PRAVASI

അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺവൻഷനും:ഋഷിരാജ് സിംഗ് ഐ.പി. എസ്, ചാണ്ടി ഉമ്മൻ എം.എൽ. എ , വ്യവസായി ഇ. എം നജീബ് എന്നിവർ അതിഥികൾ

Blog Image
 അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻ്റ്സ് ഇൻ നോർത്ത് അമേരിക്ക AMICOSNA യുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 11 മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻ വില്ലെയിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാസംഗമത്തിലും കൺവൻഷനിലും കേരളത്തിലെ മികച്ച ഐ. പി. എസ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ് സിംഗ്, യുവ എം. എൽ. എ ചാണ്ടി ഉമ്മൻ, ടൂറിസം രംഗത്തെ പ്രഗത്ഭ വ്യവസായി ഇ. എം. നജീബ് എന്നിവരും അതിഥികളായി എത്തുമെന്ന് AMICOSNA പ്രസിഡൻ്റ് സാബു തോമസ് അറിയിച്ചു.

 അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻ്റ്സ് ഇൻ നോർത്ത് അമേരിക്ക AMICOSNA യുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 11 മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻ വില്ലെയിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാസംഗമത്തിലും കൺവൻഷനിലും കേരളത്തിലെ മികച്ച ഐ. പി. എസ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ് സിംഗ്, യുവ എം. എൽ. എ ചാണ്ടി ഉമ്മൻ, ടൂറിസം രംഗത്തെ പ്രഗത്ഭ വ്യവസായി ഇ. എം. നജീബ് എന്നിവരും അതിഥികളായി എത്തുമെന്ന് AMICOSNA പ്രസിഡൻ്റ് സാബു തോമസ് അറിയിച്ചു. ഏതാണ്ട് മുപ്പതിലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഈ മഹാവിദ്യാർത്ഥി സംഗമത്തിൽ ഈ അതിഥികളും പങ്കെടുക്കുന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഋഷിരാജ് സിംഗ് കേരളത്തിൻ്റെ സ്വത്താണ്. തൻ്റെ ഔദ്യോഗിക ജോലി ഇത്ര കൃത്യതയോടെ നിർവ്വഹിച്ച മറ്റൊരു ഐ.പി. എസ് ഉദ്യോഗസ്ഥൻ ഉണ്ടോ എന്ന് സംശയമാണ്. സർവ്വീസിൽ ഇരിക്കുമ്പോൾ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിൻ്റെ പൊതു സമൂഹത്തിൻ്റെ വിശ്വാസ്യത പിടിച്ചു പറ്റുന്നതായിരുന്നു . ഒരു പബ്ലിക് സേർവെൻ്റ് എങ്ങനെയാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത് എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഋഷി രാജ് സിംഗ് ഐ. പി.എസ്.റിട്ടയർമെൻ്റിന് ശേഷം കേരളത്തിൻ്റെ ലഹരിമുക്ത പ്രവർത്തനങ്ങളുമായി സഹകരിച്ച് അയ്യായിരത്തിലധികം വേദികളിൽ അദ്ദേഹം ക്ലാസുകൾ എടുത്തു കഴിഞ്ഞു. അതിലൂടെ അദ്ദേഹം ഒരു സാമൂഹ്യ പ്രവർത്തകനാണെന്ന് തെളിയിക്കുകയും ചെയ്തു. ഇപ്പോഴും ദിവസവും കേരളത്തിൻ്റെ ഏതെങ്കിലും ഒരിടത്ത് അദ്ദേഹത്തിൻ്റെ വാക്കുകളെ കേൾക്കാതെ പോകുന്നവർ ചുരുക്കമായിരിക്കുന്നു . തൻ്റെ യാത്രാനുഭവങ്ങൾ കൂടി പങ്കുവെയ്ക്കുമ്പോൾ AMICOSNAസംഘടനയ്ക്ക് കേരളത്തിൻ്റെ ലഹരി വിരുദ്ധ പ്രക്രീയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കുവാൻ സാധിക്കും.

