നിലവിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. രാവിലെ 10 മണിമുതൽ 4 മണിവരെ എന്താണ് പഠിപ്പിക്കുന്നതെന്ന് സജിചെറിയാൻ ചോദിച്ചു. എന്ത് പഠിപ്പാണിതെന്നും മാതാപിതാക്കൾക്ക് കുട്ടികളെ കാണാൻ സമയമില്ലെന്നും മന്ത്രി പറഞ്ഞു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ഗുരുജ്യോതി അക്ഷര ജ്യോതി പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിക്കഴിഞ്ഞാലും പഠിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അപ്പനോടുള്ള എറ്റവും വലിയ ബഹുമാനം തന്നോട് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല എന്നതാണെന്നും സജി ചെറിയാൻ പറഞ്ഞു. ഞാൻ അത്രയൊന്നും പഠിച്ചിട്ടില്ല. എന്തെങ്കിലും സംഭവിച്ചോ? ഞാൻ മന്ത്രിയായി. പഠിക്കുന്ന കാര്യങ്ങൾ എത്രത്തോളം ജീവിതത്തിൽ പ്രയോജനപ്പെടുമെന്നതാണ് പ്രധാനം. സിസ്റ്റം അടിമുടി മാറണമെന്നും എന്നാൽ നമ്മുടെ നാട്ടിൽ ഇതൊന്നും മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നേടുക എന്നതിനപ്പുറം മാനവികതയും നാടിനോട് ഉത്തരവാദിത്വവുമുള്ള പൌരൻമാരാക്കി കുട്ടികളെ വളർത്തുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിയെ മറയാക്കി വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവരുടെ എണ്ണം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.