രാജ്യത്ത് അനാവശ്യമായി നടത്തേണ്ടി വരുന്ന ഉപതിരഞ്ഞെടുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിയുടെ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള ഉപതെരഞ്ഞടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മായന്നൂർ എൽപി സ്കൂളിലെ 97 -ാം ബൂത്തിലാണ് ലാൽ ജോസ് വോട്ട് രേഖപ്പെടുത്തിയത്.

ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ് ജനങ്ങളുടേ കുറേ കാശ് അങ്ങനെ പോകുന്നുണ്ടെന്നും സംവിധായകൻ തുറന്നടിച്ചു. സംസ്ഥാന സർക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിനും സംവിധായകൻ മറുപടി നൽകി. ‘തുടർച്ചയായി ഭരിക്കുമ്പോൾ കൂടുതൽ പരാതികൾ വരിക സ്വാഭാവികമാണ്. പരാതികളൊന്നുമില്ലാതെ ആർക്കും ഭരിക്കാനാകില്ല. തനിക്ക് സർക്കാറിനെതിരെ പരാതികളൊന്നുമില്ല’.- ലാൽ ജോസ് പറഞ്ഞു. എന്നാൽ ചേലക്കരയിൽ വികസനം വേണം. മണ്ഡലത്തിലെ സ്കൂളുകളും റോഡുകളും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ വികസനങ്ങൾ ഇനിയും വരേണ്ടതുണ്ടെതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം വയനാട്ടിൽ 39 ശതമാനവും ചേലക്കരയിൽ 43 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പോലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 23നാണ് വോട്ടെണ്ണൽ.