സൗത്ത് ഫ്ളോറിഡയിലെ സെന്റ് ജൂഡ് ക്നാനായ ദേവാലയത്തിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് 2024 നവംബര്‍ 3-ന് വൈകുന്നേരം 5.15-ന് നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു.
മയാമി: സൗത്ത് ഫ്ളോറിഡയിലെ സെന്റ് ജൂഡ് ക്നാനായ ദേവാലയത്തിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് 2024 നവംബര്‍ 3-ന് വൈകുന്നേരം 5.15-ന് നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു. തദവസരത്തില്‍ മോണ്‍. തോമസ് മുളവനാല്‍, ആദ്യ മിഷന് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കപെട്ടിത്തറ, ആദ്യവികാരിയും പള്ളി വാങ്ങിയ അച്ചനുമായ ഫാ. ജോസ് ആദോപ്പിള്ളി, നിരവധി വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2015 മെയ്മാസം 31-ന് സ്ഥാപിതമായ ഈ ഇടവക വളര്‍ച്ചയുടെ പടവുകള്‍ പെട്ടെന്ന് കയറുന്നത് മറ്റ് ഇടവകകള്‍ക്ക് ഒരു മാതൃകയാണെന്ന് പിതാവ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. മുന്‍ വികാരിമാരുടെയും അവരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പ്രവര്‍ത്തനത്തെ മുളവനാല്‍ അച്ചന് ശ്ലാഘിച്ചു. ആറുമാസം നീണ്ടുനില്‍ക്കുന്ന ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് സിബി ചാണശ്ശേരി, ബിനു ചിലമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജൂബിലി സ്മാരകമായി വീടില്ലാത്ത ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മുടക്കി വാസയോഗ്യമായ ഒരു വീട് എന്ന സ്വപ്ന പദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്. തദവസരത്തില്‍ വിശ്വാസത്തില്‍, തനിമയില്‍, സ്നേഹത്തില്‍ എന്ന ആപ്തവാക്യത്തില്‍ ക്രമീകരിച്ചിരിക്കുന്ന കലണ്ടറിന്റെ പ്രകാശനകര്‍മ്മം മുളവനാല്‍ അച്ചന് നല്കി പിതാവ് പ്രകാശനം ചെയ്തു. ഔദ്യോഗികമായി ജൂബിലി തിരി തെളിച്ചുകൊണ്ട് ഈ ജൂബിലി വര്‍ഷം കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനുള്ള അവസരമായി മാറട്ടെയെന്ന് പിതാവ് ആശംസിച്ചു.