PRAVASI

പി.റ്റി . തോമസ് ഫോമാ എമ്പയർ റീജിയൻ ആർ.വി.പി,ഷിനു ജോസഫ് അഡ്വൈസറി കൌൺസിൽ ചെയർ,സുരേഷ് നായർ, മോളമ്മ വർഗീസ് നാഷണൽ കമ്മിറ്റി അംഗങ്ങൾ, ഡൊണാൾഡ് ജോഫ്രിൻ യൂത്ത് പ്രതിനിധി

Blog Image
അടുത്ത രണ്ടു വർഷത്തേക്ക്  ഫോമാ  എംപയർ  റീജിയനെ നയിക്കുവാൻ പി.റ്റി . തോമസ്  എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് ആയി  ഐക്യ കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു .ഷിനു ജോസഫ് അഡ്വൈസറി കൌൺസിൽ ചെയർ ആയും തെരഞ്ഞെടുക്കപ്പെട്ടു .സുരേഷ് നായർ,  മോളമ്മ വര്ഗീസ് എന്നിവർ നാഷണൽ കമ്മിറ്റി അംഗങ്ങളായും  ഡൊണാൾഡ് ജോഫ്രിൻ യൂത്ത് പ്രതിനിധി  ആയും ഐക്യ  കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

അടുത്ത രണ്ടു വർഷത്തേക്ക്  ഫോമാ  എംപയർ  റീജിയനെ നയിക്കുവാൻ പി.റ്റി . തോമസ്  എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് ആയി  ഐക്യ കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു .ഷിനു ജോസഫ് അഡ്വൈസറി കൌൺസിൽ ചെയർ ആയും തെരഞ്ഞെടുക്കപ്പെട്ടു .സുരേഷ് നായർ,  മോളമ്മ വര്ഗീസ് എന്നിവർ നാഷണൽ കമ്മിറ്റി അംഗങ്ങളായും ശ്രി  ഡൊണാൾഡ് ജോഫ്രിൻ യൂത്ത് പ്രതിനിധി  ആയും ഐക്യ  കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ റീജിയൻ വൈസ് പ്രസിഡന്റിനെയും നാഷണൽ കമ്മിറ്റി അംഗങ്ങളെയും യുവ പ്രതിനിധി തെരഞ്ഞെടുക്കുവാൻ  തയ്യാറായ എമ്പയർ റീജിയനിലെ എല്ലാ അംഗങ്ങളോടും പി റ്റി തോമസ് നന്ദി പ്രകാശിപ്പിച്ചു. അത് എമ്പയർ റീജിയനിലെ ഐക്യ ത്തെ  കാണിക്കുന്നു. ഈ ഐക്യത്തിനു, നിലവിലെ ആർ വി പി ഷോളി കുമ്പുളുവേലി, മുതിർന്ന നേതാവ് ജെ മാത്യു സാർ, ആദ്യത്തെ അഡ്വൈസറി കൌൺസിൽ ചെയർ തോമസ് കോശി,  മുൻ ഫോമാ സെക്രട്ടറി ജോൺ വര്ഗീസ് (സലിം) ഫോമയുടെ ആദ്യത്തെ ജോയിന്റ് ട്രെഷറർ മോൻസി വര്ഗീസ്, മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ , മുൻ ജോയിന്റ് ട്രെഷറർ ജോഫ്രിൻ ജോസ്, മുൻ ആർ വി പി ഷോബി ഐസക് , മുൻ നാഷണൽ കമ്മിറ്റിഅംഗങ്ങളായ  സണ്ണി കല്ലൂപ്പാറ,  ജോസ് മലയിൽ  മുതലായി അനേകർ ഇതിനു പുറകിൽ പ്രവർത്തിച്ചതുകൊണ്ടാണ്. 

