ലോകത്തിന്റെ മുഴുവൻ ക്യാമറകളും തന്നിലേക്കു തിരിച്ചുവച്ച നിമിഷത്തിൽ അതിനെ അരുമയോടെ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരാണ് ഐക്യദാർഢ്യം. ലോകം സൗകര്യപൂർവ്വം മറക്കാൻ തുടങ്ങുന്ന സത്യത്തിന്റെ ഈ കനിയെ കൈവിട്ടുകളയാതെ കൈയിൽ കരുതിയ കുസൃതിക്ക് നന്ദി.
നമ്മളുടെ ഒരായിരം പോസ്റ്റുകളേക്കാൾ, ഒരായിരം ലൈക്കുകളേക്കാൾ, ഒച്ചയും മൂർച്ചയും മുഴക്കവും ഉള്ള ഒരു ബാഗാണ് കനി കൈയിൽ പിടിച്ചിരിക്കുന്നത്.
മലയാളം എന്ന ലോകത്തിലെ ചെറിയ ഒരു ഭൂപ്രദേശത്തു നിന്നും, ലോകത്തെ ഉറ്റുനോക്കുകയും മനുഷ്യർക്കൊപ്പം വേദനിക്കുകയും നിലവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ കൂട്ടത്തിൽ നിന്നും ഒരാൾ,കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയുടെയും നിറഞ്ഞ കൈയടിയുടെയും ഇടയിലൂടെ നടക്കുമ്പോഴും കൈവിട്ടുകളയാതെ ഇങ്ങനെയൊരു മുറിഞ്ഞ തണ്ണിമത്തൻ തുണ്ടിനെ മുറുകെ പിടിക്കുന്നതിന്റെ പേരാണ് രാഷ്ട്രീയം.
ലോകത്തിന്റെ മുഴുവൻ ക്യാമറകളും തന്നിലേക്കു തിരിച്ചുവച്ച നിമിഷത്തിൽ അതിനെ അരുമയോടെ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരാണ് ഐക്യദാർഢ്യം.
ലോകം സൗകര്യപൂർവ്വം മറക്കാൻ തുടങ്ങുന്ന സത്യത്തിന്റെ ഈ കനിയെ കൈവിട്ടുകളയാതെ കൈയിൽ കരുതിയ കുസൃതിക്ക് നന്ദി.