PRAVASI

ഓർമകളിൽ ഒളിമങ്ങാതെ 'ജനങ്ങളുടെ രാജകുമാരി ഡയാന'

Blog Image
ഡയാനയ്ക്ക് മുൻപോ അതിനു ശേഷമോ ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ട വ്യക്തിത്വം രാജകുടുംബത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ടത് ഡയാന രാജകുമാരിയുടെതായിരുന്നു. 1997 Aug 30 ന് കാർ അപകടത്തിൽ മരണപ്പെട്ട ഡയാന രാജകുമാരി 27 വർഷങ്ങൾ പിന്നിട്ടിട്ടും ഓർമ്മകളിൽ ഒളിമങ്ങാതെ ഇന്നും നിലനിൽക്കുന്നു.

ബ്രിട്ടീഷ് രാജ കുടുംബത്തിലെ ഏറ്റവും തിളക്കമാർന്ന വ്യക്തിത്വം, രാജകുടുംബത്തിൽ മറ്റൊരാൾക്കും ലഭിക്കാത്ത ജനപിന്തുണ. ലോകം കണ്ടതിൽ ഏറ്റവും ജനശ്രദ്ധ നേടിയ വ്യക്തിത്വങ്ങളിൽ ഒരാൾ. തൻറെ ജീവിതത്തിൽ പ്രതിസന്ധികളിലൂടെയും നൊമ്പരങ്ങളിലൂടെയും കടന്നുപോകുമ്പോഴും വിവിധ രാജ്യങ്ങളിലായി നൂറിലധികം സന്നദ്ധ സംഘടനകളുടെ ചേർന്ന് സാമൂഹിക പ്രവർത്തനം. ഡയാനയ്ക്ക് മുൻപോ അതിനു ശേഷമോ ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ട വ്യക്തിത്വം രാജകുടുംബത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ടത് ഡയാന രാജകുമാരിയുടെതായിരുന്നു. 1997 Aug 30 ന് കാർ അപകടത്തിൽ മരണപ്പെട്ട ഡയാന രാജകുമാരി 27 വർഷങ്ങൾ പിന്നിട്ടിട്ടും ഓർമ്മകളിൽ ഒളിമങ്ങാതെ ഇന്നും നിലനിൽക്കുന്നു.

1961 July 1ന് John Spencer- Frances Roche ദമ്പതികളുടെ മകളായി
Diana Frances Spencer ജനിച്ചു. ബ്രിട്ടീഷ് രാജ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള Sandringham എസ്റ്റേറ്റിലെ പാർക്ക് ഹൗസ് ബംഗ്ലാവിൽ ആയിരുന്നു ഡയാന വളർന്നത്. വളരെ സമ്പന്നമായ ഒരു കുടുംബത്തിൽ ആയിരുന്നു ഡയാന ജനിച്ചത് എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കണ്ടാണ് ഡയാന വളർന്നത്. ഡയാനയ്ക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനും ആയിരുന്നു ഉണ്ടായിരുന്നത്. ഡയാനയ്ക്ക് 6 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ തൻറെ മാതാപിതാക്കൾ വേർപിരിഞ്ഞു. കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള Sandringham എസ്റ്റേറ്റിൽ താമസിക്കാൻ എലിസബത്ത് രാജ്ഞിയും കുടുംബവും എത്തുമായിരുന്നു ആ സന്ദർഭങ്ങളിൽ രാജ്ഞിയുമായി ഡയാന നല്ല ബന്ധവും അടുപ്പവും നിലനിർത്തി. രാജ്ഞിക്കും കുട്ടികളോട് വളരെ വാത്സല്യമായിരുന്നു. പഠനത്തിൽ ഏറെ മിടുക്കി ആയിരുന്നില്ല ഡയാന എന്നാൽ സ്പോർട്സിൽ തന്റെ മികവ് തെളിയിക്കാൻ ഡയാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തൻറെ പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ഫിനിഷിംഗ് സ്കൂളിൽ ചേർന്നു എന്നാൽ അത് പൂർത്തീകരിക്കാതെ ലണ്ടനിലേക്ക് മടങ്ങി. തുടർന്ന് ഒരു പ്ലേ സ്കൂളിൽ ടീച്ചറായി ചേർന്നു ഈ കാലയളവിൽ ആണ് 1977 ൽ ബ്രിട്ടന്റെ കിരീടവകാശിയായ ചാൾസ് രാജകുമാരനും ആയി അടുക്കുന്നത്. ആ സമയത്ത് തന്നെ ഡയാനയുടെ മൂത്ത സഹോദരി സാറയുമായി ചാൾസ് അടുപ്പം ഉണ്ടായിരുന്നു എന്നാൽ സാറ ചാൾസ് രാജകുമാരനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ആ കാലയളവുകളിൽ തന്നെയാണ് ചാൾസ് Camilla Parker മായി ബന്ധം പുലർത്തിയത്. പിന്നീട് കാമില മറ്റൊരാളെ വിവാഹം ചെയ്തു. വിവാഹശേഷവും ഈ ബന്ധം തുടർന്നു.

