ചിക്കാഗോ: ക്നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാവ് ക്നായി തോമയുടെ അനുസ്മരണ ദിനവും, ലോകത്തെ ഏക ക്നാനായ രൂപത ആയ കോട്ടയം രൂപതയിലൂടെ, ക്നാനായ സമുദായത്തിന്റെ ഐക്യവും, വിശ്വാസവും, തനിമയും കാത്തു സംരക്ഷിച്ച പൂർവ്വ പിതാക്കന്മാരുടെ ഓർമ്മചാരണവും, മാർച്ച് 17, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് KCS കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ചു നടത്തപെടുന്നു
ചിക്കാഗോ: ക്നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാവ് ക്നായി തോമയുടെ അനുസ്മരണ ദിനവും, ലോകത്തെ ഏക ക്നാനായ രൂപത ആയ കോട്ടയം രൂപതയിലൂടെ, ക്നാനായ സമുദായത്തിന്റെ ഐക്യവും, വിശ്വാസവും, തനിമയും കാത്തു സംരക്ഷിച്ച പൂർവ്വ പിതാക്കന്മാരുടെ ഓർമ്മചാരണവും, മാർച്ച് 17, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് KCS കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ചു നടത്തപെടുന്നു.
ക്നാനായ കുടിയേറ്റത്തിന്റെ പിതാമഹൻ, ക്നായി തൊമ്മനെ അനുസ്മരിച്ചുകൊണ്ടും, ക്നാനായ സമുദായത്തിനും കോട്ടയം രൂപതയ്ക്കും ഊടും പാവും നെയ്ത മണ്മറഞ്ഞു പോയ പൂർവ്വ പിതാക്കന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും,മാർച്ച് 17 ഞായറാഴ്ച വൻ ആഘോഷത്തോടെ കൊണ്ടാടാൻ, കെസിഎസ് ചിക്കാഗോ ഒരുക്കങ്ങൾ ആരംഭിച്ചു.
ക്നായി തൊമ്മന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മാർഗ്ഗം കളി, ചെണ്ടമേളം, കലാപരിപാടികൾ, എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായി സദ്യയും, അന്നേദിവസം കെ സി എസ് ഒരുക്കുന്നു. ക്നാനായ സമുദായ ചരിത്രത്തെയും , ആചാരങ്ങളയും കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള, കഹൂത് മത്സരവും ഉണ്ടായിരിക്കും..വിജയികൾക്ക് ക്നായി തൊമ്മൻ ട്രോഫിയും, പുന്നൂസ് തച്ചേട്ട് സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും.
മാർച്ച് 17 ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ , ഡിസ്പ്ലെയിൻസിൽ ഉള്ള ക്നാനായ സെൻട്രറിൽ വച്ചു നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ, പിതാമഹൻ ക്നായി തോമയുടെ അനുഗ്രഹത്തിൽ നിന്നും ആവാഹിച്ച ശക്തിയും, ചൈതന്യവും സമുദായ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം, വരും തലമുറക്ക് സമുദായ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ഒരു അവസരം കൂടി ആയിട്ടാണ് ക്നായി തൊമ്മൻ ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്.