PRAVASI

25th ഇന്റർനാഷണൽ 56 ടൂർണമെന്റ് ഒക്ടോബർ 4,5,6 തീയതികളിൽ ഡിട്രോയിറ്റ്‌ അപ്പച്ചൻ നഗറിൽ

Blog Image
ഡിട്രോയിറ്റ്‌: 25 വർഷം മുമ്പ് ഡിട്രോയിറ്റിൽ ആരംഭിച്ച ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെ സിൽവർ ജൂബിലി ആഘോഷവും, 25th ഇന്റർനാഷണൽ 56 കാർഡ് ഗെയിമും ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡിട്രോയിറ്റ്‌ 'അപ്പച്ചൻ നഗറിൽ' വച്ച് (PERAL EVENT CENTER, 26100 Northwestern Highway Southway Southfield, MI 48076) നടത്തപ്പെടും.

ഡിട്രോയിറ്റ്‌: 25 വർഷം മുമ്പ് ഡിട്രോയിറ്റിൽ ആരംഭിച്ച ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെ സിൽവർ ജൂബിലി ആഘോഷവും, 25th ഇന്റർനാഷണൽ 56 കാർഡ് ഗെയിമും ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡിട്രോയിറ്റ്‌ 'അപ്പച്ചൻ നഗറിൽ' വച്ച് (PERAL EVENT CENTER, 26100 Northwestern Highway Southway Southfield, MI 48076) നടത്തപ്പെടും.

ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ. ഒക്ടോബർ 3-ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ-പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ടൂർണമെന്റ് രജിസ്‌ട്രേഷൻ ഫീസ്. വരുന്നവർക്കുള്ള താമസ സൗകര്യങ്ങൾക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾക്കായി റൂമുകൾ സ്വന്തമായി ബുക്ക് ചെയ്യുവാൻ ബന്ധപ്പെടേണ്ട ഹോട്ടലുകൾ: Hampton Inn (Southfield): 248 256 2350, Holiday Inn (Southfield): 248 350 2400.

ഗെയിമുകളിൽ വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി മൂവായിരം ഡോളർ, രണ്ടാം സമ്മാനം രണ്ടായിരത്തി ഒരുനൂറ് ഡോളർ , മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം ആയിരത്തി ഇരുനൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഒന്നാം സമ്മാനം വലിയപറമ്പിൽ ഫാമിലിയും, രണ്ടാം സമ്മാനം ജൂബി ജെ ചക്കുങ്കൽ, മൂന്നാം സമ്മാനം കണക്റ്റിക്കട്ടിൽ നിന്നുമുള്ള മധു കുട്ടി, നിധിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവരും, നാലാം സമ്മാനം ജോസഫ് മാത്യു(ഫ്രണ്ട്‌സ് ഓഫ് അപ്പച്ചൻ) എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: വെബ് സൈറ്റ്: 56International.com

ടൂർണമെന്റ് കോർഡിനേറ്റേഴ്‌സ്: ജോസ് ഏബ്രഹാം (ചെയർമാൻ) 248 802 8952, ജോർജ് വന്നിലം (വൈസ് ചെയർമാൻ) 248 921 9941

എക്‌സിക്യൂട്ടീവ് കമ്മറ്റി മെംബേഴ്‌സ്:
മാത്യു ചെരുവിൽ - 586 206 6164 , സുനിൽ എൻ മാത്യു - 734 272 5264 ,
ജോസ് ഫിലിപ്പ് - 248 767 9952 , സുനിൽ മാത്യു - 248 982 0177 ,
ബിജോയ്‌സ്‌ തോമസ് - 248 761 9979 , മാത്യു ചെമ്പോല - 914 338 6914

 വാർത്ത: രാജു ശങ്കരത്തിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.