ഈ മനുഷ്യനെ നേരിട്ടു കണ്ടപ്പോൾ തോന്നിയ ഒരു കൗതുകം. നേരിട്ടു പോയി സംസാരിച്ചപ്പോൾ മനസ്സിലായി, മ്മളേക്കാൾ വലിയ പ്രാന്തന്മാർ മ്മക്ക് ചുറ്റും ഉണ്ടെന്ന് . ആളിൻ്റെ പേര് അനോഘേ ലാൽ ചൗധരി.
ഇതൊരു രാഷ്ട്രീയ കുറിപ്പോ പ്രചരണ കുറിപ്പോ ഒന്നുമല്ല.
ഈ മനുഷ്യനെ നേരിട്ടു കണ്ടപ്പോൾ തോന്നിയ ഒരു കൗതുകം.
നേരിട്ടു പോയി സംസാരിച്ചപ്പോൾ മനസ്സിലായി, മ്മളേക്കാൾ വലിയ പ്രാന്തന്മാർ മ്മക്ക് ചുറ്റും ഉണ്ടെന്ന് .
ആളിൻ്റെ പേര് അനോഘേ ലാൽ ചൗധരി.
സ്ഥലം ഉത്തർ പ്രദേശിലെ റായ്ബറേലി,
കഴിഞ്ഞ കുറേ ദിവസമായി ഇവിടെ വയനാട്ടിലുണ്ട്.
കൃത്യമായി പറഞ്ഞാൽ പ്രിയങ്ക ഗാന്ധി നോമിനേഷൻ കൊടുത്ത അന്നു മുതൽ '
ദേ ഈ രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന പോലെ കൊടിയും വീശി പുള്ളി തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും.
അങ്ങനെ കണ്ടപ്പോൾ എടുത്ത ഫോട്ടോയാണ് അത്.
രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ഉള്ള ആരാധന കാരണം വന്നതാണത്രേ.
അങ്ങനെയാണ് ഭാര്യയേയും അഞ്ചു മക്കളേയും ഒക്കെ വിട്ട് ആഴ്ചകളോളം വയനാട്ടിലേക്ക് വന്നു തങ്ങിയത്.
ഇന്നു ദേ ഇപ്പോൾ പുള്ളിയെ ഇവിടെ കൽപ്പറ്റയിലെ പുതിയ ബസ്റ്റാൻ്റിന് എതിർ വശത്ത് വച്ച് കണ്ടപ്പോൾ ചെന്നു പരിചയപ്പെട്ടതാണ്.
കേരളം മനോഹരം എന്നാണ് പുള്ളിയുടെ അഭിപ്രായം.
തൻ്റെ ദൗത്യം പൂർത്തിയാക്കി ഇന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോവുകയാണ്.
ഇനി എല്ലാം നിങ്ങളുടെ കൈയ്യിലാണ് എന്നാണ് അദ്ദേഹം പറയുന്നത്.
എഴുത്തും വായനയും ഒന്നും അറിയാത്ത അദ്ദേഹം ബാംഗ്ലൂരിലേക്കുള്ള ബസ് ടിക്കറ്റ് എടുത്ത് കാണിച്ചിട്ട് വണ്ടി നമ്പർ വല്ലതും അതിലുണ്ടോ എന്നു നോക്കി പറയാൻ അഭ്യർത്ഥിച്ചു.
നോക്കിയപ്പോൾ പതിന്നൊന്നരയ്ക്കുള്ള ബസ്സിന് പോകാൻ ഒൻപതരയ്ക്കേ വന്നു നിൽക്കുകയാണ് അദ്ദേഹം.
എന്തായാലും ഈ തിരഞ്ഞെടുപ്പ് കാലത്തെ വേറിട്ടൊരു കാഴ്ചയായിരുന്നു അനോഘേ ലാൽ ചൗധരി.
വയനാട്ടുകാർ പുള്ളിയെ അത്ര പെട്ടെന്നു മറക്കാൻ ഇടയില്ല.