഏബ്രഹാം, ജിം ജോൺ മരത്തിനാൽ (ജനറൽ കൗൺസിൽ അംഗങ്ങൾ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ പ്രവർത്തിക്കുന്നു. 

വുമൺസ് മിനിസ്ടി ഫെലോഷിപ്പിന് സഹോദരിമാരായ ബീന മത്തായി (പ്രസിഡന്റ്), സാലി ഏബ്രഹാം (വൈസ് പ്രസിഡന്റ്), ബെറ്റ്സി വർഗീസ് (സെക്രട്ടറി), റേച്ചൽ രാജു (ട്രഷറാർ) എന്നിവരും യുവജന സമ്മേളനത്തിന് സുവിശേഷകൻ സിബി ഏബ്രഹാം (പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജെയ്സൽ ജേക്കബ് (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത: നിബു വെള്ളവന്താനം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.