LITERATURE

വീക്ഷണം ശക്തമായാലേ ഭാഷണം ശുദ്ധമാകു (മഞ്ജുളചിന്തകൾ )

Blog Image
വീക്ഷണമെന്നാൽ കേവലം ഒരു നോട്ടം മാത്രമല്ല, അതിൽ അവലോകനങ്ങളും വിലയിരുത്തലുകളും എല്ലാമുണ്ട്. ശക്തമായൊരു വീക്ഷണംകൊണ്ടു ഒരു നോട്ടം കൊണ്ട് കിട്ടാവുന്നതിലും അധികം സംഭരിക്കുവാൻ സാധിക്കും. എന്നാൽ മുൻവിധിയോടുള്ള  നോട്ടമായാലും വീക്ഷണമായാലും യാഥാർ ഥ്യങ്ങളോട്  പൊരുത്തപ്പെടുന്നതൊന്നും കണ്ടെത്താൻ കഴിയുന്നില്ല

വീക്ഷണമെന്നാൽ കേവലം ഒരു നോട്ടം മാത്രമല്ല, അതിൽ അവലോകനങ്ങളും വിലയിരുത്തലുകളും എല്ലാമുണ്ട്. ശക്തമായൊരു വീക്ഷണംകൊണ്ടു ഒരു നോട്ടം കൊണ്ട് കിട്ടാവുന്നതിലും അധികം സംഭരിക്കുവാൻ സാധിക്കും. എന്നാൽ മുൻവിധിയോടുള്ള  നോട്ടമായാലും വീക്ഷണമായാലും യാഥാർ ഥ്യങ്ങളോട്  പൊരുത്തപ്പെടുന്നതൊന്നും കണ്ടെത്താൻ കഴിയുന്നില്ല. മുൻവിധികൾകൊണ്ടും സംശയങ്ങളാലും മലീമസമായാ മനസ്സ് ദുർമനസാക്ഷിയു ടെ സാക്ഷികൂടായിമാറുന്നതിനാൽ എപ്പോഴും അതിൽ നിന്നും  മുഴങ്ങുന്നത് വ്യാജങ്ങളുടെ ഘോഷങ്ങൾ തന്നെയായിരിക്കും. ആ സാക്ഷിക്കൂട്ടിൽ നിൽക്കുന്നവരുടെ തൊണ്ട "തുറന്ന ശവകുഴിക്കു" സമാനവും. അതല്ലേ അനേകരും മൂക്കും പൊത്തി നിൽക്കുന്നത്. 

യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ എന്തുകൊണ്ടോ ചിലർക്കെങ്കിലും ചതുർത്ഥിയാണ്. സ്വയത്തിലെ പാളിച്ചകളാൽ വന്നുഭവിച്ച വീഴ്ചകളിൽ അനുതാപഹൃദയമുണ്ടാകേണ്ട സ്ഥാനത്തു അഹങ്കാര ഹൃദയം ഉടലെടുത്തതിനാൽ സ്വയം നീതികരിക്കുകയും മറ്റുള്ളവരെ വാക്കുകളാലും പ്രവർത്തി കൾ കൊണ്ടും കളങ്കിതപെടുത്തുന്ന പ്രവണത ചിലരുടെ "ഹോബിയാണ്". ഒരപ്പന്റെ മക്കളും ഒരേ വിശ്വാസത്തിന്റെ അനുഭാവികളും ഇതു തുടരുന്നു എന്നുള്ളത് എത്ര ഭയാനകമാണ്!. യാക്കോബിന്റെ മക്കൾ അവരുടെ സഹോദരനായ ജോസഫിനോട് പെരുമാറിയതൊക്കെ ആർക്കാണ് അറിയാത്ത തു? അൾത്താരയിൽ ക്രൂശിതരൂപത്തിനുമുന്നിൽ നിന്നുകൊണ്ട് നാവിൽ നിന്നും എയ്തുവിടുന്ന"അമ്പുകൾ" ഏൽപ്പിക്കുന്ന മുറിവുകൾ എന്നെങ്കി ലും സുഖപ്പെടുമോ? "അപ്പം ഒന്നാകകൊണ്ടു പലരായ നാമുംഒന്നാണെന്ന് "പറയുന്നവർ എത്ര ചേരികളിലാണ് നിൽക്കുന്നത്? "കുർബാനയുടെ" സമയത്തെങ്കിലും സമാധാനമുണ്ടായിരുന്നതുകൂടി ഇന്ന് നഷ്ട്ടപെട്ടില്ലേ? ആർക്കാണ് ഇതിൽ മനസ്താപമുള്ളതു? നാം ചെയ്തുകൂട്ടുന്നതെല്ലാം ആർക്കുവേണ്ടി? ഏതായാലും ഒരുകാര്യം നമുക്കെല്ലാം അറിയാം ദൈവത്തിനു ഇതിലൊന്നിലും യാതൊരു പ്രസാദവുമില്ല!?