എം.എൽ . ആയ ശേഷം തൻ്റെ പിതാവിൻ്റെ ശൈലിയിൽ നിന്ന് വ്യത്യസ്തനായി മാറിയ ചാണ്ടി ഉമ്മൻ എം. എൽ. എ ഈ കൺവൻഷന് എത്തുന്നത് യുവ തലമുറ ഉൾപ്പെടെയുള്ള സമൂഹത്തിന് ആവേശമായിരിക്കും.
കൃത്യതയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ശ്രീ . ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാണ് താനെന്ന് കൃത്യമായി തെളിയിക്കുന്ന പരിപാടികളാണ് പുതുപ്പള്ളി.മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ നടപ്പിലാക്കുന്നത്. രാഷ്ട്രീയത്തിലും തനത് പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ചാണ്ടി ഉമ്മൻ വളർന്നു വരുന്ന യുവതലമുറയ്ക്കും എല്ലാ രാഷ്ട്രീയ നേതൃത്വത്തിനും ഒരു മാതൃകയാകുന്നു . അദ്ദേഹം ഈ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുമ്പോൾ AMICOSNA യ്ക്ക് അഭിമാനമുണ്ട്. ചാണ്ടി ഉമ്മൻ്റെ സാന്നിദ്ധ്യം സംഘടനയ്ക്കും അമേരിക്കൻ മലയാളികൾക്കും നൽകുന്ന ഊർജം ചെറുതായിരിക്കില്ല.

വ്യവസായ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇ. എം. നജീബ് മാർ ഇവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. അമേരിക്കയിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിഗ്രിയും , എം ബി എ യും കരസ്ഥമാക്കിയ അദ്ദേഹം ടൂറിസം രംഗത്ത് നൽകിയ സംഭാവനകൾ വളരെ വലുതാണ്.
ഇൻബൗണ്ട്, ഔട്ട്ബൗണ്ട്, ഓൺലൈൻ ട്രാവൽ കമ്പനി, കൺസൾട്ടിംഗ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ബിസിനസ്സ് ആരംഭിച്ച നജീബ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലും ചുവടുവെച്ചിട്ടുണ്ട്. എടിഇ ഗ്രൂപ്പിൻ്റെ തലവനു പുറമേ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് (IATO), കേരള ട്രാവൽ മാർട്ട് (കെടിഎം) തുടങ്ങിയ വിവിധ അസോസിയേഷനുകളുടെയും വ്യവസായ പരിപാടികളുടെയും ഭാഗമാണ് നജീബ്.അദ്ദേഹത്തിൻ്റെ വരവ് AMICOSNA യുടെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് നൽകുന്ന ഉണർവ്വ് വലുതാണ്.

"കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം "എന്ന ടാഗ് ലൈനോടുകൂടി നടക്കുന്ന ഈ ഒത്തു ചേരലിന്  മാർ ഇവാനിയോസ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ  AMICOS ൻ്റെ ഉപ ഘടകമായി രൂപീകരിക്കപ്പെട്ട AMICOSNA യാണ്  ചുക്കാൻ പിടിക്കുന്നത്. അമേരിക്കയിലും, കാനഡയിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടി തങ്ങളുടെ പഴയ സഹപാഠികളുടെ ഒത്തു ചേരലിനായി കാത്തിരിക്കുകയാണ്. പ്രവാസ ജീവിതത്തിലെ ഏറ്റവും ധന്യതയാർന്ന നിമിഷങ്ങളാക്കി ഈ ഒത്തു ചേരലിനെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത് AMICOSNA 75-ാം വാർഷിക ഗ്രാൻഡ് റീയൂണിയനും, കൺവെൻഷനും അവിസ്മരണീയമാക്കുവാൻ തങ്ങളോടൊപ്പം ഒത്തു ചേരാൻ അമേരിക്കയിലുള്ള മാർ ഇവാനിയോസ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക:
സാബു തോമസ് (പ്രസിഡൻ്റ്)-(630)-890-5045
ജിമ്മി കുളങ്ങര (കൺവീനർ) -(469)-371-0638
സുജൻ കാക്കനാട്ട് (കോ-കൺവീനർ) -(682)-564-4182
റീന പറങ്ങോട്ട് (രജിസ്ട്രേഷൻ) -443)-842-2879
സൈനു ജോൺ (സുവനീർ കൺവീനർ ) (403) 830-7280


ഇമെയിൽ: info@amicosna.org www.amicosna.org

സാബു തോമസ് (പ്രസിഡൻ്റ്)

ജിമ്മി കുളങ്ങര (കൺവീനർ)

സുജൻ കാക്കനാട്ട് (കോ-കൺവീനർ)

സൈനു ജോൺ (സുവനീർ കൺവീനർ )

റീന പറങ്ങോട്ട് (രജിസ്ട്രേഷൻ)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.