PRAVASI

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ പ്രവർത്തന ഉത്‌ഘാടനവും കലാമേളയും 2024 നവംബർ 16, ശനിയാഴ്ച

Blog Image
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല   റീജിയനുകളിൽ ഒന്നായ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ (റീജിയൻ 3 )  പ്രവർത്തന ഉത്‌ഘാടനവും കലാമേളയും  2024 നവംബർ 16 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ യോർക്ക് ടൗൺ ഹൈറ്സിലുള്ള സെന്റ് ഗിഗോറിയസ് ഓർത്തഡോക്സ്  ഓഡിറ്റോറിയത്തിൽ  (2966 Crompond Road,  Yorktown Heights ,NY 10598 )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി  അറിയിച്ചു.

ന്യൂ യോർക്ക്:  നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല   റീജിയനുകളിൽ ഒന്നായ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ (റീജിയൻ 3 )  പ്രവർത്തന ഉത്‌ഘാടനവും കലാമേളയും  2024 നവംബർ 16 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ യോർക്ക് ടൗൺ ഹൈറ്സിലുള്ള സെന്റ് ഗിഗോറിയസ് ഓർത്തഡോക്സ്  ഓഡിറ്റോറിയത്തിൽ  (2966 Crompond Road,  Yorktown Heights ,NY 10598 )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി  അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉത്‌ഘാടനം നിർവഹിക്കും , കൗണ്ടി ലെജിസ്ലേറ്റർ ഡോ . ആനി പോൾ ചീഫ് ഗസ്റ്റ് ആയും പങ്കെടുക്കുന്നതാണ് . ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം  ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ് .  .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും പ്രവർത്തന ഉത്‌ഘാടനങ്ങൾ നടത്തുന്നത് , ഫൊക്കാനയുടെ  പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും, പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ്  ഓരോ റീജണൽ മീറ്റിംഗുകളും.  മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന്  അമേരിക്കന്‍ മലയാളികള്‍ക്ക്  പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ് . അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഓർത്തിരിക്കുവാനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ന്യൂ യോർക്കിലെ വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങൾ , വിവിധ കലാ വിരുന്നുകളും ,  സംഗീതത്തില്‍  മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ  അവതരിപ്പിക്കുന്ന സംഗീതനിശയും,  അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്  നമുക്ക്  സമ്മാനിക്കാനിരിക്കുന്നത്.ഈ കലാ സന്ധ്യയും റീജണൽ മീറ്റിംഗിലേക്കും പങ്കെടുക്കാൻ പാസ്സുകൾ ആവിശ്യമില്ല.

നവംബർ 16 ആം തീയതി ശനിയാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , റീജണൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ, റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി  , റീജണൽ ട്രഷർ  ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജണൽ ട്രഷർ ബെൻ വർഗീസ് ,റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ , റീജണൽ വിമെൻസ് ഫോറം  റീജണൽ കോർഡിനേറ്റർ  ഷൈനി ഷാജൻ  എന്നിവർ അറിയിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.