PRAVASI

മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു

Blog Image
കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മാമൻ തോമസ് ജനറൽ ഇലക്ട്രിക്ക്, ഡിട്രോയിറ്റ് മെട്രൊ എയർപോർട്ട് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു

മിഷിഗൺ: കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മാമൻ തോമസ് ജനറൽ ഇലക്ട്രിക്ക്, ഡിട്രോയിറ്റ് മെട്രൊ എയർപോർട്ട് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമായ റേച്ചൽ മാമ്മൻ (അമ്മിണി) പത്നിയാണ്. മക്കൾ: സുജ ഫ്രാൻസിസ്, സുനിത പണിക്കർ മരുമക്കൾ: ഫ്രാൻസിസ് എബ്രഹാം, റ്റോണി പണിക്കർ കൊച്ചുമക്കൾ: ആഷ്‌ലി ഫ്രാൻസിസ്, അഞ്ജലി ഫ്രാൻസിസ്, ഫെയ്‌ത് പണിക്കർ സഹോദരങ്ങൾ: മറിയാമ്മ കോശി, പരേതനായ എൻ റ്റി തോമസ്, ശോശാമ്മ നൈനാൻ, സാറാമ്മ കുര്യൻ, ശാമുവേൽ തോമസ്, സ്കറിയ തോമസ്. കൂടുതൽ വിവരങ്ങൾക്ക് ഫ്രാൻസിസ് എബ്രഹാം 586-838-7447

ലൈവ് സ്ട്രീമിംഗ് ലിങ്ക്: https://youtube.com/@DetroitMarthomaChurch (https://youtube.com/@DetroitMarthomaChurch)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.