രാജകുടുംബത്തിന്റെ സമ്മതത്തോടുകൂടി തന്നെ ചാൾസ്- ഡയാന വിവാഹം തീരുമാനിക്കപ്പെട്ടു. എന്നാൽ ചാൾസ് രാജകുമാരന് കാമിലമായുള്ള അടുപ്പം അറിയാവുന്ന ഡയാന വളരെ വേദനിച്ചിരുന്നു. ചാൾസുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയാലോ എന്ന് പോലും ഡയാന ചിന്തിച്ചു. അങ്ങനെ ആ ദിവസം സമാഗതമായി (1981 July 29) ലോകമെമ്പാടും കാത്തിരുന്ന ആ രാജകീയ വിവാഹം. ലണ്ടനിലെ St. Paul's കത്തീഡ്രയിലേക്കുള്ള കുതിരകളെ പൂട്ടിയ തേരിൽ ഡയാനയുടെ വരവ് കാണാൻ രാജവീഥിയുടെ ഇരുവശത്തുമായി ഏകദേശം ആറരലക്ഷം ജനങ്ങളാണ് തടിച്ചു കൂടിയത്. ഫാഷൻ ഡിസൈനർ മാരായ എലിസബത്ത് ഇമ്മാനുവേലും ഡേവിഡ് ചേർന്ന് തയ്യാറാക്കിയ ഒരു ലക്ഷത്തി പതിനായിരം ഡോളർ വിലയുള്ള വിവാഹ വസ്ത്രത്തിൽ ഡയാന അതീവ സുന്ദരിയായി കാണപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ വിവാഹ മോതിരം ചാൾസ് ഡയാനയുടെ വിരലുകളിൽ അണിയിച്ചു. തുടർന്ന് പ്രതിജ്ഞ വാചകം ചൊല്ലിയപ്പോൾ ഭർത്താവിനെ കീഴ്പ്പെട്ട് വിധേയിരിക്കാം എന്ന ഭാഗം ഒഴിവാക്കിയാണ് ഡയാന പ്രതിജ്ഞ പൂർത്തീകരിച്ചത്. വിവാഹ സമയത്ത് ഡയാനയ്ക്ക് 20 വയസും ചാൾസ് കുമാരന് 32 വയസ്സും ആയിരുന്നു പ്രായം. 750 മില്യൻ ജനങ്ങളാണ് ഈ രാജകീയവിവാഹം ലോകമെമ്പാടും കണ്ടത്.

വിവാഹശേഷം ചാൾസ് ഡയാന ദമ്പതികളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ചാൾസ്, കാമില പാർക്കറുമായുള്ള ബന്ധം തുടരുന്നതിൽ ഡയാന അതീവ ദുഃഖിതയായിരുന്നു. 1981 നവംബർ 5 ന് കൊട്ടാരത്തിൽ നിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് വന്നു. ഡയാന രാജകുമാരി ഗർഭിണിയാണ്. 1982 ജൂൺ 21 ന് ലണ്ടനിലെ St. Mary's ആശുപത്രിയിൽ വില്യം രാജകുമാരൻ ജനിച്ചു. അതുവരെയും കൊട്ടാരത്തിലുള്ള സ്ത്രീകൾ പ്രസവത്തിനായി ആശുപത്രികളിൽ പോയിരുന്നില്ല. എന്നാൽ ഡയാന രാജകുമാരിയുടെ തീരുമാനമായിരുന്നു പ്രസവത്തിനായി ആശുപത്രിയിൽ പോകുക എന്നത്. 1984 സെപ്റ്റംബർ 15 ന് രണ്ടാമത്തെ മകനായി ഹാരി രാജകുമാരൻ ജനിച്ചു.

