പാചകകലയുടെ പകരം വയ്ക്കാനില്ലാത്ത അമരക്കാരൻ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്തത്തിൽ ഒരുക്കപ്പെടുന്ന 30 വിഭവങ്ങളും 3 പായസവും അടങ്ങിയ സദ്യ ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് നടത്തുന്ന ആഘോഷപരിപാടികളുടെ മുഖ്യ ആകർഷണമാണ്. നോർത്തമേരിക്കൻ മലയാളികളുടെ ഹൃദയം കീഴടക്കിയ നൃത്ത സംഗീത പ്രകടനങ്ങളുമായി നിരവധി പ്രതിഭകൾ അണിനിരക്കുന്ന കലാസായാഹ്നം ആഘോഷങ്ങൾക്ക് നിറം പകരും.
ഷിക്കാഗോ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (MAGC) ഓണം 2024, അമേരിക്കൻ ഐകൃനാടുകളിൽ ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഗസ്റ്റ് 24-ആം തിയതി നടത്തുന്ന മിഡ്വവെസ്റ്റിലെ ഏറ്റവും വലിയ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ഷിക്കാഗോയുടെ സബർബിൽ പൂർത്തിയായിവരുന്നു. പാചകകലയുടെ പകരം വയ്ക്കാനില്ലാത്ത അമരക്കാരൻ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്തത്തിൽ ഒരുക്കപ്പെടുന്ന 30 വിഭവങ്ങളും 3 പായസവും അടങ്ങിയ സദ്യ ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് നടത്തുന്ന ആഘോഷപരിപാടികളുടെ മുഖ്യ ആകർഷണമാണ്. നോർത്തമേരിക്കൻ മലയാളികളുടെ ഹൃദയം കീഴടക്കിയ നൃത്ത സംഗീത പ്രകടനങ്ങളുമായി നിരവധി പ്രതിഭകൾ അണിനിരക്കുന്ന കലാസായാഹ്നം ആഘോഷങ്ങൾക്ക് നിറം പകരും. രാവിലെ പതിനൊന്നിന് സദ്യയോടെ ആരംഭിച്ച് ഒന്നരയ്ക് ഉള്ള കലാപരിപാടികളിലൂടെ തുടരുന്ന വിവിധ ആഘോഷപരിപാടികളിൽ നിന്നും സമാഹരിക്കുന്ന മുഴുവൻ തുകയും വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. സദ്യയുടെ പന്തി തിരഞ്ഞെടുക്കൽ, മറ്റ് ആഘോഷപരിപാടികളെ സംബന്ധിച്ച വിവരങ്ങൾ, സമയക്രമം തുടങ്ങിയവ MAGC വെബ്സൈറ്റായ www.magconline.com ൽ ലഭ്യമാണ്. MAGCയുടെ 10ആം വാർഷികത്തോടനുബന്ധിച്ചുള്ള ഈ ബൃഹത്തായ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ ഷിക്കാഗോ മലയാളികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി പ്രസിഡന്റ് സുശീൽ വരയില്ലം, കമ്മറ്റി അംഗങ്ങളായ ഷൈലേഷ് മേനോൻ, മണികണ്ഠൻ ചന്ദ്രൻ, സ്വപ്ന രാഹുൽ, രൺദീപ് രഘു എന്നിവർ അറിയിച്ചു.