PRAVASI

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം; കേരളത്തിന് തിരിച്ചടി

Blog Image
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് നിലപാട് വ്യക്തമാക്കിയത്.

നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി ​കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്ര ത്തിന്റെ മറുപടി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് തിരിച്ചടിയാണ് കേന്ദ്രനിലപാട്. വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം അനുവദിക്കാതിരിക്കുന്നത് ചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാട് കൂടി വ്യക്തമാകുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.