ചാൾസും ഡയാനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി കൊണ്ടിരുന്നു. കൊട്ടാരത്തിൽ താൻ ഒറ്റപ്പെടുന്നതായി ഡയാനയ്ക്ക് തോന്നി. തൻറെ സുരക്ഷാ ജീവനക്കാരിൽ ഒരാളായ Barry Mannake തന്നോട് കൂടുതൽ സ്നേഹവും കരുതലും കാണിക്കുന്നതായി ഡയാനയ്ക്ക് മനസ്സിലായി. അവരുടെ അടുപ്പം കൊട്ടാരത്തിൽ സംശയങ്ങൾ ഉണ്ടാക്കി. തുടർന്ന് ഡയാനയുടെ സുരക്ഷാ ചുമതലയിൽ നിന്ന് Barry Mannake യെ നീക്കം ചെയ്യുകയും തുടർന്ന് കൊട്ടാരത്തിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. 1987 ൽ Barry ഒരു റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു.

സൈനിക ഉദ്യോഗസ്ഥനായ James Hewitt ന് ഡയാന പരിചയപ്പെട്ടു. തുടർന്ന് അവർ സൗഹൃദത്തിൽ ആവുകയും കൂടുതൽ അടുക്കുകയും ചെയ്തു. Hewitt ൻ്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള ഒരു പഴയ കോട്ടേജിൽ ആയിരുന്നു അവരുടെ കൂടിക്കാഴ്ചകൾ അധികവും. 1989 ൽ Hewitt ന് ജർമ്മനിയിലേക്ക് സ്ഥലം മാറ്റം കിട്ടി ഇതറിഞ്ഞ ഡയാന വളരെ ദുഃഖിതയായി. Hewitt പോയതോടുകൂടി ആ ബന്ധം ഇല്ലാതെയായി.

1980കളിൽ ലോക എയിഡ്സ് എന്ന രോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ വളരെ ഭയത്തോടെയാണ് ജനം എയ്ഡ്സിനെ കണ്ടിരുന്നത്. രോഗത്തെപ്പറ്റി തെറ്റായ ഒരുപാട് കാര്യങ്ങൾ പ്രചരിച്ചു. രോഗിയുടെ കൂടെ സമ്പർക്കം പുലർത്താനോ അവരെ ഒന്ന് തൊടാനോ മനുഷ്യർ ഭയന്നു. എന്നാൽ ഡയാന ഭയം കൂടാതെ എയ്ഡ്സ് രോഗികൾക്കൊപ്പം സമയം ചെലവഴിച്ചു. എയ്ഡ്സ് രോഗികളുടെ അടുത്ത് പോകാനും അവരോടൊപ്പം സഹകരിപ്പാനും കൂടുതൽ സമയം കണ്ടെത്തി. ഇത് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തു. നൂറിൽ അധികം സന്നദ്ധ സംഘടനകളുടെ രക്ഷാധികാരിയായി ഡയാന സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി നിലനിന്നു. സാമൂഹിക പ്രവർത്തനങ്ങളുമായി അവർ അനേകം രാജ്യങ്ങളിൽ സന്ദർശനം നടത്തി. മറ്റൊരു രാജകുടുംബാംഗത്തിനും ലഭിക്കാത്ത സ്വീകരണമാണ് എല്ലാ രാജ്യങ്ങളും ഡയാനിക്ക് നൽകിയത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഡയാന രാജകുമാരിയെ കാണുവാനും അവരെ കേൾക്കുവാനും ആഗ്രഹിച്ചു. ഡയാന അനേകം പൊതു പരിപാടികളിൽ പങ്കെടുത്തു. മാധ്യമങ്ങൾ അവരെ 'ജനങ്ങളുടെ രാജകുമാരി' എന്ന് വിളിച്ചു.

ഈ സമയങ്ങളിൽ എല്ലാം ഡയാന ചാൾസ് ബന്ധം കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ചാൾസ് രാജകുമാരനും കാമിലെയും ആയുള്ള ബന്ധത്തെപ്പറ്റിയും താൻ അനുഭവിക്കുന്ന മനോവേദനകളെ പറ്റിയും ഡയാന എലിസബത്ത് രാജ്ഞിയുമായി ഒന്നിലധികം പ്രാവശ്യം അറിയിച്ചു. എന്നാൽ രാജ്ഞി നിസ്സഹായ ആയിരുന്നു.