നിലവിലെ  ആർ വി പി  ഷോളി കുമ്പിളിവേലിയുടെ നേതൃത്വത്തിൽ എമ്പയർ റീജിയൻ ഫോമായുടെ ഇടക്കാല ജനറൽ ബോഡിക്ക് മനോഹരമായി ആഥിതേയ ത്വം വഹിച്ചു. എമ്പയർ  റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപലീകരിക്കും എന്ന് തോമസ് പറഞ്ഞു.
സാമൂഹ്യാ സാംസ്കാരിക ആൽമീയ, യൂണിയൻ,  tax prepartion മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച  വ്യക്തി ആണ് തോമസ്. നിലവിൽ  എമ്പയർ  റീജിയന്റെ കൺവെൻഷൻ  ചെയർ ആണ്. 2018 -2022 കാലയളവിൽ ഫോമായുടെ ഓഡിറ്റർ ആയിരുന്നു.
F I A, ഫൊക്കാന, ഫോമാ, ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്ലാൻഡ് (AMOR ), മലയാളീ അസോസിയേഷൻ ഓഫ് റോക്ലാൻഡ് (MARC) ഹഡ്സൺ വാലി മലയാളീ  അസോസിയേഷൻ (HVMA ) ടൌൺ ഓഫ് രാമപ്പൊ ഇന്ത്യ ഹെറിറ്റേറ്ജ് അസോസിയേഷൻ (TRIHA)   മുതലായ പല സഘ ടകളിൽ വിവിധ നിലകളിൽ നേതൃത്വം നൽകിയിട്ടുണ്ട്. രാമപ്പൊ തിരുവല്ലാസഹോദരി നഗര ബന്ധം സ്ഥാപിക്കുന്നതിന് നേതൃത്വംനൽകിയത് പി റ്റി തോമസ്ആണ്. ന്യൂയോർക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ  സിവിൽ സർവീസ് എംപ്ലോയീസ് അസോസിയേഷന്റെ (CSEA ) പ്രസിഡന്റ് ആയി 8 വർഷവും ട്രെഷറർ ആയി 7  വർഷവും സേവനം അനുഷ്ടിച്ചു. മാത്തോമാ സഭയുടെ ഭദ്രസന അസ്സെംബ്ലയിലും സഭാ പ്രതിനിധി മണ്ഡലത്തിലും അംഗമായിരുന്നു
ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ സെക്രട്ടറി ആണ്. തൻ്റെ സാമൂഹ്യ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് യോങ്കേഴ്സ് സിറ്റി മേയർ മൈക്ക്  സ്പാനോ പേഴ്സൺ ഓഫ് ദി ഇയർ എന്ന അവാർഡ് നൽകി ബഹുമാനിച്ചു.

അഡ്വൈസറി കൌൺസിൽ ചെയർ ആയി തെരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫ് ഫോമായുടെ 2018 -2020 കാലയളവിലെ ട്രഷറർ ആയിരുന്നു. 2020 -2022  കാലയളവിൽ  ഫോമാ നാഷണൽ കമ്മിറ്റിയിൽ  ex-officio ആയി സേവനം അനുഷ്ടിച്ചു. വീണ്ടും 2022 -2024 കാലയളവിൽ നാഷണൽ കമ്മിറ്റി അംഗം ആയി തെരഞ്ഞെടുക്കപ്പെട്ടു . ഷിനു  ട്രഷറർ ആയിരുന്ന കാലത്തു കേരളത്തിൽ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്  ഫോമാ വില്ലേജ്  പദ്ധതിയിൽ കൂടി ഭവനങ്ങൾ നിർമ്മിച്ചു നൽകിയത്. കോവിഡ് എന്ന മഹാമാരിയുടെ പ്രാരംഭ സമയത്തെ  ട്രഷറർ എന്ന നിലയിൽ അനേകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചുകൊടുത്തു. 
യോങ്കേഴ്സ് മലയാളീ അസോസിയേഷനിൽ വിവിധ പദവികൾ അലങ്കരിച്ചിട്ടുള്ള ഷിനു  മുഖം നോക്കാതെ കാര്യങ്ങൾ സത്യമായി പറയുന്ന വ്യക്തിത്വം ആണ്. ഒരു ബിസിനസുകാരൻ   കൂടിയയായ ഷിനു ഫോമയ്ക്കു എപ്പോഴും ഒരു മുതൽക്കൂട്ടാണ്.
നാഷണൽ കമ്മിറ്റി മെമ്പർ ആയി  തെരഞ്ഞെടുക്കപ്പെട്ട സുരേഷ് നായർ ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം, ക്രെഡൻഷ്യൽ  കമ്മിറ്റി അംഗം  തുടങ്ങി  വിവിധ കമ്മിറ്റികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. KHNA  യുടെ നേതൃത്വ നിരയിലും സുരേഷ് ശോഭിക്കുന്നു
നാഷണൽ കമ്മിറ്റി മെമ്പർ ആയി  തെരഞ്ഞെടുക്കപ്പെട്ട മോളമ്മ വര്ഗീസ് റോക്‌ലാൻഡ് ഓറഞ്ഞ്  മലയാളീ അസോസിയേഷനെ (റോമാ) പ്രതിധാനം ചെയ്യുന്നു. ഫോമായുടെ ആദ്യത്തെ ജോയിന്റ  ട്രെഷറർ  ആയിരുന്ന മോൻസി വര്ഗീസിന്റെ ഭാര്യയാണ് . കേരള സമാജം ഓഫ് യോങ്കേഴ്സ് തുടങ്ങി പല സഘടനകളിലും നേത്ര ത്വo നൽകിയിട്ടുണ്ട്.

യൂത്ത് റെപ്രെസെന്ററ്റീവ് ആയി തെരഞ്ഞെടുക്കപെട്ട ഡൊണാൾഡ് ജോഫ്രിൻ ബിങ്ങാംടാൻ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ   വിദ്യാർത്ഥി ആണ്. ഫോമായുടെ മുൻ ജോയിന്റ്  ട്രെഷറർ ജോഫ്രിൻ ജോസിന്റെ മകൻ.

പി.റ്റി . തോമസ്  

ഷിനു ജോസഫ്

സുരേഷ് നായർ

മോളമ്മ വർഗീസ് 

ഡൊണാൾഡ് ജോഫ്രിൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.