ന്യൂ യോർക്ക് ബ്രോങ്ക്സിൽ റെവ. ഡോ. ബെനഡിക്ട് പോൾ (ബെന്നച്ചൻ),( 73 ), അന്തരിച്ചു. വെസ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിൽ അന്ത്യശ്വാസം വലിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടോളം ന്യൂ യോർക്ക് സിറ്റി ബോർഡ് എഡ്യൂക്കേഷനിൽ അധ്യാപകനായി ജോലി ചെയ്തു വിരമിച്ചു
ന്യൂ യോർക്ക് ബ്രോങ്ക്സിൽ റെവ. ഡോ. ബെനഡിക്ട് പോൾ (ബെന്നച്ചൻ), ( 73 ), അന്തരിച്ചു. വെസ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിൽ അന്ത്യശ്വാസം വലിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടോളം ന്യൂ യോർക്ക് സിറ്റി ബോർഡ് എഡ്യൂക്കേഷനിൽ അധ്യാപകനായി ജോലി ചെയ്തു വിരമിച്ചു. ഇക്കാലയളവിൽ തന്നെ ബ്രോങ്ക്സിലെ സെയ്ന്റ് മൈക്കൾ ദി ആർക് ഏഞ്ചൽ റോമൻ കാത്തലിക് പള്ളിയിടവകയിലെ പരോക്കിയൽ വികാരി ആയി സേവനം നടത്തുകയായിരുന്നു. കൊല്ലത്ത് കല്ലട ജന്മദേശക്കാരനായ ഡോ. ബെന്നിന്റെ സഹോദരങ്ങൾ: സി. അന്റോണിറ്റ മേരി, മേരി വില്യംസ്, സി. വെർജിൽ മേരി, ജോണ് പോൾ, പരേതയായ യേശുദാസി വിൽസൺ, ആന്റണി പോൾ (ന്യൂ യോർക്ക്) .
ദീർഘകാലം അദ്ദേഹം ഇന്ത്യ കാത്തലിക് അസോസിയേഷന്റെയും ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെയും അഭ്യുദയകാംക്ഷിയും പ്രവർത്തകനുമായിരുന്നു. ബെന്നച്ചന്റെ ഇതെഴുതുന്നയാളുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം എളിമയും സുതാര്യതയും കൊണ്ട് അനുഗ്രഹീതമായിരുന്നു. അദ്ദേഹത്തെ നേരിട്ടറിയാവുന്നവരിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും സ്നേഹവും തുറന്ന പെരുമാറ്റവും അനന്യമായ മതിപ്പുളവാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി അനാരോഗ്യം മൂലം പൊതുജീവിതവും വൈദികവൃത്തിയും മാറ്റിവച്ചു വിശ്രമജീവിതം സ്വീകരിക്കേണ്ടിവന്നു അദ്ദേഹത്തിന്.
സെപ്തംബര് ആറ് വെള്ളിയാഴ്ച ഫാ. ബെൻ സേവനം ചെയ്ത സെയ്ന്റ് മൈക്കിൾ ദി ആർക് ഏഞ്ചൽ റോമൻ കാത്തലിക് പള്ളിയിൽ (765 Co-op City Boulevard, Bronx, NY 10475) രാവിലെ പന്ത്രണ്ടുമുതൽ പ്രാർത്ഥനയും പന്ത്രണ്ടര മുതൽ ആറര വരെ ദര്ശനവും ഏഴു മണിക്ക് ദിവ്യബലിയും നടക്കും. പൊതുസന്ദര്ശനം പന്ത്രണ്ടര മുതൽ ആറര വരെ. സെപ്തംബര് ഏഴു ശനിയാഴ്ച എട്ടുമണി മുതൽ ഒമ്പതുവരെ പൊതുസന്ദര്ശനത്തിനു സൗകര്യമുണ്ടായിരിക്കും. തുടർന്ന് പത്തുമണിക്ക് സംസ്കാര ദിവ്യബലി അർപ്പിക്കപ്പെടും. വിവരങ്ങൾക്ക് ജിജോ വിൽസൺ (914 356 2660) അല്ലെങ്കിൽ ആന്റണി പോൾ (347 740 6546).
റെവ. ഡോ. ബെനഡിക്ട് പോൾ