യേശുക്രിസ്തു ഒരിക്കൽ ബേത്ത്സയിദയിൽ എത്തി. ചിലർ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ സൗഖ്യമാക്കണമേയെ ന്നപേക്ഷിച്ചു. യേശു ചിലകാര്യങ്ങളൊക്കെ ചെയ്തതിനനന്തരം അവനോടു ചോദിച്ചു (മാർക്കോസ് 8:22-26) നീ എന്തെകിലും കാണുന്നുവോ? അവ ന്റെ മറുപടി ആരെയും അമ്പരപ്പിക്കുന്നതാണ്. അതിലും വിചിത്രം നമ്മുടെ കൂട്ടത്തിൽ പോലും ആരും ഇത്രക്കും മണ്ടത്തരങ്ങൾ പറയുകയില്ല എന്നത് ഉറപ്പാണ്. കുരുടന്റെ മറുപടികളിലേക്കു നമുക്കൊരു വീക്ഷണം നടത്താം. അപ്പോഴേ അവന്റെ ഭാഷണത്തിലെ (സംസാരത്തിലെ) ശുദ്ധത മനസ്സിലാകൂ. നീ എന്തെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യം അവന്റെ കാതിൽ എത്തിയയുടൻ അവൻ മുകളിലോട്ടു നോക്കി ഉടൻ മുകളിൽ മനുഷ്യരെ കാണുന്നു. അവരെല്ലാം മുകളിൽ കൂടി നടക്കുന്നു. ഏറ്റവും വിചിത്രം അവരെല്ലാം നടക്കുന്നത് മരങ്ങൾ നടക്കുന്നത് പോലെയാണ്.   കുരുടൻ നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്. നോക്കി എന്ന വാക്കിന് ഇവിടെ വളരെ പ്രസക്തിയുണ്ട്. എന്നാൽ അവൻ ഒന്നും കണ്ടില്ല എന്ന് വ്യക്തമാണ്. അവന്റെ ഊഹങ്ങൾ മാത്രമാണ് അവന്റെ  വാക്കുകളിൽ നിന്നും നാം കേൾക്കുന്നത്. 

ഇതുപോലെയുള്ള ദർശകർ, പ്രവാചകന്മാർ ഈ നൂറ്റാണ്ടിൽ എവിടെയും സുലഭമാണ്. അവർക്കു പറയാം കഴിയും ഞങ്ങൾ നിൽക്കുന്നത് യേശു വിന്റെ സമീപത്താണ്. ഞാൻ യേശുവുവിന്റെ  സ്പർശ്ശനം അനുഭവിച്ചതും  ശബ്‌ദം കേട്ടതാണ്. പക്ഷെ പറയുന്നത് മുഴുവൻ അസത്യവും അസംഭ്യവു മാണ്. ഇങ്ങനെയുള്ളവരെ തിരിച്ചറിയുക. അവരുടെ വാക്കുകളിലെ പൊള്ളത്തരങ്ങൾക്കു കൈയടിക്കരുത്. അന്ധൻ കണ്ണാടിവച്ചാലും കണ്ണുകാണ ത്തില്ല എന്ന് അറിയാത്തവരാണ് ഇങ്ങനെയുള്ളവരേക്കാൾ അന്ധൻ. ഉഹാപോഹങ്ങളുടെ പ്രസംഗങ്ങൾ, പ്രവചനങ്ങൾ, അടവുകൾ, അഭ്യാസങ്ങൾ അങ്ങനെ അനവധി ഇരുട്ടിന്റെ പ്രവർത്തികൾ ആത്മീകർ എന്ന് പറയുന്നവർ അഭിനയിച്ചു സ്റ്റേജുകൾ വർധിപ്പിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റടിക്കു മ്പോൾ ഓടിമാറു അല്ലെങ്കിൽ നിങ്ങളുടെ കണ്ണുകൾ കൂടി ചുഴന്നെടുത്തു കോടികൾ സമ്പാദിക്കും. എന്നാൽ സത്യം പറഞ്ഞാൽ ആര് കേൾക്കും?

പാസ്റ്റർ ജോൺസൺ സഖറിയ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.