PRAVASI

ന്യൂയോർക്ക് സിഎസ്‌ഐ ഇടവകയുടെ വാർഷിക കൺവെൻഷൻ

Blog Image
നോർത്തമേരിക്കയിലെ ഏറ്റവും വലിയ സിഎസ്‌ഐ ഇടവകകളിൽ ഒന്നായ ന്യൂയോർക്ക് സീഫോർഡ് ഇടവകയിലെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടുന്നു

നോർത്തമേരിക്കയിലെ ഏറ്റവും വലിയ സിഎസ്‌ഐ ഇടവകകളിൽ ഒന്നായ ന്യൂയോർക്ക് സീഫോർഡ് ഇടവകയിലെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടുന്നു. അനുഗൃഹീത പ്രാസംഗികൻ ചെറി ജോർജ് ചെറിയാൻ (തിരുവല്ല) ആണ് ഈ യോഗങ്ങൾ നയിക്കുന്നത്. അദ്ദേഹത്തിന്റെ ന്യൂയോർക്കിലെ ഒരേയൊരു കൺവെൻഷൻ ആണ് ഇത്. ഉണർവിന്റെ പര്യായമായി  കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ ഒട്ടാകെ ക്രൈസ്തവ സാക്ഷ്യം പ്രഘോഷിക്കുന്ന ഈ അനുഗ്രഹീത ദൈവദാസൻ മഹാനായ നവജീവോദയം കെ. വി. ചെറിയാൻ സാറിന്റെ കൊച്ചുമകനും, മിഷൻസ് ഇന്ത്യയുടെ സ്ഥാപകനായ ജോർജ് ചെറിയാൻ സാറിന്റെ മകനുമാണ്. സഭാവ്യത്യാസമെന്യേ എല്ലാവരെയും ഈ യോഗങ്ങളിലേക്കു ഹാർദ്ദവമായി ഇതിന്റെ സംഘാടകർ സ്വാഗതം ചെയ്യുന്നു. യുവജനങ്ങൾക്കായി ഒരു പ്രത്യേക യോഗം ശനിയാഴ്ച്ച രാവിലെ പത്തുമുതൽ ഒരുമണി വരെ സീഫോർഡ് പള്ളിയിൽ തന്നേ ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയും, ശനിയും ദിവസങ്ങളിൽ വൈകിട്ട് ഏഴുമണിക്ക് പ്രസ്തുത യോഗങ്ങൾ, കൺവെൻഷൻ ക്വയറിന്റെ മനോഹരമായ ഗാനാലാപത്തോടെ ആരംഭിക്കയും, ഞായറാഴ്ച രാവിലേ പത്തുമണിക്ക് വിശുദ്ധസംസർഗ ശുശ്രുഷയോടെ അവസാനിക്കുന്നതും ആണ്. അന്നേദിവസംതന്നേ ആരാധനക്കുശേഷം ഇടവകയുടെ ആദിഫലപ്പെരുന്നാൽ കൊണ്ടാടുന്നതും ആണ് എന്നു ഇടവക കമ്മിറ്റി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു: റവ. ജിബിൻ തമ്പി (ഇടവകവികാരി) 516-399-3534.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.