ഡയാന രാജകുമാരി തന്റെ ബാല്യകാല സുഹൃത്തായ James Gilbay യുമായി തൻറെ സ്വകാര്യ ദുഃഖങ്ങൾ പങ്കുവയ്ക്കുക പതിവായിരുന്നു. അത് അവർ കൂടുതൽ അടുക്കുവാൻ കാരണമായി. 1992 ജൂൺ 16ന് Diana, Her True Story എന്ന പുസ്തകം പുറത്തിറങ്ങി. Andrew Morton ആയിരുന്നു രചയിതാവ്. ഈ പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ ആഘാതം ഏൽപ്പിച്ചു. ഇതിൽ ക്ഷുഭിതനായ ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 1995 നവംബർ 20ന് BBC യിൽ ഡയാനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്തു. ഈ അഭിമുഖത്തിൽ തൻറെ തുറന്ന പറച്ചിലുകൾ ആയിരുന്നു. ദാമ്പത്തിക ബന്ധത്തിൽ താൻ അനുഭവിച്ച അസംതൃപ്തി, കാമിലയുമായി ആയുള്ള ചാൾസിന്റെ ബന്ധം, തൻറെ വിഷാദരോഗം, ആത്മഹത്യ ശ്രമം ഇതെല്ലാം അഭിമുഖത്തിൽ അവർ തുറന്നു പറഞ്ഞു. 200 ദശലക്ഷം ജനങ്ങളാണ് ലോകമെമ്പാടും ഈ അഭിമുഖം കണ്ടത്. ചാൾസ് രാജാവാകാൻ യോഗ്യനല്ല എന്നും അഭിമുഖത്തിൽ ഡയാന പറഞ്ഞു. ഈ അഭിമുഖം വന്നതിനുശേഷം എലിസബത്ത് രാജ്ഞി ചാൻസിനോടും ഡയാനയോടും വിവാഹമോചനത്തിന് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

ചാൾസ് ഡയാന വിവാഹം ചെയ്ത നാൾ മുതൽ പാപ്പരസി മാധ്യമങ്ങൾ ഡയാനയെ പിന്തുടർന്നുകൊണ്ടിരുന്നു. ഇത് ഡയാനയെ വളരെ ബുദ്ധിമുട്ടിച്ചു. ഡയാനയുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള ഫോട്ടോ ചിത്രീകരണം പല നിയമ പോരാട്ടങ്ങൾക്കും കാരണമായി.

1995 ൽ Royal Brompton ഹോസ്പിറ്റലിൽ തൻ്റെ സുഹൃത്തിൻറെ ഭർത്താവ് ചികിത്സയിലായിരുന്നപ്പോൾ ആശുപത്രി സന്ദർശിക്കുക പതിവായിരുന്നു. ഹൃദ്രോഗ വിദഗ്ധനായ Hasnat Khan ന് ഡയാന അവിടെവച്ച് പരിചയപ്പെടുവാൻ ഇടയായി അവർ സുഹൃത്തുക്കൾ ആയി. ആ അടുപ്പം അവർ തമ്മിലുള്ള പ്രണയത്തിൽ കലാശിച്ചു. 1996 ഓഗസ്റ്റ് 28ന് ഡയാന ചാൾസ് രാജകുമാരനുമായുള്ള വിവാഹബന്ധം വേർപെടുത്തി. തുടർന്ന് Hasnat Khan വിവാഹം ചെയ്യാൻ ഡയാന രാജകുമാരി ആഗ്രഹിച്ചു. ഈ സമയങ്ങളിലെല്ലാം ഡയാന സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇത് അവരെ ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.

Khan തന്റെ ജോലി ഉപേക്ഷിച്ച് തന്നോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഡയാന ആവശ്യപ്പെട്ടു. Khan അതിന് തയ്യാറായില്ല അതുകൂടാതെ എപ്പോഴും മാധ്യമങ്ങൾ പിന്തുടരുന്ന സെലിബ്രേറ്റി ആയ ഡയാനോടൊപ്പം ഉള്ള ജീവിതം തനിക്ക് ചിന്തിക്കാൻ കഴിയുന്നത് ആയിരുന്നില്ല. അങ്ങനെ രണ്ടുവർഷം നീണ്ടുനിന്ന അവരുടെ സ്നേഹബന്ധം അവസാനിച്ചു.

