PRAVASI

എയിംനയുടെ യു.എസ് .എ യൂണിറ്റിന് ഹൂസ്റ്റൺ ടെക്സാസിൽ ഗംഭീര തുടക്കം

Blog Image
മനോഹരമായിരുന്നു മെയ് പന്ത്രണ്ടാം തീയതിയിലെ സായം സന്ധ്യ  .അമ്മമാരുടെ ദിനവും നഴ്സുമാരുടെ ദിനവും ഒരുമിച്ചു വന്ന ആ ദിവസമായിരുന്നു ആഗോള മലയാളി നഴ്സസ് കൂട്ടായ്മയായ എയിംനയുടെ യു.എസ് .എ യൂണിറ്റിന് ഹൂസ്റ്റൺ ടെക്സാസിൽ തുടക്കം കുറിച്ചത് .

മനോഹരമായിരുന്നു മെയ് പന്ത്രണ്ടാം തീയതിയിലെ സായം സന്ധ്യ  .അമ്മമാരുടെ ദിനവും നഴ്സുമാരുടെ ദിനവും ഒരുമിച്ചു വന്ന ആ ദിവസമായിരുന്നു ആഗോള മലയാളി നഴ്സസ് കൂട്ടായ്മയായ എയിംനയുടെ യു.എസ് .എ യൂണിറ്റിന് ഹൂസ്റ്റൺ ടെക്സാസിൽ തുടക്കം കുറിച്ചത് .

എന്താണ് എയിംന ..?
ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയാൽ An international Malayali nurses assembly -Sinu John Kattanam  എന്ന ഒരു മലയാളി നഴ്സ് തുടക്കം കുറിച്ച ഈ മലയാളി നഴ്സസ് കൂട്ടായ്മക്ക് മുപ്പതിലേറെ രാജ്യങ്ങളിലധികം ഇതിനകം പടർന്ന് പന്തലിക്കാൻ കഴിഞ്ഞിട്ടുണ്ട് .സിനുവിൻ്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ മലയാളി നഴ്സിങ് സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി അവരുടെ സമസ്ത മേഖലകളിലും കൈ താങ്ങ് നൽകി അവരെ ഉയർത്തുവാനായി സെമിനാറുകൾ ,ക്ലാസുകൾ എന്നിവ നടത്തി അവരെയെല്ലാം ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ കലാ സാഹിത്യ അക്കാഡമിക് കാര്യങ്ങളിൽ മികവ് തെളിയിക്കാനുള്ള വേദികൾ ഒരുക്കാനും AIMNA പ്ലാറ്റ് ഫോമിന് ഈ കാലയളവിൽ കഴിഞ്ഞു എന്നുള്ളതാണ് സത്യം .

മെയ് പന്ത്രണ്ടിന് നടന്ന USA AIMNA launching  ന്  തുടക്കം കുറിക്കാൻ മുൻ നിരയിൽ നിന്നത് ഹൂസ്റ്റൺ ടെക്സാസിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള മലയാളി നഴ്സ് സമൂഹമാണ് .ഏതാണ്ട് ഇരുന്നൂറോളം മലയാളി നഴ്സുമാർ ഈ ഒരു കൂട്ടായ്മക്കായി കുറഞ്ഞ സമയത്തിനുള്ളിൽ ഒറ്റക്കെട്ടായി അണിനിരന്നു .ഇവരെ സപ്പോർട്ട് ചെയ്യാനായി ഹൂസ്റ്റണിൽ ഉള്ള പ്രമുഖരായ പലരും സ്പോൺസർമാരായി രംഗത്ത് വന്നു .ചീഫ് ഗസ്റ്റായി സ്റ്റാഫോർഡ് സിറ്റി മേയർ honorable Ken Mathews യാതൊരു മടിയും കൂടാതെ വന്നതോടൊപ്പം നഴ്സിങ്ങ് സമൂഹത്തിന് ശക്തി പകരാനായി Woman’s hospital of Texas assistant chief nursing officer Julie George key note speaker സ്ഥാനം അലങ്കരിച്ചു .കാർത്തിക് മോഹൻ and സ്റ്റീഫൻ ജെയിംസ് എന്ന സംഗീത ട്രൂപ്പ് A tribute to nurses എന്ന സംഗീത  സന്ധ്യ ഒരുക്കി സദസ്സിനെ വിസ്മയിപ്പിച്ചു .
Royal Indian cuisine Stafford city സ്റ്റാഫ് അവരുടെ രുചികരമായ മലയാളി വിഭവങ്ങളാൽ നഴ്സുമാരുടെ മനസ്സും വയറും നിറച്ചു .
Eden frame photography ഈ launching ൻ്റെ പ്രധാന നിമിഷങ്ങൾ ക്യാമറ കണ്ണുകളാൽ ഒപ്പിയെടുത്തു .Sound waves digital അവരുടെ സൗണ്ട് സിസ്റ്റത്താൽ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു .My space grocery മലയാള തനിമ നിറഞ്ഞ വിഭവങ്ങൾ  വേദിയിൽ കൊണ്ടു വന്ന് ,Mc മാരുടെ  കുസൃതി ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവർക്കായി സമ്മാനങ്ങൾ നൽകി .ഈ മനോഹര നിമിഷങ്ങൾക്കെല്ലാം സ്റ്റാഫോർഡ് സിറ്റിയിലെ MAGH hall സാക്ഷ്യം വഹിച്ചു .നഴ്സുമാരും അവരുടെ മക്കളും സംഗീത നൃത്ത കലാ വിരുന്ന് ഒരുക്കി ഈ അന്വശ്വര മുഹൂർത്തത്തിന് മാറ്റ് കൂട്ടി .sponsorship തന്ന് സഹായിച്ച Dr Anila Simon (Apple RN Nclex center ),Jessy Cecil APRN(JCV behavioral health),Sandeep Thevervalil(Perry homes),Sunil John Koran (South park funeral home ),Karun Karukancheril Benny (Realtor) Mrs Raina Rock ( prompt mortgage loan officer) എന്നിവരുടെ അകമഴിഞ്ഞ സംഭാവന ഈ അവസരത്തിൽ  വഹിച്ച പങ്ക് വളരെ വലുതാണ് .ഇതൊരു തുടക്കം മാത്രം മുന്നോട്ടുള്ള പ്രയാണത്തിൽ AIMNA USA  അമേരിക്ക മുഴുവൻ പടർന്ന് പന്തലിക്കുകയും അതിലൂടെ മലയാളി നഴ്സുമാരുടെ കഴിവുകൾ വാനോളം ഉയരുമെന്നും ഉറപ്പാണ് .അതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് മെയ് പന്ത്രണ്ടിന് രൂപം കൊണ്ട ഈ മലയാളി മാലാഖ കൂട്ടായ്മ 

കുറിപ്പ് തയ്യാറാക്കിയത് 
ബിന്ദു കാന

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.