1999-ല്‍ സ്ഥാപിതമായ അറ്റ്ലാന്‍റയിലെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (കെസിഎജി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുരയ്ക്കുവാന്‍ കെസിസിഎന്‍എയുടെ അമേരിക്കാരന്‍ ഷാജി എടാട്ട്, തന്‍റെ സാന്നിദ്ധ്യം ഉറപ്പായും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നു.
അറ്റ്ലാന്‍റ: 1999-ല്‍ സ്ഥാപിതമായ അറ്റ്ലാന്‍റയിലെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (കെസിഎജി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുരയ്ക്കുവാന്‍ കെസിസിഎന്‍എയുടെ അമേരിക്കാരന്‍ ഷാജി എടാട്ട്, തന്‍റെ സാന്നിദ്ധ്യം ഉറപ്പായും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നു.
25 വര്‍ഷമായി വളരെ സജീവവും ഊര്‍ജസ്വലവുമായി പ്രവര്‍ത്തിക്കുകയും സഭയും സമുദായവും ഒരുമിച്ചു പോകുന്നതില്‍ മാതൃകയായിരിക്കുന്ന കെസിഎജിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ അതീവ താല്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ഷാജി എടാട്ട് സമുദായാംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിവുള്ള നേതാവ് മാത്രമല്ല, സംഘാടന മികവും ദീര്‍ഘവീക്ഷണവും തെളിയിച്ച ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയുമാണെന്നും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം വളരെ സന്തോഷകരമാണെന്നും സംഘാടകര്‍ അറിയിച്ചു.
നവംബര്‍ 2-ന് കലാശക്കൊട്ട് പരിപാടികള്‍ക്ക് നേതൃത്വം നല്കുവാന്‍ സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിജു തുരുത്തുമാലിയും ഓര്‍ഗനൈസിംഗ് കമ്മിറ്റി ടീം അംഗങ്ങളായ ടോമി കൂട്ടകൈതയില്‍, ജസ്റ്റിന്‍ പുത്തന്‍പുര, ജെഫ്റി വാഴക്കാലയില്‍, ഫ്രാങ്ക്ളിന്‍ വരകുകാലയില്‍, ഫിയോന പച്ചിക്കര എന്നിവരോടൊപ്പം കെസിഎജി എക്സിക്യൂട്ടീവ് ബോര്‍ഡ് മെംബേഴ്സായ ഡൊമിനിക് ചാക്കോനാല്‍, ടോമി വാലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയില്‍, ബിജു അയ്യംകുഴക്കല്‍, പൗര്‍ണമി വെങ്ങാലില്‍ എന്നിവരും ഇത് വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഷാജി എടാട്ട്