തുടർന്ന് ഈജിപ്ഷൻ വംശജനായ Dodi Fayed മായി അടുപ്പത്തിലായി. ഈ സമയങ്ങളിൽ എല്ലാം പാപ്പരാസികൾ ഡയാനയെ പിന്തുടർന്നു കൊണ്ടേയിരുന്നു. 1997 ഓഗസ്റ്റ് 30ന് ഡയാനയും ഡോദിയും പാരീസിൽ എത്തി അവിടെ അവർ ഡോധിയുടെ പിതാവിൻറെ ഉടമസ്ഥതയിലുള്ള Ritz hotel ൽ താമസിച്ചു. ഓഗസ്റ്റ് 30 ന് രാത്രി 12 മണിയോടുകൂടി അവർ പുറത്തേക്ക് പോവുകയും പാപ്പരാസികൾ അവരെ പിന്തുടരുകയും ചെയ്തു. പാപ്പരാസികളിൽ നിന്ന് രക്ഷപ്പെടുന്നതിനായി കാറിന്റെ ഡ്രൈവർ Henri Paul വാഹനത്തിൻറെ വേഗത കൂട്ടി. അയാൾ ആ സമയം മദ്യപിച്ചിരുന്നു. കാർ Pont de l'Alma അണ്ടർ പാസിൽ പ്രവേശിച്ചപ്പോൾ നിയന്ത്രണം വിട്ട് ഒരു വെള്ള ഫിയറ്റ് യുനോയിൽ ഇടിക്കുകയും തുടർന്ന് ടണലിലേ 13 മത്തെ തൂണിലും ഭിത്തിയിലും ആയി ഇടിച്ച് കാർ തകരുകയും ചെയ്തു. ഡോദി അപകട സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് രക്ഷാസംഘം അവിടെയെത്തി കാർ പൊളിച്ച് ഗുരുതരാവസ്ഥയിലായ ഡയാനയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡയാന രാജകുമാരി ഈ ലോകത്തോട് വിട പറഞ്ഞു. മരണസമയത്ത് അവർക്ക് 36 വയസ്സ് മാത്രമായിരുന്നു പ്രായം.

പാരീസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിച്ച ഡയാനയുടെ മൃതശരീരം കാണാൻ ജനം തടിച്ചുകൂടി. Catherine Walker ഡിസൈൻ ചെയ്ത ഒരു കറുത്ത കുപ്പായം ആയിരുന്നു ഡയാനയെ ധരിപ്പിച്ചിരുന്നത്. ഇന്ത്യ സന്ദർശന വേളയിൽ മദർ തെരേസ ഡയാനയ്ക്ക് സമ്മാനിച്ച കൊന്ത ഡയാനയുടെ കൈകളിൽ വെച്ചു കൊടുത്തിരുന്നു. 1997 സെപ്റ്റംബർ 6 ന് കൊട്ടാരത്തിലെ ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം അന്ത്യവിശ്രമം ഒരുക്കിയത് സ്‌പെൻസർ കുടുംബത്തിൻറെ അധീനതയിലുള്ള Althorp Park ലെ ദ്വീപിലായിരുന്നു. ഡയാനയുടെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ മാസങ്ങൾക്ക് ശേഷവും ഡയാനയുടെ വസതിയായ Kensington കൊട്ടാരത്തിലേക്ക് പൂക്കളും അനുശോചന കുറിപ്പുകളും വന്നുകൊണ്ടേയിരുന്നു. മറ്റ് ഏതൊരു രാജ കുടുംബാംഗത്തെക്കാൾ കൂടുതൽ ജനം ഡയാനയെ സ്നേഹിച്ചിരുന്നു. ഡയാന രാജകുമാരിയുടെ മരണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. പല അന്വേഷണങ്ങളും നടന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

ആധുനിക യുഗത്തിൽ രാജഭരണത്തിന് അത്ര പ്രാധാന്യമോ അധികാരങ്ങളോ ഇല്ലാതിരുന്നിട്ടും ഡയാന രാജകുമാരി ഇന്നും ജനഹൃദയങ്ങളിൽ ഒളിമങ്ങാതെ ജീവിക്കുന്നു.

ബെൻസൺ തെങ്ങുംപള്ളിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.