PRAVASI

എൻ.ബി.എ. യുടെ തിരുവോണാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം

Blog Image
ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പി.എസ്.115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു.

ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പി.എസ്.115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു.

പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ മുതലായവ പരിപാടികളിൽ ചിലതു മാത്രം. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.