KERALA

പെൺകുട്ടികൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെടുന്ന കാലം ഉണ്ടാകരുത് :ജസ്റ്റിസ് ബി കമാൽ പാഷ വളാഞ്ചേരി കെ ആർ ശ്രീ നാരായണ കോളേജ് ഏകദിന സെമിനാർ സംഘടിപ്പിച്ചു

Blog Image
കെ ആർ ശ്രീ നാരായണ കോളേജ് women development cell Gender Rights and Inclusiveness എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. റിട്ടയേർഡ് ഹൈകോടതി ജസ്റ്റിസ്  ബി കമാൽ പാഷ  മുഖ്യ പ്രഭാഷണം നടത്തി.പെൺകുട്ടികൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെടുന്ന കാലം  ഉണ്ടാകരുത് . നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ഈ കാലം പെൺകുട്ടികൾ ഉപയോഗിക്കണം .പക്ഷെ നിർഭാഗ്യവശാൽ പലരും നിയമത്തിന്റെ സാധ്യതകൾ   ഉപയോഗിക്കുന്നില്ലന്നും  അദ്ദേഹം പറഞ്ഞു .ഇന്ത്യൻ നിയമങ്ങളെ അടിസ്ഥപ്പെടുത്തി വളരെ  വിശദമായി ഈ വിഷയത്തിൽ അദ്ദേഹം സംസാരിച്ചു

വളാഞ്ചേരി : കെ ആർ ശ്രീ നാരായണ കോളേജ് women development cell Gender Rights and Inclusiveness എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. റിട്ടയേർഡ് ഹൈകോടതി ജസ്റ്റിസ്  ബി കമാൽ പാഷ  മുഖ്യ പ്രഭാഷണം നടത്തി.പെൺകുട്ടികൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെടുന്ന കാലം  ഉണ്ടാകരുത് . നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ഈ കാലം പെൺകുട്ടികൾ ഉപയോഗിക്കണം .പക്ഷെ നിർഭാഗ്യവശാൽ പലരും നിയമത്തിന്റെ സാധ്യതകൾ   ഉപയോഗിക്കുന്നില്ലന്നും  അദ്ദേഹം പറഞ്ഞു .ഇന്ത്യൻ നിയമങ്ങളെ അടിസ്ഥപ്പെടുത്തി വളരെ  വിശദമായി ഈ വിഷയത്തിൽ അദ്ദേഹം സംസാരിച്ചു .കുട്ടികളുടെ  ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി . കോളേജ് പ്രിൻസിപ്പൽ ഡോ അനിൽ വി അധ്യക്ഷത വഹിച്ച യോഗത്തിൽ  ലഹരി മുക്ത ഭാരതം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ , കേരള എക്സ്പ്രസ്, യു.എസ്.എ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്  അനിൽപെണ്ണുക്കര എന്നിവർ ആശംസകൾ നേർന്നു .

മുഖം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ജസ്റ്റിസ്  ബി കമാൽ പാഷ കോളേജ് ലൈബ്രറിക്ക് നൽകി .WDC കോർഡിനേറ്റർ താഹിറ കെ എസ് സ്വാഗതവും  രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാത്ഥിനി മീര കൃഷ്ണ വി  നന്ദിയും  പറഞ്ഞു . Women development cell പ്രസിഡന്റ്‌ നിമിഷ കെ അദ്ധ്യാപകരായ ജിതിൻ പി ജോർജ്, സന്ധ്യ പി ഡി എന്നിവരും പങ്കെടുത്തു.കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച വനിതാ സെൽ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ കോളേജാണ് വളാഞ്ചേരി കെ. ആർ ശ്രീനാരായണ കോളേജ്. കോളേജിനകത്തും പുറത്തും ഒരു വർഷക്കാലമായി നടത്തിയ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ഈ വർഷവും നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വനിതാ സെൽ സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്കായി നിരവധി പദ്ധതികളും, പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.സാമൂഹ്യ , ജീവകാരുണ്യ പ്രവർത്തകനും കെ. ആർ ഗ്രൂപ്പ് ഉടമയുമായ കെ. ആർ ബാലനാണ് കോളേജിൻ്റെ ചെയർമാൻ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.