LITERATURE

സ്നേഹ നിലാവെട്ടം -കഥ

Blog Image
അയാൾ അവർക്കു വേണ്ടി  ചിരിച്ചുകൊണ്ട്നടക്കുന്നുണ്ട്.ഉള്ളിൽ കരയുന്ന അയാളെ അറിയാൻഅവർ ശ്രമിക്കുന്നുണ്ടായിരുന്നോ? അറിയില്ല . കഴിഞ്ഞ ഉത്സവക്കാലത്ത്  അയാൾക്ക് ആ പകർച്ച പനി കാരണം ജോലിയും കൂലിയും ഒന്നും ഉണ്ടായിരുന്നില്ല ഇത്തവണ അങ്ങനെ ആവരുത് എന്ന് കരുതി  അയാൾ പറ്റും പോലെ പണം കരുതി വച്ചിട്ടുണ്ട്.

അയാൾ അവർക്കൊപ്പം  വ്യാപാരസമുച്ചയത്തിലേക്ക്  കയറി.
അവർക്ക് പലതും വാങ്ങിക്കാനുണ്ടത്രെ അവനവന്,മക്കൾക്ക് ഭാര്യക്ക്.
കുപ്പായങ്ങൾ,കളിപ്പാട്ടങ്ങൾ ,ചെരിപ്പുകൾ .ഷൂസുകൾഅങ്ങനെ ഏറെയേറെ  .
അവരുടെ കവറുകൾ കൂടിഅയാൾവാങ്ങിച്ചുകയ്യിൽപിടിച്ചിട്ടുണ്ട്.
അയാൾ അവർക്കു വേണ്ടി  ചിരിച്ചുകൊണ്ട്നടക്കുന്നുണ്ട്.ഉള്ളിൽ കരയുന്ന അയാളെ അറിയാൻഅവർ ശ്രമിക്കുന്നുണ്ടായിരുന്നോ?
അറിയില്ല . കഴിഞ്ഞ ഉത്സവക്കാലത്ത്  അയാൾക്ക് ആ പകർച്ച പനി കാരണം ജോലിയും കൂലിയും ഒന്നും ഉണ്ടായിരുന്നില്ല ഇത്തവണ അങ്ങനെ ആവരുത് എന്ന് കരുതി  അയാൾ പറ്റും പോലെ പണം കരുതി വച്ചിട്ടുണ്ട്.
അയാൾ ഭാര്യക്കും രണ്ട് പെൺമക്കൾക്കും
ഉത്സവത്തിനിടാനായി
ഓരോ കുപ്പായങ്ങൾ വാങ്ങിച്ചു. ഇനി ഒരെണ്ണം കൂടി വേണം . രണ്ടു വയസ്സുകാരൻ കുഞ്ഞുമോന്
വില ഒത്തുനോക്കി മുന്തിയ തു തന്നെ അയാൾ  വാങ്ങിച്ചു. 
കൂട്ടുകാരൻ്റെ വലിയ കാറിൻ്റെ എയർകണ്ടീഷനിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ
അയാൾ വിയർത്തു കുളിച്ചു
എങ്കിലും തൻ്റെ കയ്യിലുള്ള സമ്മാനങ്ങൾ കിട്ടുമ്പോൾ കുടുംബാംഗങ്ങളുടെ പ്രതികരണം
അയാളിൽ കുളിർമ പടർത്തി. അമ്പലത്തിൽ നിന്ന്  വൈകുന്നേരത്തെ ശംഖനാദം മുഴങ്ങി . ദീപാരാധന കഴിഞ്ഞു കാണും അയാൾ ആൽത്തറക്കൽ നിന്ന് ഭഗവാനെ വണങ്ങി.
അമ്പലപ്പറമ്പു മുഴുവൻ കച്ചവടക്കാർ സ്ഥലം പിടിച്ചു വച്ചിട്ടുണ്ട്. മറ്റന്നാൾ ആണ് ഉത്സവം '
നാട്ടിലെ മുഴുവൻ ജനങ്ങളും അമ്പലമുറ്റത്തേക്ക് ഒഴുകിയെത്തുന്ന ദിവസം. എല്ലാവരും പുതുവസ്ത്രങ്ങളും ഒരുക്ക വുമായാണ് വരുക.
ആൽച്ചുവട്ടിലൂടെ ഇടവഴിയിലേക്കിറങ്ങി നാലടി നടന്നാൽ അയാളുടെ വീടായി
 അയാൾ വീട്ടിലെത്തി
  താൻ കൊണ്ടുവന്ന തുണികൾ അയാൾ ഓരോരുത്തർക്കും നൽകി
 "നിങ്ങൾ നിങ്ങൾക്കൊന്നും വാങ്ങിച്ചില്ലെ ?"
അവളുടെ ചോദ്യം അയാൾ കേട്ടില്ലെന്നു നടിച്ചു
കീറിത്തുടങ്ങിയ ഷർട്ട്
ഹാങ്ങറിൽ തൂക്കുമ്പോൾ
മക്കളും അവളും ചോദ്യം ആവർത്തിച്ചു.
 "എനിയ്ക്കവിടെ ഒന്നും ഇഷ്ടമായില്ല "
എന്ന പതിവു മറുപടി നൽകി അയാൾ തിരിഞ്ഞു നടന്നു .
നിലാവ് തെളിയുന്നതും നോക്കി പൂമുഖപ്പടിയിൽ ഇരിക്കുമ്പോൾ 
ഓർമ്മകൾ അയാളുടെ മുൻപിൽ വന്ന് നിറം പകർന്ന് ആടി. പഠിക്കാൻ മോശമല്ലാതെയിരുന്നിട്ടും പത്താം ക്ലാസിനു ശേഷം അയാൾക്കു മുൻപിൽ വിധി വാതിൽ കൊട്ടിയടച്ചു. അച്ഛൻ്റെ മരണത്തോടെ അമ്മയുടെ അസുഖം പെങ്ങൾ നിശയുടെ പ്രേമം എല്ലാമെല്ലാം
കൗമാരം പോലും കടന്നിട്ടില്ലാത്ത അവൻ്റെ ബാധ്യതയായി. ഷുഗർ മൂത്ത് കാഴ്ച മങ്ങിയ അമ്മ. നിശ ജോയിച്ചേട്ടൻ്റെ കൂടെ ഇറങ്ങിപ്പോയതും കൂടി ആയപ്പോൾ അമ്മയുടെ കണ്ണിനൊപ്പം മനസ്സും ഇരുട്ടിലമർന്നു. ഒരു വിഷുത്തലേന്ന് അമ്മ പോയി .പിന്നെ ഏകാന്തതയുടെ തടവറയിൽ നിന്ന് തൻ്റെ ഉറ്റ ചങ്ങാതിമാരായ സാജൻ അൻവർ സജി സുരേഷ് ഇവരാണ് രക്ഷിച്ചെടുത്തത്. സാജൻ്റെ പെങ്ങൾ തപസ്യയെ കല്യാണം കഴിച്ചതും ഓട്ടോറിക്ഷ വാങ്ങിച്ച് ഓട്ടം തുടങ്ങിയതുമെല്ലാം തൻ്റെ ചങ്ങായിമാരുടെ ഉത്സാഹത്തിലായിരുന്നു.

