സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റിന്റെ ഓണാഘോഷങ്ങൾ ഈമാസം 31 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കുന്നു. . മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ ഇത്തവണ ഓണാഘോഷങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു .
സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റിന്റെ ഓണാഘോഷങ്ങൾ ഈമാസം 31 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കുന്നു. . മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ ഇത്തവണ ഓണാഘോഷങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു . പ്രശസ്ത സിനിമാ താരം ശ്വേത മേനോൻ കൗമാരസംഗീത പ്രതിഭ നവനീത് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ കലാരംഗത്തെ പ്രശസ്തർ അണിനിരക്കുന്ന പരിപാടികളിൽ മെഗാതിരുവാതിര മുതലായ പരമ്പരാഗത കലാപരിപാടികളും , ഗംഭീര ഓണസദ്യയും നിരവധി വ്യത്യസ്തങ്ങളായ പരിപാടികളും ഒരുക്കിയിട്ടുണ്ട് .
ഏഷ്യാനെറ്റ് എൻ്റർടയിൻമെൻ്റ് , ഏഷ്യാനെറ്റ് ന്യൂസ്, കൈരളി , ഫ്ലവേഴ്സ് ചാനൽ, 24 ന്യൂസ് മുതലായി വിഷ്യൽ മീഡിയ രംഗത്തെ മുഴുവൻ കോർപ്പറേറ്റ് മാധ്യമങ്ങളും പരിപാടി ലൈവ് കവറേജ് നൽകുന്നുണ്ടെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രോഗ്രാം പ്രഡ്യൂസർ ശ്രീ അരുൺ കോവാട്ട് അറിയിച്ചു.