LITERATURE

മുങ്ങാംകുഴി ( കവിത )

Blog Image
അച്ഛനുമമ്മയും ജോലിത്തിരക്കിലും, മൊബൈല്‍ ഫോണിലും,  ടിവിയിലും മുങ്ങിപ്പോയി. കുഞ്ഞിപ്പെണ്ണും ഉണ്ണികുട്ടനും  കാര്‍ട്ടൂണിലും, ഗെയിമിലും മുങ്ങിപ്പോയി.

അച്ഛനുമമ്മയും ജോലിത്തിരക്കിലും,
മൊബൈല്‍ ഫോണിലും,
 ടിവിയിലും മുങ്ങിപ്പോയി.
കുഞ്ഞിപ്പെണ്ണും ഉണ്ണികുട്ടനും 
കാര്‍ട്ടൂണിലും, ഗെയിമിലും മുങ്ങിപ്പോയി.
സന്ധ്യാനാമജപവും സാരോപദേശ 
കഥകളുമില്ലാതെ മുത്തശ്ശി 
സീരിയലിലും മുങ്ങിപ്പോയി.
മുത്തശ്ശന്‍ വാര്‍ത്താചാനലിലുകളിലും 
സാമൂഹ്യസേവനത്തിലും മുങ്ങിപ്പോയി.
മണ്ണപ്പം ചുട്ടുകളി, കുട്ടിയും കോലും കളി, 
മേടാസ്സ്, ഗോലികളി, കല്ലുകളി, 
ഓടിഭ്രാന്തി,കിളിമാസ്കളി, 
കണ്ണുപൊത്തികളി ഇവയെല്ലാം 
കാലചക്ര വേഗത്തില്‍ മുങ്ങിപ്പോയി.
ഒന്നിച്ചു ചിലവഴിക്കുന്ന സമയവും 
എന്‍റെ ജീവിതത്തില്‍ നിന്ന് മുങ്ങിപ്പോയി.
മുങ്ങിപോയതിനെയൊക്കെ 
മുങ്ങാംകുഴിയിട്ട് തിരിച്ചുകൊണ്ടുവരണം.
 

ഡിനമ്മു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.