 "എടാ നീ ന്താ നിലാവും നോക്കി ഇരിയ്ക്കണേ "

പുറത്ത് അയാളുടെ ഉറ്റ ചങ്ങാതിയുടെ ബൈക്ക് വന്നു നിന്നതും  സജി അടുത്തെത്തിയതുമൊന്നും അയാളറിഞ്ഞില്ല
ഒരു കവർ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു
 "എടാ ഇന്നാ
നിനക്ക് ഉത്സവത്തിന് ഇടാൻ ഉള്ള കുപ്പായം
നമ്മ്ടെ ചങ്ങാതിക്കൂട്ടത്തിൻ്റെ യൂണിഫോം കുപ്പായാണിത് നമ്മക്ക് ഉത്സവത്തിന് ശിങ്കാരി കൊട്ടണ്ടേടാ ഫോട്ടോ എട്ക്കുമ്പൊ യൂണിഫോം തന്നെ ആവട്ടെ

അവൻ പെട്ടെന്നു തന്നെവണ്ടി തിരിച്ചു കൊണ്ട് പറഞ്ഞു
എടാ സജീ .....
ഇത്
അയാളുടെ വാക്കുകൾ മുഴുവനാക്കും മുൻപ് കൂട്ടുകാരൻ പോയിക്കഴിഞ്ഞിരുന്നു.
പിറകിൽ വന്ന ഭാര്യ അയാളുടെ ചുമലിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞു

" ഭഗവാൻഎല്ലാം അറിയുന്നു
ഇത്തവണ എല്ലാവർക്കും ഉത്സവക്കോടി ആയി അല്ലെ "

അന്നത്തെ രാവിൽ
നിലാവിന് കൂടുതൽ തെളിച്ചമുള്ളതുപോലെ അവർക്കുതോന്നി ഒരു സ്നേഹ നിലാവെട്ടം ആ വീടിനെ പൊതിഞ്ഞു.

ജിഷ യു.സി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.